കോലി ഇനി നാലാം നമ്പറിലോ? അപ്പോള്‍ മൂന്നില്‍ ആര്? ഇവരിലൊരാള്‍ വന്നാല്‍ കസറും...
മുംബൈ: വിരാട് കോലിക്കു കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നാട്ടിലും വിദേശത്തുമെല്ലാം ടീം വിജയങ്ങള്‍ ശീലമാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത ലോകകപ്പിലെയും കിരീടഫേവറിറ്റുകളുടെ നിരയില്‍ ഇന്ത്യ മുന്നില്‍ തന്നെയുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏക ദൗര്‍ബല്യം മധ്യനിര ബാറ്റിങാണ്. സ്ഥിരതയാര്‍ന്ന പ്രകടനം ടീമിന് നടത്താന്‍ കഴിയാത്തതാണ് ഇന്ത്യക്കു തലവേദനയാവുന്നത്. ഇതോട നായകന്‍ വിരാട് കോലിയെ സ്ഥിരം പൊസിഷനായ മൂന്നില്‍ നിന്നും നാലിലേക്കു മാറ്റാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
ടീമിനായി ഏതു പൊസിഷനില്‍ കളിക്കാനും ഒരുക്കമാണെന്ന് കോലിയും വ്യക്തമാക്കിയിരുന്നു. കോലി മൂന്നില്‍ നിന്നും നാലിലേക്കു മാറുകയാണെങ്കില്‍ ആരാവും ആ പൊസിഷനില്‍ കളിക്കുകയെന്നതാണ് അടുത്ത ചോദ്യം. മൂന്നാം നമ്പറില്‍ കളിക്കാന്‍ മിടുക്കുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വിജയ് ശങ്കര്‍
ഇന്ത്യയുടെ പുതിയ കണ്ടെത്തലായി മാറിയ താരമാണ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ബൗളിങിനേക്കാള്‍ ബാറ്റിങിലാണ് താരം കൈയടി നേടുന്നത്. മികച്ച ബാറ്റിങിലൂടെ ശങ്കര്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് ശങ്കര്‍ അരങ്ങേറിയത്. പിന്നാലെ ന്യൂസിലാന്‍ഡിലും താരം കളിച്ചു.
ഇപ്പോള്‍ നടക്കുന്ന ഓസീസിനെതിരേയുള്ള പരമ്പരയിലും ശങ്കര്‍ കളിക്കുന്നുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് മികച്ച പ്രകടനം നടത്താനുള്ള എല്ലാ ശേഷിയും ശങ്കറിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമ്പാട്ടി റായുഡു
നിലവില്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന അമ്പാട്ടി റായുഡുവാണ് മൂന്നാം നമ്പറിലും കളിക്കാന്‍ മിടുക്കുള്ള മറ്റൊരാള്‍. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി പല പൊസിഷനുകളില്‍ കളിച്ച് തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാന്‍ മിടുക്കുള്ള റായുഡുവിന് ഇന്ത്യക്കുവേണ്ടി മൂന്നാം നമ്പറില്‍ നല്ല പ്രകടനം നടത്താന്‍ കഴിയും.
ഇന്ത്യക്കു തീര്‍ച്ചയായും വിശ്വസിച്ച് മൂന്നാം നമ്പര്‍ സ്ഥാനം ഏല്‍പ്പിക്കാന്‍ കഴിയുന്ന താരമാണ് റായുഡു. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ലോകേഷ് രാഹുല്‍
യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലാണ് മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ ശേഷിയുള്ള മറ്റൊരു താരം. ഓപ്പണറായും മധ്യനിരയിലുമെല്ലാം ഇറങ്ങിയിട്ടുള്ള താരമാണ് രാഹുല്‍. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ഏറെ വിമര്‍ശനം നേരിട്ട അദ്ദേഹം ഇപ്പോള്‍ ഫോം വീണ്ടെടുത്തതിന്റെ സൂചനകളാണ് നല്‍കുന്നത്.
വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് രാഹുല്‍. ഏതു മികച്ച ബൗങിള് നിരയെയും തല്ലിത്തകര്‍ക്കാനുള്ള പ്രഹരശേഷിയും അദ്ദേഹത്തിനുണ്ട്.
അതിവേഗം റണ്‍സെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാന്‍ രാഹുലിനാവും. മൂന്നാം നമ്പറില്‍ ഇന്ത്യക്കു തീര്‍ച്ചയായും പരീക്ഷിക്കാവുന്ന താരമാണ് രാഹുല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications