വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയോ, ഇംഗ്ലണ്ടോ? ടെസ്റ്റ് പരമ്പരയുടെ വിധി ഇവര്‍ തീരുമാനിക്കും, ഇരുടീമിന്റെയും തുറുപ്പുചീട്ടുകള്‍

അഞ്ചു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര

ലണ്ടന്‍: ടീം ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. വിരാട് കോലിക്കു കീഴില്‍ തുടര്‍ ജയങ്ങളുമായി കുതിക്കുന്ന ഇന്ത്യ റാങ്കിങില്‍ ഒന്നാംസ്ഥാനക്കാര്‍ കൂടിയാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം തന്നെ ഇന്ത്യക്കു പുറത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുന്നത്.

മികച്ച ചില താരങ്ങള്‍ ഇരുടീമിനു വേണ്ടിയും പോര്‍ക്കളത്തിലിറങ്ങുന്നുണ്ട്. ടെസ്റ്റ് പരമ്പരയുടെ ഭാവി തന്നെ നിര്‍ണയിക്കാന്‍ ശേഷിയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

യുവതാരങ്ങളില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷയയുള്ള കളിക്കാരില്‍ ഒരാളാണ് ലോകേഷ് രാഹുല്‍. ടെസ്റ്റ് ക്രിക്കറ്റിലൂടെ ഇന്ത്യക്കൊപ്പം തുടങ്ങി പിന്നീട് നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 പരമ്പരയില്‍ സെഞ്ച്വറി നേടാനും രാഹുലിനായിരുന്നു. ഏകദിന പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതിരുന്ന അദ്ദേഹം ടെസ്റ്റ് പരമ്പരയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്.
ഇന്ത്യക്കു വേണ്ടി 24 ടെസ്റ്റുകളിലാണ് രാഹുല്‍ കളിച്ചത്. 40നു മുകളില്‍ ശരാശരിയില്‍ നാലു സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 2016ല്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ 233 റണ്‍സുമായി രാഹുല്‍ തിളങ്ങിയിരുന്നു.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

കഴിഞ്ഞ ഐപിഎല്ലിലൂടെ തന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ തിരിച്ചുപിടിച്ച താരമാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍. ഐപിഎല്ലിലെ മിന്നും പ്രകടനത്തെ തുടര്‍ന്നു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ഒരിക്കല്‍ക്കൂടി ഇംഗ്ലീഷ് ടീമില്‍ ബട്‌ലര്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
ഇതുവരെ 20 ടെസ്റ്റുകളിലാണ് അദ്ദേഹം ഇംഗ്ലണ്ടിനായി കളിച്ചത്. 945 റണ്‍സും ബട്‌ലറുടെ അക്കൗണ്ടിലുണ്ട്. പാകിസ്താനെതിരേ അവസാനമായയി കളിച്ച പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളിലായി ബട്‌ലര്‍ 161 റണ്‍സെടുത്തിരുന്നു.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ പുത്തന്‍ സെന്‍സേഷനാണ് കുല്‍ദീപ് യാദവ്. നേരത്തേ നടന്ന ട്വന്റി20, ഏകദിന പരമ്പരകളില്‍ കുല്‍ദീപിനെപ്പോലെ ഇംഗ്ലീഷ് ബാറ്റിങ് നിരയെ കുഴക്കിയ മറ്റൊരു ഇന്ത്യന്‍ ബൗളറില്ല. ഈ പ്രകടനം തന്നെയാണ് അദ്ദേഹത്തിന് ടെസ്റ്റ് ടീമിലും ഇടം നേടിക്കൊടുത്തത്.
ഇന്ത്യക്കു വേണ്ടി രണ്ടു ടെസ്റ്റുകളില്‍ മാത്രമേ കുല്‍ദീപ് ഇതുവരെ പന്തെറിഞ്ഞിട്ടുള്ളൂ. ഒമ്പത് വിക്കറ്റുകളാണ് താരം നേടിയത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ട് കുല്‍ദീപ് തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

ജെയിംസ് ആന്‍ഡേഴ്‌സന്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറ്റവുമധികം ഭയപ്പെടുന്നത് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെയായിരിക്കും. കാരണം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കുന്തമുനയാണ് 35 കാരനായ താരം. 138 ടെസ്റ്റുകളില്‍ നിന്നും 540 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ കടപുഴക്കിയത്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റ് പിഴുതതും അദ്ദേഹം തന്നെയാണ്.
2014ല്‍ ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി തോളിനേറ്റ പരിക്ക് ആന്‍ഡേഴ്‌സനെ വേട്ടയാടുന്നുണ്ട്. എങ്കിലും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ വേട്ടയാടാനുള്ള കഠിനപ്രയത്‌നത്തിലാണ് അദ്ദേഹം.

 ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലീഷ് ബാറ്റിങ് നിരയിലെ ഏറ്റവും വിശ്വസ്തനായ താരമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജോ റൂട്ട്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ റൂട്ടിനെ നേരത്തേ പുറത്താക്കാനായില്ലെങ്കില്‍ ടെസ്റ്റ് പരമ്പരയില്‍ കാര്യങ്ങള്‍ ഇന്ത്യക്കു കൈവിട്ടുപോവും.
സമീപകാലത്തായി ടെസ്റ്റില്‍ അല്‍പ്പം ഫോം ഔട്ടാണെങ്കിലും ഇന്ത്യക്കെതിരേ ഇതിന്റെ ക്ഷീണം തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് റൂട്ട്. അവസാനമായി കളിച്ച 15 ടെസ്റ്റുകളില്‍ 13 അര്‍ധസെഞ്ച്വറികള്‍ നേടാന്‍ റൂട്ടിനായിരുന്നു. ഇതില്‍ ഒന്നു മാത്രമാണ് സെഞ്ച്വറിയിലെത്തിക്കാന്‍ താരത്തിനായത്. ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പുജാര ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലാണ്. ടീം തകര്‍ച്ചയെ നേരിട്ടപ്പോഴെല്ലാം ക്ഷമാപൂര്‍വ്വമായ ഇന്നിങ്‌സ് കളിച്ച് ഇന്ത്യയെ കരകയറ്റാന്‍ പുജാരയ്ക്കായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഏറെ പ്രതീക്ഷയാണ് അദ്ദേഹത്തിലുള്ളത്.
നാട്ടിലെ പിച്ചുകളിലെ പ്രകടനം പലപ്പോഴും വിദേശത്ത് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് പുജാരയ്‌ക്കെതിരായ വിമര്‍ശനം. എങ്കിലും 57 ടെസ്റ്റുകളില്‍ കളിച്ച താരത്തിന്റെ ബാറ്റിങ് ശരാാശരി 50നു മുകളിലാണ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ ക്യാപ്റ്റന്‍ മാത്രമല്ല ബാറ്റിങില്‍ ടീമിന്റെ പ്രതീക്ഷകളുടെ ഭാരം മമുഴുവന്‍ വിരാട് കോലിയിലാണ്. 2014ലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശപ്പെടുത്തിയ കോലി ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. നാലു വര്‍ഷം പിന്നിടുമ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഇംഗ്ലണ്ടില്‍ 10 ടെസ്റ്റുകളാണ് കോലി ഇതുവരെ കളിച്ചത്. 13.44 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്ക് ഏറ്റവുമധികം വെല്ലുവിളിയായത് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു. ഇത്തവണ ആന്‍ഡേഴ്‌സന് മേല്‍ ആധിപത്യം നേടാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

അടുത്ത ലോകകപ്പ് ടീം ഇന്ത്യ മോഹിക്കേണ്ട!! സാധ്യത കുറവ്... ഇംഗ്ലണ്ട് എല്ലാം തുറന്നുകാട്ടിഅടുത്ത ലോകകപ്പ് ടീം ഇന്ത്യ മോഹിക്കേണ്ട!! സാധ്യത കുറവ്... ഇംഗ്ലണ്ട് എല്ലാം തുറന്നുകാട്ടി

കേശവ് ഇനി ഏഷ്യയിലെ മഹാരാജാവ്!! ലങ്കയില്‍ കുറിച്ചത് പുതു റെക്കോര്‍ഡ്... വോണിന് പോലുമില്ല കേശവ് ഇനി ഏഷ്യയിലെ മഹാരാജാവ്!! ലങ്കയില്‍ കുറിച്ചത് പുതു റെക്കോര്‍ഡ്... വോണിന് പോലുമില്ല

Story first published: Sunday, July 22, 2018, 12:00 [IST]
Other articles published on Jul 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X