Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ തന്നെ കപ്പടിക്കും!! അതിന് ഇവര്‍ കൂടി മനസ്സ് വയ്ക്കണം... ഇന്ത്യയുടെ ഫൈവ് മെന്‍ ആര്‍മി

ഇന്ത്യയുടെ ഫൈവ് മെന്‍ ആർമീസ് ആരൊക്കെ?

ലണ്ടന്‍: വന്‍ പ്രതീക്ഷകളോടെയാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ഐസിസിയുട ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയത്. 2011ല്‍ അവസാനമായി ലോകകപ്പുയര്‍ത്തിയ ഇന്ത്യ ഇത്തവണ കോലിയിലൂടെ മൂന്നാം ലോകകപ്പാണ് സ്വപ്‌നം കാണുന്നത്. സമീപകാലത്തെ മികച്ച പ്രകടനങ്ങളും ഒരുപിടി മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.

എന്നാല്‍ ലോകകപ്പ് നേടുക ഇന്ത്യക്കു എളുപ്പമാവില്ല. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ആതിഥേയരും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇംഗ്ലണ്ടിന്റെ കൂടി വെല്ലുവിളി അതിജീവിച്ചാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്ക് വകയുള്ളൂ. ലോകകപ്പ് വിജയത്തില്‍ ചില താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാവും. ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ പ്രകടനം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായകമായി മാറും. കഴിഞ്ഞ ഐപിഎല്ലില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാത്തതിന്റെ ക്ഷീണം ലോകകപ്പില്‍ തീര്‍ക്കാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം.
ഏകദിനത്തില്‍ ഇതിനകം മൂന്നു ഡബിള്‍ സെഞ്ച്വറികളോടെ ലോക റെക്കോര്‍ഡിട്ടുള്ള രോഹിത് ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ മിടുക്കുള്ള താരമാണ്. രോഹിത് മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യക്കു വന്‍ സ്‌കോര്‍ നേടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

എംഎസ് ധോണി

എംഎസ് ധോണി

2011ല്‍ ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട്. ഏതു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ കരകയറ്റാന്‍ ശേഷിയുള്ള ധോണി സാഹചര്യത്തിന് അനുസരിച്ച് ആക്രമിച്ചും പ്രതിരോധിക്കും കളിക്കാനും കേമനാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ വരെയെത്താനുള്ള മുഖ്യ കാരണവും അദ്ദേഹമായിരുന്നു.
ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലൂം ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള ശേഷി ധോണിക്കുണ്ട്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാനൊരുങ്ങുന്ന യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങിലും ബൗളിങിലും മാത്രമല്ല ഫീല്‍ഡിങിലും കസറാന്‍ ശേഷിയുള്ള താരമാണ്. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ഹര്‍ദിക് കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു.
ലോകകപ്പില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നാല്‍ ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനുള്ള ശേഷി പാണ്ഡ്യക്കുണ്ട്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. അന്നു യുവി വഹിച്ച റോള്‍ ഇത്തവണ പാണ്ഡ്യക്കായിരിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

വിരാട് കോലി

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യയുടെ നായകനുമായ കോലി കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോവുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ കന്നി ലോകകപ്പ് കൂടിയാണിത്.
നിലവില്‍ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ കോലി ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പമേറ്റ നാണക്കേട് ലോകകപ്പില്‍ മായ്ക്കാനൊരുങ്ങുകയാണ്. കോലി ഫോമിലേക്കുയര്‍ന്നാല്‍ പിന്നീട് അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുക എതിര്‍ ടീം ബൗളര്‍മാര്‍ക്ക് അതീവ ദുഷ്‌കരമായിത്തീരും.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ആദ്യത്തെ നാലു പേരും മികച്ച ബാറ്റ്‌സ്മാന്‍മാരാണെങ്കില്‍ അഞ്ചാമത്തേയാള്‍ യുവ പേസറായ ജസ്പ്രീത് ബുംറയാണ്. മികച്ച ന്യൂ ബോള്‍ ബൗളര്‍ മാത്രമല്ല ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുമാണ് അദ്ദേഹം. ബുംറയുടെ കരിയറിലെ ആദ്യത്തെ ലോകകപ്പ് കൂടിയാണിത്.
നിലവില്‍ ഐസിസിയുടെ ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ തലപ്പത്താണ് ബുംംറ. പതിവു പോലെ കഴിഞ്ഞ ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണണ് പേസര്‍ കാഴ്ചവച്ചത്. മുംബൈ ഇന്ത്യന്‍സിനു നാലാം ലോകകിരീടം നേടിക്കൊടുക്കുന്നതില്‍ ബുംറ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

Story first published: Monday, May 27, 2019, 14:29 [IST]
Other articles published on May 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+