വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ കോലിയുടെ ഒന്നാം റാങ്ക് ഭദ്രമല്ല!! അധികകാലം തുടരില്ല? തെറിപ്പിക്കാന്‍ ഇവര്‍ക്കാവും...

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ നായകന്‍

By Manu
കോലിയുടെ ഒന്നാം റാങ്ക് ഭദ്രമല്ല

മുംബൈ: റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കരിയറിലെ സുവര്‍ണകാലത്തിലൂടെയാണ് ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി കടന്നുപോവുന്നത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.

കാത്തിരിപ്പ് തീര്‍ന്നു, ലോകകപ്പില്‍ ടീം ഇന്ത്യ ഇനി നാലാമനെ തിരയേണ്ട, കണ്ടെത്തിയെന്ന് രോഹിത്...കാത്തിരിപ്പ് തീര്‍ന്നു, ലോകകപ്പില്‍ ടീം ഇന്ത്യ ഇനി നാലാമനെ തിരയേണ്ട, കണ്ടെത്തിയെന്ന് രോഹിത്...

ഹിറ്റ്മാന്‍ സംഭവം തന്നെ!! മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍... സച്ചിനെ മറികടന്നു, കോലിയെയും ഹിറ്റ്മാന്‍ സംഭവം തന്നെ!! മുംബൈയില്‍ കുറിച്ചത് അപൂര്‍വ്വനേട്ടങ്ങള്‍... സച്ചിനെ മറികടന്നു, കോലിയെയും

നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലി തന്നെയാണ് നമ്പര്‍ വണ്‍. എന്നാല്‍ കോലിയുടെ ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ശേഷിയുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ബാബര്‍ അസം

ബാബര്‍ അസം

പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് ബാബര്‍ അസം. പാക് വിരാട് കോലിയെന്നു വരെ ബാബറിനെ ആരാധകര്‍ വിശേഷിപ്പിച്ചു കഴിഞ്ഞു. ഏരകദിനത്തില്‍ ഇപ്പോള്‍ 52 ബാറ്റിങ് ശരാശരിയുള്ള താരം വളരെ പെട്ടെന്നാണ് ലോക ക്രിക്കറ്റിലെ താരോദയമായി മാറിയത്. നിലവില്‍ ഏകദിന റാങ്കിങില്‍ ആറാംസ്ഥാനത്ത് ബാബറുണ്ട്.
ഏകദിനത്തില്‍ ഇതിനകം ചില നാഴികക്കല്ലുകള്‍ പിന്നിട്ടു കഴിഞ്ഞ അദ്ദേത്തിന് സമീപഭാവിയില്‍ തന്നെ കോലിയെ മറികടന്ന് ഒന്നാം നമ്പറിലെത്താന്‍ കഴിയുമെന്നാണ് പാക് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് ഇന്ത്യന്‍ ആരാധകരുടെ പ്രിയങ്കരനായ താരമായി ന്യൂസിലാന്‍ഡ് ക്യാപ്റ്റനായ കെയ്ന്‍ വില്ല്യംസണ്‍ മാറിയത്. തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെയും ബാറ്റിങിലൂടെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്ലില്‍ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനായിരുന്നു.
ഇതിഹാസതാരം മാര്‍ട്ടിന്‍ ക്രോയ്ക്കു ശേഷം ന്യൂസിലാന്‍ഡ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വില്ല്യംസണ്‍. ഏകദിനത്തില്‍ 47 ആണ് നിലവില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഏകദിനത്തില്‍ നിലവില്‍ എട്ടാം റാങ്കിലാണ് 28കാരനായ വില്ല്യംസണ്‍.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് ശിഖര്‍ ധവാന്റെ സ്ഥാനം. അതിവേഗം റണ്ണെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാന്‍ മിടുക്കനായ ധവാന്‍ ഐസിസി ടൂര്‍ണമെന്റുകളിലാണ് തന്റെ ഏറ്റവും മികച്ച കളി പുറത്തെടുത്തിട്ടുള്ളത്. ഗബ്ബാറെന്ന് വിളിപ്പേരുള്ള ധവാന്‍ ഏകദിനത്തില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ധവാന്‍- രോഹിത് ശര്‍മ കൂട്ടുകെട്ട് നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കോമ്പിനേഷനുകളിലൊന്നാണ്.
നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ 802 പോയിന്റുമായി ധവാന്‍ അഞ്ചാംസ്ഥാനത്തുണ്ട്. തുടര്‍ച്ചയായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ ധവാന് റാങ്കിങില്‍ തലപ്പത്തേക്കു കയറാന്‍ സാധിക്കും.

ജോണി ബെയര്‍സ്‌റ്റോ

ജോണി ബെയര്‍സ്‌റ്റോ

ഇംഗ്ലീഷ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ജോണി ബെയര്‍സ്‌റ്റോ. ഏകദിനത്തില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. നാട്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരിക്കും ബെയര്‍‌സ്റ്റോ.
ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരം ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് പിടിച്ചുനിര്‍ത്തുക എതിര്‍ ടീമിന് ദുഷ്‌കരമാവും. നിലവില്‍ ഏകദിന റാങ്കിങില്‍ പത്താം സ്ഥാനത്താണ് ബെയര്‍‌സ്റ്റോ. ഭാവിയില്‍ കോലിയെ പിന്തള്ളി ഒന്നാംറാങ്കിലെത്താനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ് നിലവില്‍ കോലിയുടെ ഒന്നാം റാങ്കിന് ഏറ്റവും വലിയ ഭീഷണി. ഇപ്പോള്‍ റാങ്കിങില്‍ കോലിക്കു തൊട്ടു പിന്നില്‍ രണ്ടാംസ്ഥാനത്തുണ്ട് അദ്ദേഹം. 884 പോയിന്റോടെയാണ് കോലി തലപ്പത്തു നില്‍ക്കുന്നത്. 842 പോയിന്റാണ് രണ്ടാമതുള്ള രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഹിറ്റ്മാന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക താരം കൂടിയായ രോഹിത് പല റെക്കോര്‍ഡുകള്‍ക്കും അവകാശിയാണ്. സമീപഭാവിയില്‍ തന്നെ 30 കാരനായ രോഹിത് ഏകദിന റാങ്ങില്‍ കോലിയെ പിന്തള്ളിയാലും അദ്ഭുതപ്പെടേണ്ടതില്ല.

Story first published: Tuesday, October 30, 2018, 13:03 [IST]
Other articles published on Oct 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X