വരുന്നു, വീണ്ടുമൊരു ലോകകപ്പ്... സ്ഥാനമുറപ്പിക്കാന്‍ ഇവര്‍, ആരൊക്കെ നേടും?

മുംബൈ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ചു എട്ടു മാസങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. മുന്‍ ചാംപ്യന്‍മാരായ ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അടുത്ത ലോകകപ്പിനെ കാത്തിരിക്കുന്നത്. ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാവും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
ലോകകപ്പിനുള്ള ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിക്കഴിഞ്ഞു. എന്നാല്‍ ചില റോളുകളില്‍ ഇന്ത്യക്കു ഇപ്പോഴും വീക്ക്‌നെസുകളുണ്ട്. ലോകകപ്പിനു മുമ്പ് ഇവ പരിഹരിക്കുകയാവും ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇനി നടക്കാനിരിക്കുന്ന പരമ്പരകളില്‍ ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം. ലോകകപ്പ് ആവുമ്പോഴേക്കും ചില താരങ്ങള്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരാക്കെയാവുമെന്നു നോക്കാം.

റിഷഭ് പന്ത്
ഇന്ത്യക്കു ഏറെ പ്രതീക്ഷയുള്ള യുവതാരങ്ങളിലൊരാണ് റിഷഭ് പന്ത്. ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പകരക്കാരനായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരവും പന്ത് തന്നെയാണ്. ടെസ്റ്റ് പരമ്പരയില്‍ വിന്‍ഡീസിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം ഇനി ഏകദിന ടീമിലും സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ്. മധ്യനിരയിലും ഫിനിഷറായും പന്തിനെ ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയോടെ തന്നെ പന്ത് ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സാധ്യത.

രവീന്ദ്ര ജഡേജ
ദീര്‍ഘകാലം നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പുറത്തായിരുന്ന ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. അക്ഷര്‍ പട്ടേലിനു പരിക്കേറ്റതോടെയാണ് പകരക്കാരനായി ജഡേജയ്ക്കു ടീമിലേക്കു വിളിവന്നത്. തനിക്കു ലഭിച്ച അവസരം താരം ശരിക്കും മുതലെടുക്കുകയും ചെയ്തു. നാലു കളികളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്.
വിന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും താരം കസറിയിരുന്നു. ഇനി ഏകദിന പരമ്പരയിലും മികച്ച ഫോം നിലനിര്‍ത്തി ലോകകപ്പിനു മുമ്പ് ടീമിലെ സ്ഥാനം ഭദ്രമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജഡേജ.

ഉമേഷ് യാദവ്
സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു പലപ്പോഴും ടീമിന് അകത്തും പുറത്തുമായി കഴിയേണ്ടിവന്ന താരമാണ് പേസര്‍ ഉമേഷ് യാദവ്. എന്നാല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് താരം നടത്തിയത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ രണ്ടിന്നിങ്‌സുകളിലായി ഉമേഷ് പത്തു വിക്കറ്റെടുത്തിരുന്നു.
ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ മൂന്നാമത്തെ സ്പിന്നറെന്ന സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിനാവും. ശര്‍ദ്ദുല്‍ താക്കൂര്‍ പരിക്കേറ്റു പിന്‍മാറിയതോടെയാണ് പകരക്കാരനായി ഉമേഷിന് ഏകദിന ടീമിലേക്കു വിളി വന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications