Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പരിക്ക്, ജാദവ് പിന്മാറുമോ? ഇല്ലെങ്കില്‍ ആര്‍ക്ക് നറുക്കുവീഴും? ഉറപ്പിക്കാം ഇവരിലൊരാള്‍

ജാദവ് പിന്മാറുമോ? ഇല്ലെങ്കില്‍ ആര്‍ക്ക് നറുക്കുവീഴും?

മുംബൈ: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള അവസാന ലീഗ് മല്‍സരത്തിനിടെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പ്രമുഖ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനു പരിക്കേറ്റത് ആരാധകരെ നിരാശരാക്കിയിരുന്നു. ഫീല്‍ഡിങിനിടെ താരത്തിന്റെ തോളിനു പരിക്കേല്‍ക്കുകയായിരുന്നു. ജാദവിന്റെ പരിക്ക് സിഎസ്‌കെയെക്കാള്‍ കൂടുതല്‍ ആശങ്കയിലാക്കുക ടീം ഇന്ത്യയെ ആയിരിക്കും. കാരണം മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള കളിക്കാരനാണ് ജാദവ്.

പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു ഇനിയും വ്യക്തമായിട്ടില്ല. സാരമുള്ള പരിക്കാണെങ്കില്‍ താരത്തിനു ലോകകപ്പ് ഒരുപക്ഷെ നഷ്ടമായേക്കും. ജാദവ് പിന്‍മാറുകയാണെങ്കില്‍ പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ള താരം ആരായിരിക്കുമെന്നു നോക്കാം.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി തഴയപ്പെട്ട താരമായിരുന്നു മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു. ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അത്ര മികച്ച പ്രകടനമല്ല റായുഡു നടത്തിക്കൊണ്ടിരിക്കുന്നത്. 20ല്‍ താഴെ ബാറ്റിങ് ശരാശരിയില്‍ 300നു താഴെ റണ്‍സെടുക്കാനേ റായുഡുവിനായിട്ടുള്ളൂ.
എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശമല്ലാത്ത റെക്കോര്‍ഡ് റായുഡുവിനു ലോകകപ്പ് ടീമിലേക്കു വഴിയൊരുക്കിയേക്കും. ഏകദിനത്തില്‍ 50ന് അടുത്ത് ബാറ്റിങ് ശരാശരിയുള്ള അദ്ദേഹം മൂന്നു സെഞ്ച്വറികളും നാലു ഫിഫ്റ്റികളും നേടിക്കഴിഞ്ഞു.

റിഷഭ് പന്ത്

റിഷഭ് പന്ത്

റായുഡുവിനെപ്പോലെ തന്നെ ലോകകപ്പ് ടീമിലെ സര്‍പ്രൈസ് ഒഴിവാക്കലായിരുന്നു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റേത്. പന്തിനു പകരം പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തികിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ലോകകപ്പ് ടീമിലെ അവഗണനയ്ക്കു ഐപിഎല്ലിലൂടെയാണ് പന്ത് മറുപടി നല്‍കിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഈ സീസസണില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.
വിക്കറ്റ് കീപ്പിങിലെ പിഴവുകള്‍ കൂടി ചൂണ്ടിക്കാണിച്ചായിരുന്നു പന്തിനെ ലോകകപ്പ് സംഘത്തിലേക്കു പരിഗണിക്കാതിരുന്നത്. ഇതിനും ഐപിഎല്ലില്‍ തകര്‍പ്പന്‍ വിക്കറ്റ് കീപ്പിങിലൂടെ താരം മറുപടി നല്‍കിയിരുന്നു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

നേരത്തേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന മനീഷ് പാണ്ഡെ പിന്നീട് ചില മോശം പ്രകടനങ്ങളുടെ പേരില്‍ ടീമില്‍ നിന്നും പുറത്താവുകയായിരുന്നു. ഈ സീസണിലെ ഐപിഎല്ലിലെ തുടക്കത്തിലെ മല്‍സരങ്ങൡ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ഇപ്പോള്‍ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണില്‍ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ നിന്നും 44 ശരാശരിയില്‍ 314 റണ്‍സ് പാണ്ഡെ നേടിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
2015ലാണ് പാണ്ഡെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പലപ്പോഴും അകത്തുമായി തുടരുകയായിരുന്നു താരം.

Story first published: Wednesday, May 8, 2019, 11:46 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+