വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യന്‍ ഇലവന്റെ ക്യാപ്റ്റനാര്? കോലിയാവില്ല!! കാരണമുണ്ട്, ഇവരിലൊരാള്‍ക്ക് സാധ്യത

മാര്‍ച്ചിലാണ് ഏഷ്യ ഇലവന്‍- ലോക ഇലവന്‍ മല്‍സരം

ധാക്ക: ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശന ടി20 പരമ്പരയെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇരുടീമുകളെയും കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഏഷ്യന്‍ ഇലവനില്‍ ഇന്ത്യയുടെ ആറു താരങ്ങളാണ് ഇടം പിടിച്ചത്.

ആ മാജിക്ക് ധോണിക്കറിയാം!! ബൗളര്‍മാര്‍ പുകഴ്ത്തുന്നതും അതുകൊണ്ടുതന്നെ.. വെളിപ്പെടുത്തി ഓജആ മാജിക്ക് ധോണിക്കറിയാം!! ബൗളര്‍മാര്‍ പുകഴ്ത്തുന്നതും അതുകൊണ്ടുതന്നെ.. വെളിപ്പെടുത്തി ഓജ

Players who can lead Asia XI against World XI? | Oneindia Malayalam

നായകന്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ സാന്നിധ്യങ്ങള്‍. ഇവരില്‍ രാഹുല്‍ ഒരു മല്‍രത്തില്‍ മാത്രമേ കളിക്കുകുള്ളൂ. കോലിയാവട്ടെ കളിക്കുന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. അതുകൊണ്ടു തന്നെ രണ്ടു പേരും ഏഷ്യന്‍ ഇലവനെ നയിക്കാന്‍ സാധ്യതയും കുറവാണ്. ഏഷ്യന്‍ ഇലവന്റെ ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

ലസിത് മലിങ്ക

ലസിത് മലിങ്ക

ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ഏഷ്യന്‍ ഇലവനെ നയിക്കാന്‍ മിടുക്കുള്ള താരങ്ങളിലൊരാളാണ്. നിലവില്‍ ലങ്കയുടെ ടി20 ടീമിന്റെ നായകനാണെന്നതും മലിങ്കയ്ക്കു പ്ലസ് പോയിന്റാണ്.
നേരത്തേയും ലങ്കന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുണ്ട്. ഇതുവരെ 22 ടി20കളിലാണ് 36 കാരനായ മലിങ്ക ലങ്കയെ നയിച്ചത്. മലിങ്കയ്ക്കു കീഴില്‍ കളിച്ച 22 ടി20കൡ ഏഴെണ്ണത്തിലാണ് ലങ്ക ജയം നേടിയത്. അനുഭവസമ്പത്ത് കൂടി പരിഗണിക്കുമ്പോള്‍ മലിങ്കയെ ഏഷ്യന്‍ ഇലവന്റെ നായകനാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മുഷ്ഫിഖുര്‍ റഹീം

മുഷ്ഫിഖുര്‍ റഹീം

ആതിഥേയര്‍ കൂടിയായ ബംഗ്ലാദേശിന്റെ മിന്നും താരവും മുന്‍ നായകനുമായ മുഷ്ഫിഖുര്‍ റഹീം ഏഷ്യന്‍ ഇലവനെ നയിക്കാന്‍ യോഗ്യതയുള്ള കളിക്കാരനാണ്. 2011 മുതല്‍ 14വരെയാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ മുഷ്ഫിഖുര്‍ ബംഗ്ലാദേശിനെ നയിച്ചത്.
37 ഏകദിനങ്ങളിലും 23 ടി20കളിലും അദ്ദേഹത്തിനു കീഴില്‍ ബംഗ്ലാദേശ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 31.42ഉം ടി20യില്‍ 36.36ഉം ആണ് മുഷ്ഫിഖുറിന്റെ വിജയ ശരാശരി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 51.36 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ട്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ അവിഭാജ്യ ഘടകവും ആരാധകര്‍ക്കു ഏറെ പ്രിയപ്പെട്ട കളിക്കാരനുമായതിനാല്‍ മുഷ്ഫിഖുര്‍ തന്നെ ഏഷ്യന്‍ ഇലവനെ നയിക്കാനാണ് കൂടുതല്‍ സാധ്യത.

തമീം ഇഖ്ബാല്‍

തമീം ഇഖ്ബാല്‍

മുഷ്ഫുറിനെക്കൂടാതെ ബംഗ്ലാദേശിന്റെ തന്നെ മറ്റൊരു താരവും വെടിക്കെട്ട് ഓപ്പണറുമായ തമീം ഇഖ്ബാലും ഏഷ്യന്‍ ഇലവന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലെന്നു മാത്രമാണ് തമീമിന്റെ നെഗറ്റീവ് പോയിന്റ്. മൂന്നു ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളൂ. ഇവയിലെല്ലാം ബംഗ്ലാദേശ് പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍ ഓപ്പണറെന്ന നിലയില്‍ തമീമിന്റെ പ്രതിഭയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ഏകദിനത്തില്‍ 6892ഉം ടി20യില്‍ 1717ഉം റണ്‍സ് താരം നേടിയിട്ടുണ്ട്.

Story first published: Wednesday, February 26, 2020, 13:14 [IST]
Other articles published on Feb 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X