വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ സ്വപ്‌നം കൈവിട്ടിട്ടില്ല, ഐപിഎല്‍ തീരുമാനിക്കും ഭാവി... തിരിച്ചുവരവിന് സൂപ്പര്‍ താരങ്ങള്‍

അടുത്ത സീസണിലെ ഐപിഎല്‍ നിര്‍ണായകം

By Manu
തിരിച്ചുവരവിന് ഒരുങ്ങി സൂപ്പര്‍ താരങ്ങള്‍ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷനിലേക്കുള്ള ചവിട്ടുപടിയായി മാറിയിരിക്കുകയാണ് ഐപിഎല്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിമറിച്ച ഐപിഎല്‍ നിരവധി മിന്നും താരങ്ങളെയാണ് ദേശീയ ടീമിനു സമ്മാനിച്ചത്. ഐപിഎല്ലിന്റെ വരവ് ഇന്ത്യയെ ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ ഐപിഎല്ലിനെയും ഏറെ പ്രതീക്ഷയോടയാണ് യുവതാരങ്ങളും ടീമിന് പുറത്തായ മുന്‍ കളിക്കാരും കാത്തിരിക്കുന്നത്.

ഐപിഎല്‍: ആരൊക്കെ വന്നു, ആരൊക്കെ പോയി? ധവാന്റെ കൂടുമാറ്റം അപ്രതീക്ഷിതം!!ഐപിഎല്‍: ആരൊക്കെ വന്നു, ആരൊക്കെ പോയി? ധവാന്റെ കൂടുമാറ്റം അപ്രതീക്ഷിതം!!

ഐപിഎല്‍: ചാംപ്യന്‍മാര്‍ക്ക് ഇവരെ വേണ്ട., മൂന്നു പേര്‍ പടിക്കുപുറത്ത്!! സിഎസ്‌കെ ഒഴിവാക്കിയവര്‍... ഐപിഎല്‍: ചാംപ്യന്‍മാര്‍ക്ക് ഇവരെ വേണ്ട., മൂന്നു പേര്‍ പടിക്കുപുറത്ത്!! സിഎസ്‌കെ ഒഴിവാക്കിയവര്‍...

അടുത്ത സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത് സ്വപ്‌നം കാണുന്ന മുന്‍ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌ന ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണ്. ഒരു കാലത്ത് ഏകദിന, ട്വന്റി20 ടീമുകളില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ റെയ്‌നയ്ക്കു അടുത്ത ഐപിഎല്ലില്‍ നിര്‍ണായകമാണ്. ദേശീയ ടീമിലേക്കും തുടര്‍ന്ന് ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ടീമിലേക്കുമെത്താന്‍ റെയ്‌നയ്ക്കു ഐപിഎല്ലില്‍ കസറിയേ തീരൂ.
ഐപിഎല്ലില്‍ ഇതുവരെ കളിച്ച സീസണുകളിലെല്ലാം 300നു മുകളില്‍ സ്‌കോര്‍ ചെയ്ത താരം കൂടിയാണ് അദ്ദേഹം.
അടുത്തിടെ ദേശീയ ടീമിലേക്കു റെയ്‌നയെ തിരിച്ചുവിളിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെ വീണ്ടും തഴയപ്പെടുകയായിരുന്നു.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ അജിങ്ക്യ രഹാനെ ഏകദിന പ്രതീക്ഷകള്‍ ഇപ്പോഴും കൈവിട്ടിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എന്നാല്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ ഫ്‌ളോപ്പായതോടെ രഹാനെയ്ക്കു ഏകദിന, ടി20 ടീമുകളലില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു രഹാനെ. അടുത്ത സീസണില്‍ നായകസ്ഥാനം വിലക്ക് കഴിഞ്ഞെത്തുന്ന സ്റ്റീവ് സ്മിത്തിനെ തിരികെ നല്‍കണമെന്ന കാര്യം ഉറപ്പാണെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്ന കാര്യത്തില്‍ രഹാനെയ്ക്കു സംശയമില്ല. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ഏകദിന ടീമിലേക്കും പിന്നീട് ലോകകപ്പ് ഇലവനിലേക്കും ചേക്കേറാമെന്ന് സ്വപ്‌നം കാണുകയാണ് അദ്ദേഹം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

2000ത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനായ റോബിന്‍ ഉത്തപ്പ. എന്നാല്‍ ഏറെക്കാലം ടീമില്‍ തുടരാന്‍ കര്‍ണാടക താരത്തിനായില്ല. ചില തുടര്‍ പരാജയങ്ങള്‍ ഉത്തപ്പയ്ക്കു ടീമിന്റെ പുറത്തേക്കു വഴിതുറന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും സൂപ്പര്‍ താരമാണ് അദ്ദേഹം.
ഇതിഹാസ താരം വീരേന്ദന്ദര്‍ സെവാഗിനെപ്പോലെ ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഉത്തപ്പ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് കളിക്കുന്നത്. ഐപിഎല്ലില്‍ റണ്‍മഴ പെയ്യിച്ച് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ജഴ്‌സിയണിയാമെന്ന ശുഭപ്രതീക്ഷയിലാണ് താരം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഒരു കാലത്ത് മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ച ആര്‍ അശ്വിന് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമേ ഇടമുള്ളൂ. ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തു വരെയെത്തിയിട്ടുള്ള അശ്വിന്‍ എംഎസ് ധോണി നായകനായിരുന്നപ്പോള്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായിരുന്നു. എന്നാല്‍ 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ട ശേഷം അശ്വിന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ താരത്തിനു സാധിക്കാതിരുന്നതോടെ ഇന്ത്യ മറ്റു കളിക്കാരെ പരീക്ഷിക്കുകയായിരുന്നു.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന് അടുത്ത സീസണില്‍ വിക്കറ്റ് വേട്ട നടത്താനായാല്‍ ലോകകപ്പ് സംഘത്തിലേക്ക് ഒരുപക്ഷെ തിരിച്ചെത്താന്‍ സാധിച്ചേക്കും.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി ടീമിന് പുറത്താണ്. 2007ലെ പ്രഥമ ട്വന്റ20 ലോകകപ്പിലും 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ ഗംഭീറായിരുന്നു. രണ്ടു ടൂര്‍ണമെന്റുകളിലും താരം മികച്ച പ്രകടനവും നടത്തിയിരുന്നു. 2009ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഗംഭീര്‍.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ ഫോമിലെത്താന്‍ കഴിയാതിരുന്നതോടെ ഗംഭീര്‍ സ്വയം ടീമില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. അടുത്ത ഐപിഎല്ലില്‍ ഇതിനു പ്രായശ്ചിത്തം ചെയ്ത് വീണ്ടും ഇന്ത്യക്കായി കളിക്കാമെന്ന വിശ്വാസത്തിലാണ് ഗംഭീര്‍.

Story first published: Thursday, November 15, 2018, 13:23 [IST]
Other articles published on Nov 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X