വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മോശം പ്രകടനം, ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ റായുഡുവുണ്ടാവില്ല!! പകരമാര്? സാധ്യത ഇങ്ങനെ...

നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടന നടത്താന്‍ റായുഡുവിന് കഴിയുന്നില്ല

By Manu
ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നാലാം നമ്പറിൽ ആരിറങ്ങും? | Oneindia Malayalam

മുംബൈ: ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ടീം ഇന്ത്യയുടെ ഫോം ആരാധകര്‍ക്കു ആശങ്കയുണ്ടാക്കുന്നുണ്ട്. ടി20 പരമ്പരയ്ക്കു പിന്നാലെ ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയും കൈവിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് വിരാട് കോലിയും സംഘവും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളികളിലും ജയിച്ചെങ്കിലും കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യക്കു തോല്‍വി നേരിട്ടു.

ഐപിഎല്‍: ധോണിയുടെ ഫേവറിറ്റ് ഷോട്ട് യുവി മോഷ്ടിക്കുന്നു!! എതിരാളികള്‍ ജാഗ്രതൈ, മുംബൈ മിന്നിക്കും ഐപിഎല്‍: ധോണിയുടെ ഫേവറിറ്റ് ഷോട്ട് യുവി മോഷ്ടിക്കുന്നു!! എതിരാളികള്‍ ജാഗ്രതൈ, മുംബൈ മിന്നിക്കും

മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ ഫോമാണ് ലോകകപ്പില്‍ ഇന്ത്യക്കു പ്രധാന തലവേദനയാവുക. ഏറെ നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ അമ്പാട്ടി റായുഡുവാണ് നിലവില്‍ ഇന്ത്യക്കായി കളിക്കുന്നത്. എന്നാല്‍ നിരാശാജനകമാണ് അദ്ദേഹത്തിന്റെ പ്രകടനം. കഴിഞ്ഞ രണ്ടു പരമ്പരകളിലും ശരാശരി പ്രകടനമാണ് റായുഡു നടത്തിയത്. ഇതോടെ ലോകകകപ്പ് ടീമില്‍ താരത്തിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചന. പകരം ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റ്‌സ്മാനായ അജിങ്ക്യ രഹാനെ ടീമിലേക്കു തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിശ്ചിത ഓവര്‍ ടീമിനു പുറത്താണ്. റായുഡു ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു നാലാം നമ്പറില്‍ ആശ്രയിക്കാവുന്ന താരമാണ് രഹാനെ. നേരത്തേ 25 മല്‍സരങ്ങളില്‍ അദ്ദേഹം നാലാമനായി ഇറങ്ങിയിട്ടുണ്ട്. 37 ശരാശരിയില്‍ 843 റണ്‍സും നേടി.
വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചാല്‍ രഹാനെയെ ലോകകപ്പിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

 ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

രഹാനെയെക്കൂടാതെ മറ്റൊരു പരിചയസമ്പന്നനായ താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്. പ്രതിഭയുണ്ടായിട്ടും ധോണിയുടെ സാന്നിധ്യം കൊണ്ടു മാത്രം ദേശീയ ടീമില്‍ വേണ്ടി വേണ്ടത്ര അവസരം ലഭിക്കാതിരുന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനമാണ് കാര്‍ത്തിക് നടത്തിക്കൊണ്ടിരിക്കുന്നത്.
നാലാം നമ്പറില്‍ ഇന്ത്യക്ക് ആശ്രയിക്കാവുന്ന താരമാണ് അദ്ദേഹം. ഈ പൊസിഷനില്‍ മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ മാത്രമല്ല ഫിനിഷിങിലും കാര്‍ത്തിക് കേമനാണ്. ഏതു പൊസിഷനിലും കളിപ്പിക്കാവുന്ന ചുരുക്കം താരങ്ങളില്‍ ഒരാള്‍ ്കൂടിയാണ് അദ്ദേഹം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഇന്ത്യക്കു ലഭിച്ച മികച്ച യുവ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ലോകേഷ് രാഹുല്‍. മോശം ഫോമും സസ്‌പെന്‍ഷനും കാരണം ഒരു ഘട്ടത്തില്‍ കരിയറില്‍ പ്രതിസന്ധി നേരിട്ട രാഹുല്‍ അടുത്തിടെ ടീമില്‍ തിരിച്ചെത്തിയ ശേഷം മികച്ച ഫോമിലാണ്. ഏകദിനത്തില്‍ മധ്യനിരയില്‍ വെറും അഞ്ച് ഇന്നിങ്‌സുകള്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. 37 റണ്‍സാണ് രാഹുലിന് നേടാനായത്. എന്നാല്‍ വെറും അഞ്ച് ഇന്നിങ്‌സുകള്‍ കൊണ്ട് രാഹുലിന്റെ കഴിവിനെ വിലയിരുത്തുന്നത് വിഡ്ഢിത്തമാവും. ഓപ്പണിങില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 56 ശരാശരിയില്‍ 280 റണ്‍സ് നേടിയ താരമാണ് അദ്ദേഹം.
ഓപ്പണറായോ മൂന്നാമനായോ കളിക്കുന്നതാവും രാഹുലിനെ സംബന്ധിച്ച് ഏറ്റവും ഉചിതം. മൂന്നാം നമ്പറില്‍ രാഹുലിനെ ഇറക്കണമെങ്കില്‍ ക്യാപ്റ്റന്‍ കോലിയെ നാലാം നമ്പറിലേക്കു മാറ്റേണ്ടിവരും. ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്ന് കോലി അറിയിച്ചത് രാഹുലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

 വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഓള്‍റൗണ്ടര്‍ എന്നതിനേക്കാളുപരി മികച്ചൊരു ബാറ്റ്‌സ്മാന്‍ എന്ന പേരാണ് ശങ്കറിന് കൂടുതല്‍ യോജിക്കുക. ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ശങ്കറിനെ ഇന്ത്യ അഞ്ചാം നമ്പറില്‍ പരീക്ഷിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 41 പന്തില്‍ 46 റണ്‍സെടുത്ത ശങ്കര്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു.
ബാറ്റിങില്‍ ഇന്ത്യക്ക് മുന്‍നിരയില്‍ ഇറക്കാവുന്ന താരമാണ് അദ്ദേഹം. കാരണം അത്രയും മികച്ച പ്രകടനമാണ് ബാറ്റിങില്‍ ശങ്കര്‍ കാഴ്ചവയ്ക്കുന്നത്. ആക്രമണോത്സുക ബാറ്റിങിന്റെ വക്താവായ ശങ്കറിന് വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷിയുണ്ട്. സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ അദ്ദേഹം ലോകകപ്പ് ടീമിലും ഏറെക്കുറെ സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു.

Story first published: Monday, March 11, 2019, 13:54 [IST]
Other articles published on Mar 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X