Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വന്‍ ഫ്‌ളോപ്പുകള്‍... ഇനിയും വേണോ ടീമില്‍? ഇവരെ പുറത്താക്കിയേക്കും

ഐപിഎല്‍: വന്‍ ഫ്‌ളോപ്പുകള്‍... ഇനിയും വേണോ ടീമില്‍? | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിലെ രണ്ടു റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനുമാണ് ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായത്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളാവട്ടെ കളിച്ച രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയും ചെയ്തു.

ചില താരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസിക്കു വേണ്ടി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ദയനീയ പ്രകടനമാണ് നടത്തിയത്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ കളിക്കാരുമുണ്ട്. ഒരു അവസരം കൂടി നല്‍കിയ ശേഷം അതിലും ഫ്‌ളോപ്പായാല്‍ ഇവര്‍ ടീമിന് പുറത്താവാനാണ് സാധ്യത. ഏതൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (ആര്‍സിബി)

ആര്‍സിബിക്കു വലിയ പ്രതീക്ഷകളുണ്ടായിരുന്ന താരമാണ് ഈ സീസണില്‍ ടീമിലെത്തിയ വിന്‍ഡീസിന്റെ യുവ ബാറ്റിങ് സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. എന്നാല്‍ ഐപിഎല്ലില്‍ താരം നനഞ്ഞ പടക്കമാവുകയാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഹെറ്റ്‌മെയര്‍ ഫ്‌ളോപ്പായി മാറി. ആദ്യ മല്‍സരത്തില്‍ പൂജ്യത്തിനും കഴിഞ്ഞതില്‍ അഞ്ചു റണ്‍സിനും അദ്ദേഹം ഔട്ടായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തെ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ഹെറ്റ്‌മെയറില്‍ നിന്നും സമാനമായ പ്രകടനമാണ് ആര്‍സിബി പ്രതീക്ഷിക്കുന്നത്. ഒരു കളിയില്‍ കൂടി താരത്തെ പരീക്ഷിച്ചു നോക്കാനായിരിക്കും ഇനി ആര്‍സിബിയുടെ ശ്രമം.

സന്ദീപ് ശര്‍മ (ഹൈദരാബാദ്)

സന്ദീപ് ശര്‍മ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് നിരയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് സന്ദീപ് ശര്‍മ. വേഗം കുറഞ്ഞ പേസറായ സന്ദീപിന് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തിളങ്ങാനായിരുന്നില്ല. ഒരു വിക്കറ്റ് മാത്രമാണ് പേസര്‍ വീഴ്ത്തിയത്. അതും 10 ഇക്കോണമി റേറ്റിലായിരുന്നു ഇത്.
സന്ദീപിനു പകരം ഖലീല്‍ അഹമ്മദ്, മലയാളി പേസര്‍ ബേസില്‍ തമ്പി, ടി നടരാജന്‍ ഇവരിലൊരാളെ ഉള്‍പ്പെടുത്തുന്നതാവും ആര്‍സിബിക്കു ഗുണം ചെയ്യുക.

ശര്‍ദ്ദുല്‍ താക്കൂര്‍ (സിഎസ്‌കെ)

ശര്‍ദ്ദുല്‍ താക്കൂര്‍ (സിഎസ്‌കെ)

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ പേസര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ ഇത്തവണ നിരാശാജനകമായ പ്രകടനമാണ് നടത്തുന്നത്. ആദ്യ മല്‍സരത്തില്‍ സൈഡ് ബെഞ്ചിലായിരുന്ന താക്കൂറിന് രണ്ടാം മല്‍സരത്തില്‍ അവസരം ലഭിച്ചെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.
താക്കൂറിനു പകരം പരിചയസമ്പന്നനായ മോഹിത് ശര്‍മയെ സിഎസ്‌കെ ഇനി കളിപ്പിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ലേലത്തില്‍ അഞ്ചു കോടി രൂപയ്ക്കാണ് മോഹിത്തിനെ സിഎസ്‌കെ സ്വന്തമാക്കിയത്.

കോളിന്‍ ഡി ഗ്രാന്‍ഡോം (ആര്‍സിബി)

കോളിന്‍ ഡി ഗ്രാന്‍ഡോം (ആര്‍സിബി)

ആര്‍സിബിയുടെ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടറായ കോളിന്‍ ഡി ഗ്രാന്‍ഡോമും നിരാശാജനകമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാര്‍ക്കസ് സ്റ്റോയ്ണിസ്, നതാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ വൈകാതെ ടീമിനൊപ്പം ചേരാനിരിക്കെ ഗ്രാന്‍ഡോമിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.
ഗ്രാന്‍ഡോമിനു പകരം പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ ഉള്‍പ്പെടുത്തിയാല്‍ ആര്‍സിബിക്ക് ഒരു എക്‌സ്ട്രാ സ്പിന്നറെയും കൂടി ലഭിക്കും.

കീമോ പോള്‍ (ഡല്‍ഹി)

കീമോ പോള്‍ (ഡല്‍ഹി)

വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ കീമോ പോളാണ് പുറത്താവലിന്റെ വക്കിലുള്ള മറ്റൊരാള്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അദ്ദേഹം മോശം പ്രകടനമാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ കാഴ്ചവച്ചത്. മൂന്നു റണ്‍സും ഒരു വിക്കറ്റുമാണ് താരത്തിന് ഇതുവരെ നേടാനായത്. ക്രിസ് മോറിസ്, ട്രെന്റ് ബോള്‍ട്ട് എന്നീ വിദേശ താരങ്ങള്‍ ടീമിലുള്ളതിനാല്‍ പോളിന് അധികം വൈകാതെ സ്ഥാനം നഷ്ടമാവും.
പോളിനു പകരം ദക്ഷിണാഫ്രിക്കന്‍ താരം മോറിസ് വന്നാല്‍ അത് ഡല്‍ഹി ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കും.

Story first published: Saturday, March 30, 2019, 15:01 [IST]
Other articles published on Mar 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+