വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ v/s ഓസീസ്: ടെസ്റ്റ് പരമ്പരയില്‍ അപ്രതീക്ഷിത സൂപ്പര്‍ ഹീറോ!! ആരാവും അത്, ഇവരിലൊരാള്‍?

നാലു ടെസ്റ്റുകളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്

By Manu
ഇവരിൽ ആരാകും സൂപ്പർ ഹീറോ? | Oneindia Malayalam

അഡ്‌ലെയ്ഡ്: ട്വന്റി20 പരമ്പരയില്‍ സമനില സമ്മതിച്ചു പിരിഞ്ഞ ടീം ഇന്ത്യയും ഓസ്‌ട്രേലിയയും ഇനി ടെസ്റ്റ് പരമ്പരയില്‍ കരുത്തു കാട്ടാനുള്ള പടയൊരുക്കത്തിലാണ്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരു ടീമും കൊമ്പുകോര്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയമെന്ന തങ്ങളുടെ സ്വപ്‌നം ഇത്തവണ പൂവണിയുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

രാഹുലും പന്തും എന്തിന്? പകരം ഒരാള്‍ വരണം... ക്രുനാലിനെ കളിപ്പിക്കാന്‍ കാരണമുണ്ടെന്ന് മഞ്ജരേക്കര്‍രാഹുലും പന്തും എന്തിന്? പകരം ഒരാള്‍ വരണം... ക്രുനാലിനെ കളിപ്പിക്കാന്‍ കാരണമുണ്ടെന്ന് മഞ്ജരേക്കര്‍

ഐപിഎല്‍: ഇവരെ എന്തിന് കാത്തു? ഭാജി മുതല്‍ ബിന്നി വരെ... ഫ്രാഞ്ചൈസികളുടെ പിഴവുകള്‍ ഐപിഎല്‍: ഇവരെ എന്തിന് കാത്തു? ഭാജി മുതല്‍ ബിന്നി വരെ... ഫ്രാഞ്ചൈസികളുടെ പിഴവുകള്‍

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ചില അപ്രതീക്ഷിത സൂപ്പര്‍ ഹീറോകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇരുടീമിലെയും ശ്രദ്ധിക്കേണ്ട ഇത്തരം കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായ പൃഥ്വി ഷാ സെഞ്ച്വറിയുമായാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വരവറിയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി പൃഥ്വി ചില റെക്കോര്‍ഡുകളിട്ടിരുന്നു. താരത്തിന്റെ കന്നി വിദേശ പര്യടനം കൂടിയാണ് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര.
സ്‌കൂള്‍ ക്രിക്കറ്റില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ പൃഥ്വി പിന്നീട് വളരെ പെട്ടെന്നാണ് സീനിയര്‍ ടീം വരെയെത്തിയത്.
ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പൃഥ്വിയായിരുന്നു. നേരത്തേ ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കൊപ്പവും എ,ബി ടീമുകള്‍ക്കൊപ്പവും വിദേശ പര്യടനങ്ങളില്‍ തിളങ്ങിയിട്ടുള്ള താരത്തില്‍ വലിയ പ്രതീക്ഷകളാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കുള്ളത്.

ഉസ്മാന്‍ ഖവാജ

ഉസ്മാന്‍ ഖവാജ

ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങിന്റെ അമരക്കാരനാവാന്‍ സാധ്യതയുള്ള താരമാണ് ഉസ്മാന്‍ ഖവാജ. വിലക്ക് മൂലം വെടിക്കെട്ട് താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ പുറത്തായപ്പോള്‍ ടെസ്റ്റില്‍ പകരക്കാരനായി ഖവാജയെ അല്ലാതെ മറ്റൊരു താരത്തെ ഓസീസിന് തിരയേണ്ടതില്ലായിരുന്നു. ഓസീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയതുമില്ല.
പാകിസ്താനെതിരേ അടുത്തിടെ നടന്ന ടെസ്റ്റില്‍ 462 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ഓസീസ് മൂന്നിന് 87 റണ്‍സെന്ന നിലയില്‍ പതറിയപ്പോള്‍ സെഞ്ച്വറിയുമായി ടീമിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത് ഖവാജയായിരുന്നു.

റിഷഭ് പന്ത്

റിഷഭ് പന്ത്

എല്ലാ ഫോര്‍മാറ്റിലും ഒരു പോലെ ബാറ്റ് ചെയ്യുന്ന ഇതിഹാസതാരം വീരേന്ദര്‍ സെവാഗിനെപ്പോലെയുള്ള കളിക്കാര്‍ ഇന്ത്യക്കു അധികമുണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിയ പന്ത് ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രദ്ധിക്കേണ്ട താരമാണ്.
ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റില്‍ സെഞ്ച്വറിയുമായി പന്ത് കസറിയിരുന്നു. 146 പന്തിലാണ് അന്ന് താരം 114 റണ്‍സെടുത്തത്. അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ നിറം മങ്ങിയ പന്ത് ടെസ്റ്റ് പരമ്പരയില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ പേസ് സെന്‍സേഷനാണ് ജസ്പ്രീത് ബുംറ. മൂന്നു ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യ ഘടകമായ അദ്ദേഹം ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കു കനത്ത വെല്ലുവിളി തന്നെയാവും. കൃത്യമായ ലൈനിലും ലെങ്തിലും തുടര്‍ച്ചയായി പന്തെറിയാനും യോര്‍ക്കറുകള്‍ എറിയുന്നതിലും മിടുക്കനാണ് ബുംറ.
ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഒരു ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ താരം കസറിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റാണ് അന്ന് ബുംറ വീഴ്ത്തിയത്. പേസ് ബൗളിങിനെ അകമഴിഞ്ഞ് തുണയ്ക്കുന്ന പിച്ചില്‍ ഇത്തവണ ബുംറയ്ക്കു വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

Story first published: Tuesday, November 27, 2018, 11:34 [IST]
Other articles published on Nov 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X