Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പ്രതീക്ഷ കൈവിടാതെ ഇവര്‍... ലക്ഷ്യം തിരിച്ചുവരവ് തന്നെ, സംഘത്തില്‍ ഇര്‍ഫാനും

ജയ്പൂര്‍: ഡിസംബര്‍ 18ന് രാജസ്ഥാനിലെ ജയ്പൂരില്‍ അരങ്ങേറുന്ന ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലത്തെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 346 താരങ്ങളാണ് ഇത്തവണ ലേലത്തിനുള്ളത്. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 70 താരങ്ങളെ മാത്രമേ ലേലത്തില്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ആരൊയൊക്കെ ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ കൈക്കലാക്കുമെന്ന് കണ്ടു തന്നെ അറിയണം.

ചില മുന്‍ താരങ്ങളുടെ ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിന് കൂടി ലേലം സാക്ഷിയായേക്കും. ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി തങ്ങള്‍ക്കു വീണ്ടുമൊരു അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ഐപിഎല്ലില്‍ വീണ്ടും കളിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. ഇന്ത്യക്കു വേണ്ടി 120 ഏകദിനങ്ങളും 29 ടെസ്റ്റുകളും 24 ടി20കളും ഇര്‍ഫാന്‍ കളിച്ചിട്ടുണ്ട്.
2012ല്‍ ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായ താരം പിന്നീട് തിരിച്ചെത്തിയിട്ടില്ല. പരിക്കുകളും മോശം ഫോമുമാണ് അഇര്‍ഫാന് തടസ്സമായത്. 34കാരനായ താരം ഐപിഎല്ലില്‍ നൂറില്‍ അധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 80 വിക്കറ്റുകളും നേടി. കൂടാതെ 1000ത്തില്‍ അധികം റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
2017ലെ ഐപിഎല്ലില്‍ ഒരു മല്‍സരത്തില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഇര്‍ഫാനെ കഴിഞ്ഞ സീസണില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങിയിരുന്നില്ല. നടന്നു കൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ 40ന് അടുത്ത് ശരാശരിയില്‍ 317 റണ്‍സും അഞ്ചു വിക്കറ്റും താരം നേടിക്കഴിഞ്ഞു.

പര്‍വേസ് റസൂല്‍

പര്‍വേസ് റസൂല്‍

ജമ്മു കശ്മീരില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ പര്‍വേസ് റസൂല്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2014ല്‍ ഏകദിനത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും റസൂലിന് ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല. 2017ല്‍ ഒരു ടിട്വന്റിയിലും താരം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.
2016ലാണ് റസൂല്‍ അവസാനായി ഐപിഎല്ലിന്റെ ഭാഗമായത്. 2013ല്‍ പൂനെ വാരിയേഴ്‌സിലൂടെ അരേേങ്ങറിയ താരം 11 മല്‍സരങ്ങളാണ് ഐപിഎല്ലില്‍ ആകെ കളിച്ചത്. 2017, 18ലെ ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും റസൂലിനെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.
രഞ്ജി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന അദ്ദേഹം വരാനിരിക്കുന്ന ലേലത്തിലൂടെ വീണ്ടും ഐപിഎല്ലില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്. രഞ്ജിയില്‍ ആറു കളിയില്‍ നിന്നും 26 വിക്കറ്റുകളും 423 റണ്‍സും താരം നേടിക്കഴിഞ്ഞു.

ഡെയ്ല്‍ സ്റ്റെയ്ന്‍

ഡെയ്ല്‍ സ്റ്റെയ്ന്‍

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നും ഐപിഎല്ലിലേക്കു തിരിച്ചുവരാന്‍ തയ്യാറെക്കുകയാണ്. 2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്നു 35കാരനു കഴിഞ്ഞ രണ്ടു സീസണുകളിലും അവസരം ലഭിച്ചില്ല.
പരിക്കു ഭേദമായി അടുത്തിടെ ദേശീയ ടീമില്‍ തിരിച്ചെത്തിയ ശേഷം മിന്നുന്ന പ്രകടനമാണ് സ്റ്റെയ്ന്‍ നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പ്രഥമ എംസാന്‍സി ടി20 ലീഗ് ടൂര്‍ണമെന്റില്‍ എട്ടു കളികളില്‍ നിന്നും പേസര്‍ 11 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.

ജീവന്‍ മെന്‍ഡിസ്

ജീവന്‍ മെന്‍ഡിസ്

ശ്രീലങ്കന്‍ ലെഗ് സ്പിന്നറായ ജീവന്‍ മെന്‍ഡിസ് നിരവധി വ്യത്യസ്ത ടി20 ലീഗുകളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ്. 2013ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു 35കാരന്‍. അന്നു വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് മെന്‍ഡിസിന് അവസരം ലഭിച്ചത്. പിന്നീടൊരിക്കലും മെന്‍ഡിസിന് ഐപിഎല്ലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ മെന്‍ഡിസ് നേടിക്കഴിഞ്ഞു.

Story first published: Saturday, December 15, 2018, 13:21 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+