ലോകകപ്പ്: ഇന്ത്യ കപ്പടിക്കുമോ? തീരുമാനിക്കുക മൂന്നു പേര്‍!! ഇവര്‍ തുറുപ്പുചീട്ടുകള്‍
മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. കാരണം വളരെ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് അയക്കുന്നത്. വിരാട് കോലി നയിക്കുന്ന സംഘത്തില്‍ മികച്ച ഒരുപിടി താരങ്ങളുണ്ട്. 2011നു ശേഷം ആദ്യ ലോകകിരീടവുമായി നാട്ടിലേക്കു മടങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.
ചില താരങ്ങളുടെ പ്രകടനമാവും ലോകകപ്പില്‍ ഇന്ത്യക്കു ഏറെ നിര്‍ണായകമായി മാറുക. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിധി തന്നെ നിര്‍ണയിക്കാന്‍ ശേഷിയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ
ഒറ്റയ്ക്കു മല്‍സരഗതി നിര്‍ണയിക്കാന്‍ മിടുക്കനാണ് വെടിക്കെട്ട് ഓപ്പണറും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. തന്റെതായ ദിവസം എത്ര ശക്തമായ ബൗളിങ് നിരയുടെയും അന്തകനാവാന്‍ ഹിറ്റ്മാന് കഴിയും. ഏകദിനത്തില്‍ ഇതിനകം മൂന്നു ഡബിള്‍ സെഞ്ച്വറികളുമായി രോഹിത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു.
രോഹിത് മികച്ച തുടക്ക നല്‍കിയാല്‍ ഇന്ത്യ്ക്കു കൂറ്റന്‍ സ്‌കോര്‍ നേടാനും വലിയ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല.

ഹര്‍ദിക് പാണ്ഡ്യ
യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാവും ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു തുറുപ്പുചീട്ട്. ബറോഡയില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറുടെ കന്നി ലോകകപ്പ് കൂടിയാണിത്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മികവും സ്പിന്നര്‍മാരെ അനായാസം നേരിടാനുള്ള മിടുക്കും പാണ്ഡ്യയെ കൂടുതല്‍ അപകടകാരിയാക്കുന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷിങ് ചുമതല അദ്ദേഹത്തിനായിരിക്കും. പന്ത് നന്നായി സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബൗളിങിലും പാണ്ഡ്യക്കു നിര്‍ണായക റോള്‍ തന്നെയുണ്ടാവും. ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയില്‍ മാത്രമല്ല ഫീല്‍ഡിങിലും മിന്നല്‍പ്പിണരാണ് താരം.

ജസ്പ്രീത് ബുംറ
ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുന ജസ്പ്രീത് ബുംറയായിരിക്കും. ഏതു പിച്ചിലും പന്ത് കൊണ്ട് മായാജാലം കാണിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. തകര്‍പ്പന്‍ യോര്‍ക്കറുകളാണ് ബുംറയുടെ മാസ്റ്റര്‍ പീസ്.
ബുംറയുടെ ഇന്‍സ്വിങറുകള്‍ ലോകകപ്പില്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നം തന്നെയായിരിക്കും.
ഡെത്ത് ഓവറിലെ അസാധാരണ ബൗളിങാണ് ബുംറയുടെ മറ്റൊരു പ്രത്യേകത. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായ താരം ഡെത്ത് ഓവറുകളില്‍ ശരിക്കും വെള്ളം കുടിപ്പിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications