For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ആരാവും താരങ്ങളുടെ താരം? കോലി തന്നെയോ... ഇവരെയും സൂക്ഷിക്കുക

10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്

By Manu

ലണ്ടന്‍: ക്രിക്കറ്റിന്റെ പരമോന്നത വേദിയായ ഐസിസിയുടെ ലോകകപ്പില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഇതു യാഥാര്‍ഥ്യമാക്കാന്‍ കളിയാറുള്ളൂ.

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 12ാം സീസണിലും തകര്‍പ്പന്‍ പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവാന്‍ ചില മിന്നും താരങ്ങള്‍ കച്ചമുറുക്കുന്നുണ്ട്. ലോകകപ്പില്‍ താരങ്ങളുടെ താരമായി മാറാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാസ്മരിക ബാറ്റിങ് പ്രകടനത്തിലൂടെ ഏതൊരു ടൂര്‍ണമെന്റിനെയും ഇളക്കി മറിക്കാന്‍ ശേഷിയുള്ള ക്രിക്കറ്ററാണ്. ഒരു വര്‍ഷത്തെ വിലക്കിനു ശേ്ഷം അടുത്തിടെ കളിക്കളത്തില്‍ മടങ്ങിയെത്തിയ വാര്‍ണര്‍ മടങ്ങിവരവിലെ ആദ്യത്തെ പ്രധാന ടൂര്‍ണമെന്റായ ഐപിഎല്ലില്‍ റണ്‍സ് വാരിക്കൂട്ടി ടോപ്‌സ്‌കോററായി മാറിയിരുന്നു. ഒരു സെഞ്ച്വറിയും എട്ടു ഫിഫ്റ്റികളുമടക്കം 69.20 ശരാശരിയില്‍ 692 റണ്‍സാണ് താരം അടിച്ചെടുത്തത്.
ലോകകപ്പിലും ഇതേ ഫോം തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ ശ്രമം. ഓസീസ് മറ്റൊരു ലോകകിരീടം കൂടി നേടിയാല്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് വാര്‍ണര്‍ തന്നെയാവാനാണ് സാധ്യത.

ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ഗെയിം ചെയ്ഞ്ചറെന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാവുന്ന താരമാണ് വിന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച മല്‍സരത്തിന്റെ പോലും ഗതി മാറ്റിമറിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ക്രിക്കറ്റ് ലോകം ഇതു കണ്ടു കഴിയുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പല പ്രതിസന്ധി ഘട്ടത്തിലും മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൂടെ റസ്സല്‍ രക്ഷിച്ചിട്ടുണ്ട്. 204.81 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സാണ് കെകെആറിനായി താരം നേടിയത്. 52 സിക്‌സറുകളും റസ്സല്‍ പായിച്ചു. 11 വിക്കറ്റുകളുമായി ബൗളിങിലും താരം മിന്നിയിരുന്നു.
കെകെആറിനായി നടത്തിയ മിന്നും പ്രകടനം ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനായും റസ്സല്‍ പുറത്തെടുക്കുകയാണെങ്കില്‍ ലോകകപ്പിലെ കറുത്ത കുതികള്‍ അവര്‍ തന്നെ ആയിരിക്കുമെന്നതില്‍ സംശയം വേണ്ട.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മിടുക്കനായ ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയാണ് ലോകകപ്പിന്റെ താരമായി മാറാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ഏകദിനത്തില്‍ 11,000ത്തിന് അടുത്ത് റണ്‍സെടുത്തിട്ടുള്ള കോലി സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പിന്നില്‍ രണ്ടാമതുണ്ട്.
ഏകദിനത്തില്‍ അവസാനത്തെ 50 ഇന്നിങ്‌സുകളില്‍ നിന്നും 14 സെഞ്ച്വറികളും 11 ഫിഫ്റ്റികളുമടക്കം 3151 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ലോകകപ്പിലും കോലി ബാറ്റിങ് മികവ് തുടര്‍ന്നാല്‍ വലിയ സ്‌കോറുകള്‍ നേടാന്‍ ഇന്ത്യക്കു അധികം പ്രയത്‌നിക്കേണ്ടി വരില്ല.

Story first published: Friday, May 24, 2019, 14:01 [IST]
Other articles published on May 24, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+