വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റിന് മുമ്പ് വാക്‌സിനെടുക്കാന്‍ താരങ്ങള്‍ വിസ്സമ്മതിച്ചു! ഫ്രാഞ്ചൈസികളും വിലക്കി

പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവച്ചിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണ്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്നു നിര്‍ത്തി വച്ചിരിക്കവെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തന്നെ താരങ്ങള്‍ക്കു വാക്‌സിനെടുക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ അവര്‍ അതു നിരസിക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിനെടുക്കാനുള്ള മടിയും അവബോധത്തിന്റെ അഭാവവുമാവാം ഇതിനു കാരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

1

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് വാക്‌സിന്‍ വാഗ്ദാനം ചെയ്തപ്പോള്‍ കളിക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. അത് അവരുടെ തെറ്റല്ല, അവബോധത്തിന്റെ അഭാവമാണ്. തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ബബ്‌ളിനകത്ത് സുരക്ഷിതരാണെന്നും വാക്‌സിനെടുക്കേണ്ട കാര്യമില്ലെന്നും അവര്‍ കരുതി. ഫ്രാഞ്ചൈസികളും അതിനു വേണ്ടി മുന്നോട്ടു വന്നില്ല. പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. വിദേശികള്‍, പ്രത്യേകിച്ചും സപ്പോര്‍ട്ട് സ്റ്റാഫുമാരിലെ പല അംഗങ്ങളും വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അവര്‍ക്കു വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഫ്രാഞ്ചൈസികളും ഇക്കാര്യത്തില്‍ അനുമതി നല്‍കിയില്ലെന്നും ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഈ മാസം നാലിനായിരുന്നു ബിസിസിഐ ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതമായി നീട്ടി വച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ടൂര്‍ണമെന്റിനു ആദ്യ പ്രഹരമേറ്റത്. പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്‌സിലെ മൂന്നു സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും ഫലം പോസിറ്റീവായി. തൊട്ടടുത്ത ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികളിലെ ഓരോ താരങ്ങള്‍ക്കും കൊവിഡ് പിടിപെട്ടതോടെ ബിസിസിഐ അടിയന്തര യോഗം ചേര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

WTC: ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എങ്ങനെ? ഹാട്രിക്ക് തൂത്തുവാരല്‍, തോറ്റത് ഒരു പരമ്പര മാത്രംWTC: ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം എങ്ങനെ? ഹാട്രിക്ക് തൂത്തുവാരല്‍, തോറ്റത് ഒരു പരമ്പര മാത്രം

IPL 2021: ക്യാപ്റ്റന്‍സിയില്‍ ധോണി ഒരു മാറ്റം വരുത്തി! സിഎസ്‌കെയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോപ്രIPL 2021: ക്യാപ്റ്റന്‍സിയില്‍ ധോണി ഒരു മാറ്റം വരുത്തി! സിഎസ്‌കെയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോപ്ര

ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയുള്ള യാത്രയാവാം വൈറസ് ബാധയുണ്ടാവാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്‍ മൂന്നു വേദികളിലായിട്ടായിരുന്നു സംഘടിപ്പിച്ചത്. ടീം ബസിലായിരുന്നു താരങ്ങള്‍ ഇവിടേക്കു യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത്തവണ ആറു വേദികളിലായിട്ടായിരുന്നു മല്‍സരങ്ങള്‍. ഇതേ തുടര്‍ന്നു ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു ടീമുകളുടെ യാത്ര.

അതേസമയം, ഈ സീസണിലെ ഐപിഎല്ലില്‍ 29 മല്‍സരങ്ങള്‍ മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. ഇനി 31 മല്‍സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇവ ഇന്ത്യയില്‍ നടക്കില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. വിദേശത്തായിരിക്കും രണ്ടാംപാദ മല്‍സരങ്ങളെന്നാണ് സൂചനകള്‍. പക്ഷെ അനുയോജ്യമായ വിന്‍ഡോ കണ്ടെത്തുകയെന്നതാണ് ബിസിസിഐയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

Story first published: Saturday, May 15, 2021, 17:27 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X