വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചതുര്‍ ദിന ടെസ്റ്റ്: പിന്തുണച്ചത് ചിലര്‍ മാത്രം.. സൂപ്പര്‍ താരങ്ങള്‍ ഒറ്റക്കെട്ട്, തുറന്നടിച്ച് കോലി

ഐസിസിയാണ് പുതിയ നിര്‍ദേശം മുന്നോട്ടു വച്ചത്

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിനെ അഞ്ചു ദിവസത്തില്‍ നിന്നും നാലു ദിനമാക്കി വെട്ടിച്ചുരുക്കുകയെന്ന ഐസിസിയുടെ നിര്‍ദേശത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം താരങ്ങളും ഇതിനെ എതിര്‍ത്തപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ചതുര്‍ ദിന ടെസ്റ്റെന്ന ആശയത്തെ പിന്തുണച്ചുള്ളൂ. 2023 കലണ്ടര്‍ വര്‍ഷം മുതല്‍ ചതുര്‍ദിന ടെസ്റ്റ് നിര്‍ബന്ധമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം ടെസ്റ്റിനെ വെട്ടിച്ചുരുക്കേണ്ടയെന്നായതിനാല്‍ ഐസിസി ഇനി ഇതു പ്രാവര്‍ത്തികമാക്കുമോയെന്നു കാത്തിരുന്നു കാണാം.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരുടെ ചില താരങ്ങള്‍ മാത്രമാണ് ഐസിസിയുടെ പുതിയ ആശയത്തെ അനുകൂലിച്ചത്. മറ്റെല്ലാവരും ടെസ്റ്റിനെ ഇല്ലാതാക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോ റൂട്ട് (ഇംഗ്ലണ്ട്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

ഐസിസിയുടെ പുതിയ നിര്‍ദേശം അത്ര മികച്ചതാണെന്നു കരുതുന്നില്ല. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഓസ്‌ട്രേലിയ പോലുള്ള വമ്പന്‍ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ നാലു ദിവസമാണ് ദൈര്‍ഘ്യമെങ്കില്‍ സമനിലയിലാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വേണ്ടത്ര കാണികളെ ടെസ്റ്റിലേക്കു ആകര്‍ഷിക്കാന്‍ കഴിയാത്ത ചില ടീമുകളെ സംബന്ധിച്ച് പുതിയ ആശയം ഗുണം ചെയ്യും.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുകയാണ്, ചതുര്‍
ദിന ടെസ്റ്റിന്റെ വരവ് ടെസ്റ്റ് ക്രിക്കറ്റിനു കൂടുതല്‍ ഗുണം ചെയ്യുമെങ്കില്‍ അതിനെ ഗൗരവമായി തന്നെ കാണണം. ടെസ്റ്റില്‍ അഞ്ചാം ദിനത്തില്‍ ക്ലൈമാക്‌സ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെയിരിക്കെ നാലു ദിന ടെസ്റ്റ് വിജയമാവുമോ? മികച്ച രീതിയില്‍ സംഘടിപ്പിച്ചാല്‍ വിജയമാവുമെന്നു തന്നെയാണ് താന്‍ കരുതുന്നത്. പ്രായം ക്രിക്കറ്റര്‍മാരുടെ കരിയറിന് തടസ്സമാവുന്ന ഈ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ മികച്ചതാക്കി മാറ്റാന്‍ എല്ലാ അവസരങ്ങളും വിനിയോഗിക്കുക തന്നെ വേണം.

ടിം പെയ്ന്‍ (ഓസ്‌ട്രേലിയ)

ടിം പെയ്ന്‍ (ഓസ്‌ട്രേലിയ)

ചതുര്‍ദിന ടെസ്‌റ്റെന്ന ആശയത്തെ എല്ലാവരും പരിഗണിക്കണമെന്നാണ് തനിക്കു തോന്നുന്നത്. ആറോ, ഏഴോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഡേ-നൈറ്റ് ടെസ്റ്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പെന്ന പുതിയ സീരീസിലെ ടെസ്റ്റുകള്‍ അഞ്ചു ദിനമായി തന്നെ നിലനിര്‍ത്തണം.

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (ദക്ഷിണാഫ്രിക്ക)

റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (ദക്ഷിണാഫ്രിക്ക)

തിരക്കേറിയ ഇപ്പോഴത്തെ കലണ്ടര്‍ വര്‍ഷത്തില്‍ ടീമുകള്‍ക്കു സമയം കുറവാണ്. അതുകൊണ്ടു തന്നെ ചതുര്‍ ദിന ടെസ്റ്റിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. നാലു ദിനം കൊണ്ട് ടെസ്റ്റില്‍ റിസല്‍റ്റുണ്ടാക്കുകയെന്നത് എളുപ്പമല്ല. ഇതിനായി നല്ല പിച്ചുകള്‍ തന്നെ തയ്യാറാക്കേണ്ടി വരും. എങ്കില്‍ മാത്രമേ ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിക്കാതിരിക്കുകയുള്ളൂ.

