For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ ചെന്നൈ ഐപിഎല്‍ ഫൈനലില്‍ സൂക്ഷിക്കേണ്ട 8 താരങ്ങള്‍; ഇവര്‍ കളി മാറ്റിമറിക്കും

ഹൈരദാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഫൈനലിന് ഞായറാഴ്ച വൈകിട്ട് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വേദിയാകും. രാത്രി 7.30നാണ് മത്സരത്തിന് തുടക്കമാകുക. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനം അസാധ്യം.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മുംബൈയും ചെന്നൈയും. ഇരു ടീമുകളിലും കളിയുടെ ഗതി മാറ്റിമറിക്കുന്ന താരങ്ങളുണ്ട്. റണ്ണൊഴുകുന്ന പിച്ചില്‍ ടോസിന്റെ ആനുകൂല്യം ടീമുകള്‍ക്ക് ലഭിക്കാത്തവിധത്തിലായിരിക്കും പിച്ച് ഒരുക്കുക. പുതിയ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു ടീമുകളിലും മത്സരഗതി മാറ്റിമറിക്കുന്ന താരങ്ങളെ അറിയാം.

ക്വിന്റണ്‍ ഡി കോക്ക്

ക്വിന്റണ്‍ ഡി കോക്ക്

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ഡി കോക്ക്. ഈ സീസണില്‍ ഇതുവരെയായി 500 റണ്‍സ് നേടിക്കഴിഞ്ഞു. ഇരു ടീമുകളിലേയും ഏറ്റവും ഉയര്‍ന്ന സ്‌കോറും മറ്റാര്‍ക്കുമല്ല. അഞ്ച് അര്‍ധശതകം ഉള്‍പ്പെടെയാണ് ഡി കോക്കിന്റെ പ്രകടനം. ഫൈനലിലും ഈ ദക്ഷിണാഫ്രിക്കന്‍ താരം തിളങ്ങുമെന്നാണ് മുംബൈ ആരാധരുടെ പ്രതീക്ഷ.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഐപിഎല്‍ എത്തിയാല്‍ സജീവമാകുന്ന പേരുകളിലൊന്നാണ് സൂര്യകുമാറിന്റേത്. മുംബൈ ഇന്ത്യന്‍സിനായി ഏതു പൊസിഷനില്‍വേണമെങ്കിലും ബാറ്റ് ചെയ്യും. ചെന്നൈയില്‍ നടന്ന ആദ്യ ക്വാളിഫൈര്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയത് സൂര്യകുമാറാണ്. ചെന്നൈയിലെ ബാറ്റിങ്ങിന് ദുഷ്‌കരമായ പിച്ചില്‍ പുറത്തെടുത്ത പ്രകടനം ഫൈനലിലും ആവര്‍ത്തിച്ചാല്‍ മുംബൈയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ടൂര്‍ണമെന്റിലെ താരമാകാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. സീസണില്‍ ഇതുവരെയായി 386 റണ്‍സും 14 വിക്കറ്റും പാണ്ഡ്യ സ്വന്തമാക്കിയിട്ടുണ്ട്. അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് ഇല്ലാത്ത മത്സരങ്ങള്‍ അപൂര്‍വമായിരുന്നു. വിവാദങ്ങള്‍ക്കുശേഷം പാണ്ഡ്യയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഐപിഎല്ലിലേത്. ഫൈനലിലും മത്സരഗതി ഒറ്റയ്ക്ക് മാറ്റിമറിക്കുന്ന പാണ്ഡ്യയുടെ വെടിക്കെട്ടിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

മുംബൈ ഇന്ത്യന്‍സിന്റെ തുറപ്പുചീട്ടാണ് ബുംറ. ഏത് അവസരത്തിലും റണ്‍നിരക്ക് നിയന്ത്രിക്കാന്‍ ബുംറയുടെ പന്തുകള്‍ക്ക് കഴിയും. പരിമിത ഓവര്‍ ക്രിക്കറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളരായ ബുംറ ഇത്തവണ 17 വിക്കറ്റുകളാണ് ഇതുവരെയായി നേടിയത്. സ്ഥിരതയാര്‍ന്ന പ്രകടനം താരത്തെ വ്യത്യസ്തനാക്കുന്നു.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കിരീടവിജയത്തിലേക്ക് നയിച്ച താരമാണ് വാട്‌സണ്‍. ഇത്തവണ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിക്കെതിരായ നിര്‍ണായക ക്വാളിഫൈയര്‍ മത്സരത്തില്‍ തിളങ്ങി ഫോമിലേക്ക് തിരിച്ചെത്തിയ വാട്‌സണ്‍ ഫൈനലിലും പ്രകടനം ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം.

എംഎസ് ധോണി

എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയായ എംഎസ് ധോണിയാണ് ഇരു ടീമുകളേയും വേര്‍തിരിക്കുന്ന പ്രധാന ഘടകം. ധോണിയുടെ ക്യാപ്റ്റന്‍സി എതിര്‍ടീമുകളുടെ പദ്ധതികള്‍ തകിടംമറിക്കും. ബാറ്റിങ്ങിലും മിന്നുന്ന ഫോമിലാണ് ധോണി. അവസാന ഓവറുകളില്‍ വമ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനും മത്സരം ഫിനിഷ് ചെയ്യാനും തനിക്ക് ഇപ്പോഴും കഴിയുമെന്ന് ധോണി സീസണില്‍ തെളിയിച്ചുകഴിഞ്ഞതാണ്.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

പ്രായമേറുംതോറും വീര്യം കൂടുകയാണ് ചെന്നൈയുടെ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്. ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്ന് അറിയിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരിലും മുന്നിലാണ്. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഡല്‍ഹിയുടെ കാഗിസോ റബാഡയെ മറികടന്ന് താഹിറിന് ഒന്നാമനാകാം. ഫൈനലില്‍ മുംബൈയെ മെരുക്കാന്‍ താഹിറിന് കഴിഞ്ഞാല്‍ കപ്പ് ഒരിക്കല്‍ക്കൂടി ചെന്നൈ കൊണ്ടുപോകും.

ദീപക് ചാഹര്‍

ദീപക് ചാഹര്‍

ഇന്ത്യയുടെ ഭാവിതാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാഹര്‍ ഇത്തവണ ചെന്നൈയുടെ വിജയങ്ങളിലെ നിര്‍ണായക ഘടകമായിരുന്നു. സ്പിന്നര്‍മാര്‍ക്കൊപ്പം ചെന്നൈയുടെ ബൗളിങ്ങില്‍ മികവുകാട്ടിയ താരം ഫൈനലിലും പ്രകടനം ആവര്‍ത്തിച്ചേക്കും. 19 വിക്കറ്റുകള്‍ ഇതുവരെയായി സ്വന്തമാക്കി. പവര്‍പ്ലേയില്‍ ധോണിയുടെ വിശ്വസ്തന്‍ കൂടിയാണ് ഈ യുവതാരം. ധോണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് റണ്ണൊഴുക്ക് തടയാന്‍ ചാഹറിന് കഴിയുന്നുണ്ട്.


Story first published: Sunday, May 12, 2019, 13:54 [IST]
Other articles published on May 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+