വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടക്കം ക്രിക്കറ്റല്ല... റഗ്ബി താരം മക്കുല്ലം! ഹോക്കി വിട്ട റോഡ്‌സും എബിഡിയും, ചെസ് ചാംപ്യന്‍ ചഹല്‍

മറ്റു കായിക ഇനങ്ങളില്‍ നിന്നും ക്രിക്കറ്റിലെത്തിയ താരങ്ങളുണ്ട്

മുംംബൈ: ക്രിക്കറ്റിലെത്തും മുമ്പ് ചില താരങ്ങളുടെ കരിയര്‍ എങ്ങനെയായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇന്നു നമ്മള്‍ ആരാധിക്കുന്ന ലോക ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ ഒരുപക്ഷെ ക്രിക്കറ്റര്‍മാര്‍ ആവേണ്ടിയിരുന്നവരല്ല. മറ്റൊരു കായിക ഇനത്തില്‍ കരിയര്‍ ആരംഭിച്ച് പിന്നീട് ക്രിക്കറ്റിലേക്കു ചുവടു മാറ്റിയവരാണ്.

ഓസീസ് ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്തില്ല.. സമ്മതിച്ച് കമ്മിന്‍സ്, കാരണം ഐപിഎല്‍ അല്ല!ഓസീസ് ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്തില്ല.. സമ്മതിച്ച് കമ്മിന്‍സ്, കാരണം ഐപിഎല്‍ അല്ല!

ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്ഐപിഎല്‍ നടക്കും, ജൂലൈയില്‍! പക്ഷെ കാണികളില്ലാതെ... പുതിയ സൂചനകള്‍ പുറത്ത്

ക്രിക്കറ്റിനോടുള്ള പ്രണയം കൊണ്ട് തന്നെയാണ് കൂടുതല്‍ പേരും മറ്റു കായിക ഇനത്തോട് ഗുഡ്‌ബൈ പറഞ്ഞത് എന്നതാണ് സത്യം. ഫുട്‌ബോള്‍, റബ്ഗി, ഹോക്കി, ചെസ് എന്നിവയിലെല്ലാം പയറ്റിത്തെളിഞ്ഞ ചില താരങ്ങള്‍ ക്രിക്കറ്റിനെ കൂട്ടുപിടിച്ചിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിന്റെ തുടക്കം ക്രിക്കറ്റിലായിരുന്നില്ല. ശരിക്കും പറഞ്ഞാല്‍ ഒരു ഓള്‍റൗണ്ടര്‍ തന്നെയായിരുന്നു എബിഡി. ഹോക്കി, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി അദ്ദേഹം കൈവയ്ക്കാത്ത കായിക ഇനങ്ങള്‍ കുറവായിരുന്നു. ഇവയിലെല്ലാം ദഎബിഡി മല്‍സരിച്ചിട്ടുമുണ്ട്.
സ്‌കൂളില്‍ പഠിക്കവെ താനൊരു മികച്ച ഹോക്കി താരമായിരുന്നുവെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പിന്നീട് താന്‍ ഹോക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നും എബിഡി വെളിപ്പെടുത്തിയിരുന്നു.

ജോണ്ടി റോഡ്‌സ്

ജോണ്ടി റോഡ്‌സ്

ദക്ഷിണാഫ്രിക്കയുടെ മറ്റൊരു മുന്‍ ഇതിഹാസവും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്ന ജോണ്ടി റോഡ്‌സും മികച്ചൊരു ഹോക്കി താരമായിരുന്നു. 1992ലാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതേ വര്‍ഷം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഹോക്കിയില്‍ റോഡ്‌സ് മാറ്റുരയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കയ്ക്കു ഒളിംപിക്‌സ് ഹോക്കിക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
1996ല്‍ വീണ്ടും ഒളിംപിക്‌സ് ഹോക്കിക്കുള്ള ട്രയല്‍സില്‍ റോഡ്‌സ് പങ്കെടുത്തിരുന്നു. പക്ഷെ ഇത്തവണ പരിക്കു മൂലം അദ്ദേഹത്തിന് പിന്‍മാറേണ്ടി വന്നു. ഇതോടെ ക്രിക്കറ്റില്‍ റോഡ്‌സ് സജീവമായിരുന്നു. ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങില്‍ ഒരു ഇതിഹാസമുണ്ടെങ്കില്‍ അതില്‍ തലപ്പത്ത് റോഡ്‌സ് തന്നെയായിരിക്കും.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബ്രെന്‍ഡന്‍ മക്കുല്ലം മികച്ചൊരു റഗ്ബി താരം കൂടിയായിരുന്നുവെന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്. കൗമാര കാലത്ത് റഗ്ബിയിലെ സൂപ്പര്‍ താരമായിരുന്നു മക്കുല്ലം. ക്രിക്കറ്റിനു പകരം റഗ്ബി തിരഞ്ഞെടുത്തിരുന്നെങ്കില്‍ ന്യൂസിലാന്‍ഡിന്റെ റഗ്ബി ടീമിനായി അദ്ദേഹം കളിക്കുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ന്യൂസിലാന്‍ഡിന്റെ ഇതിഹാസ റഗ്ബി താരങ്ങളിലൊരാളായ ഡാന്‍ കാര്‍ട്ടറുടെ മുന്‍ സഹതാരവും കൂടിയാണ് മക്കുല്ലം. പ്രതിഭയുടെ കാര്യത്തില്‍ ഇരുവരും അന്ന് ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ കാര്‍ട്ടര്‍ റഗ്ബിയില്‍ തന്നെ ഉറച്ചുനിന്നപ്പോള്‍ മക്കുല്ലം ക്രിക്കറ്റ് കരിയറാക്കുകയായിരുന്നു.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2018ല്‍ മക്കുല്ലം റഗ്ബിയിലേക്കു മടങ്ങിപ്പോയിരുന്നു. എന്നാല്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. പിന്നീടൊരിക്കലും മക്കുല്ലം റഗ്ബിയിലേക്കു തിരികെ പോയിട്ടില്ല. നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കോച്ചാണ് അദ്ദേഹം.

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ യുസ്വേന്ദ്ര ചഹല്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റര്‍ ആവേണ്ടിയിരുന്ന താരമല്ല. ഒരു പക്ഷെ ചെസ്സിലെ മറ്റൊരു ഗ്രാന്റ്മാസ്റ്ററായി പേരെടുക്കേണ്ട താരമായിരുന്നു ചഹല്‍.
ദേശീയ തല ചെസ് ചാംപ്യന്‍ഷിപ്പിന്റെ അണ്ടര്‍ 12 കാറ്റഗറിയില്‍ താരം ജേതാവായിട്ടുണ്ട്. ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ചഹല്‍ മല്‍സരിച്ചിരുന്നു. നിലവില്‍ ലോക ചെസ് ഫെഡറേഷന്റെ ലിസ്റ്റിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്.
ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം കൊണ്ടു തന്നെയാണ് താന്‍ ചെസ്സില്‍ നിന്നും ചുവടു മാറാന്‍ കാരണമെന്ന് ചഹല്‍ വെളിപ്പെടുത്തിയിരുന്നു. സമയം ലഭിക്കുമ്പോള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ചെസ് മല്‍സരങ്ങള്‍ താന്‍ കളിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

Story first published: Friday, April 10, 2020, 16:46 [IST]
Other articles published on Apr 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X