മൈക്കല്‍ വോന്‍ (ഇംഗ്ലണ്ട്)

മൈക്കല്‍ വോന്‍ (ഇംഗ്ലണ്ട്)

ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ കാണികളെ ആകര്‍ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ടെസ്റ്റിന്റെ ദൈര്‍ഘ്യം നാലു ദിവസമാക്കി കുറച്ചാല്‍ അത് കൂടുതല്‍ പ്രസക്തി നല്‍കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഐസിസിയുടെ ഉദ്ദേശം തന്നെ ശരിയാണെന്നു കരുതുന്നില്ല. കാരണം അധികം വൈകാതെ തന്നെ മൂന്നു ദിവസം മാത്രമുള്ള ടെസ്റ്റെന്ന നിര്‍ദേശവും അവരുടെ ഭാഗത്തു നിന്നുണ്ടായേക്കാം. അതിനു ശേഷം ടെസ്റ്റ് ക്രിക്കറ്റ് തന്നെ അപ്രത്യക്ഷമായേക്കാം. ടെസ്റ്റിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തുന്നതിനോടു യോജിക്കുന്നില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ)

ടെസ്റ്റ് ക്രിക്കറ്റിന്റെ ആരാധകനാണ് താന്‍. അതില്‍ മാറ്റം വരുത്തുന്നതിനെ അനുകൂലിക്കുന്നില്ല. അഞ്ചു ദിവസമെന്നതാണ് ടെസ്റ്റിന്റെ സൗന്ദര്യം. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നതാണ് ടെസ്റ്റിലെ ഒരു മല്‍സരം. കളിക്കാരുടെ സമീപനവും പിച്ചിന്റെ സ്വഭാവവുമെല്ലാം മാറുന്നതാണ് ടെസ്റ്റിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നത്. അതിനെ കീറിമുറിക്കുന്നതിനോടു താന്‍ യോജിക്കുന്നില്ല.

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

ചതുര്‍ദിന ടെസ്റ്റിനു താന്‍ എതിരാണ്. എന്നാല്‍ ടെസ്റ്റിനെ എന്തു കൊണ്ട് നാലു ദിവസമാക്കുന്നുവെന്ന് പറയുന്നവര്‍ ഇതിനു നല്‍കുന്ന കാരണം അറിയാന്‍ താല്‍പ്പര്യമുണ്ട്. താനൊരു പാരമ്പര്യവാദിയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയിലെ ടെസ്റ്റുകള്‍ നോക്കൂ. എത്ര ടെസ്റ്റുകളാണ് സമനിലയില്‍ കലാശിച്ചത്. ഇനി ടെസ്റ്റിനെ നാലു ദിവസമാക്കി ചുരുക്കിയാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിക്കും.

ബ്രെറ്റ് ലീ (ഓസ്‌ട്രേലിയ)

ബ്രെറ്റ് ലീ (ഓസ്‌ട്രേലിയ)

ടെസ്റ്റ് അഞ്ചു ദിവസം തന്നെ വേണം. ചില ടെസ്റ്റുകള്‍ നാലു ദിവസം കൊണ്ട് അവസാനിച്ചേക്കാം. പക്ഷെ ദൈര്‍ഘ്യം അഞ്ചു ദിവസത്തില്‍ നിന്നും നാലാക്കുന്നതിനോടു യോജിപ്പില്ല.

ഷുഐബ് അക്തര്‍ (പാകിസ്താന്‍)

ഷുഐബ് അക്തര്‍ (പാകിസ്താന്‍)

ഏഷ്യന്‍ ടീമുകള്‍ക്കെതിരേയുള്ള ഗൂഡാലോചനയാണ് ടെസ്റ്റിന്റെ ദൈര്‍ഘ്യം നാലാക്കുവാനുള്ള ഐസിസിയുടെ നീക്കം. ഐസിസിയുടെ ആശയം ശുദ്ധ വിഡ്ഢിത്തമാണ്. ബിസിസിഐയുടെ അനുമതിയില്ലാതെ ഐസിസി ഇതു ഒരിക്കലും നടപ്പാക്കരുത്. ബിസിസിഐയും താരങ്ങളുമെല്ലാം ഐസിസി നിര്‍ദേശത്തിനെതിരേ പ്രതികരിക്കണം.

Story first published: Tuesday, January 7, 2020, 16:27 [IST]
Other articles published on Jan 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X