വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ സ്മിത്തോ? ധോണിക്കു പകരം നയിച്ചു, ടീം ഫൈനലിലുമെത്തി!

ലേലത്തില്‍ ഒരു വിദേശ താരത്തെയാണ് സിഎസ്‌കെയ്ക്കു വാങ്ങാനാവുക

ഐപിഎല്ലിന്റെ 14ാം സീസണിനു മുമ്പ് നടക്കാനിരിക്കുന്ന താരലേലത്തെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടീമുകളിലൊന്നാണ് മൂന്നു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ എംഎസ് ധോണിയുടെ സിഎസ്‌കെ ടീം പുറത്തായിരുന്നു. ഇത്തവണ ലേലത്തില്‍ വീക്ക്‌നെസുകള്‍ മറികടക്കാന്‍ മികച്ച താരങ്ങളെ ടീമിലേക്കു കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ.

CSK planning to buy Steve Smith

ആറു താരങ്ങളെയാണ് ലേലത്തിനു മുമ്പ് സിഎസ്‌കെ ഒഴിവാക്കിയത്. ഇപ്പോള്‍ 18 പേരാണ് സിഎസ്‌കെയില്‍ ശേഷിക്കുന്നത്. ഇവയില്‍ ഏഴു പേര്‍ വിദേശ താരങ്ങളാണ്. ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തില്‍ ചില വമ്പന്‍ താരങ്ങളെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്.

22.9 കോടി പഴ്‌സില്‍

22.9 കോടി പഴ്‌സില്‍

ആറു കളിക്കാരെ ഒഴിവാക്കിയതോടെ ലേലത്തില്‍ ചെലവഴിക്കാന്‍ സിഎസ്‌കെയുടെ പഴ്‌സില്‍ അവശേഷിക്കുന്നത് 22.9 കോടി രൂപയാണ്. 18 കളിക്കാര്‍ക്കു വേണ്ടി 62.1 കോടിയാണ് അവര്‍ ഇതിനകം ചെലവിട്ടത്.
ഇനി എട്ടു പേരെയാണ് ലേലത്തില്‍ സിഎസ്‌കെയ്ക്കു വാങ്ങാന്‍ സാധിക്കുക. ഇവയില്‍ ഏഴും ഇന്ത്യന്‍ താരങ്ങളായിരിക്കുകയും വേണം. ഒരേയൊരു വിദേശ താരത്തെ കൂടി മാത്രമേ സിഎസ്‌കെയ്ക്കു വാങ്ങാന്‍ സാധിക്കുകയുള്ളൂ.

സ്മിത്തിനെ സിഎസ്‌കെയ്ക്കു വേണം

സ്മിത്തിനെ സിഎസ്‌കെയ്ക്കു വേണം

ലേലത്തില്‍ സിഎസ്‌കെ വിദേശ താരത്തിന്റെ ഒഴിവിലേക്കു നോട്ടമിടുന്ന ആദ്യത്തെയാള്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ സ്മിത്തിനു വേണ്ടി സിഎസ്‌കെയടക്കം പല ഫ്രാഞ്ചൈസികളും രംഗത്തിറങ്ങുമെന്നുറപ്പാണ്.
ധോണി കരിയറിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കെ സ്മിത്തിനെ പകരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാനും സിഎസ്‌കെ ശ്രമിച്ചേക്കും. നേരത്തേ റൈസിങ് പൂനെ ജയന്റ്‌സില്‍ ധോണിയും സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016, 17 സീസണുകളിലായിരുന്നു ഇത്. 16ല്‍ ധോണിയായിരുന്നു പൂനെ ക്യാപ്റ്റന്‍. എന്നാല്‍ ടീമിന്റെ മോശം പ്രകടനം കാരണം സീസണിന്റെ അവസാനത്തോടെ ധോണിയെ നായകസ്ഥാനത്തു നിന്ന് മാറ്റി പകരം സ്മിത്തിനെ നിയമിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ പൂനെ ഫൈനലിലെത്തുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനോടു ഒരു റണ്ണിന് ടീം തോല്‍ക്കുകയായിരുന്നു. ധോണി, ഫ്‌ളെമിങ് എന്നിവര്‍ക്കൊപ്പം നേരത്തേ പ്രവര്‍ത്തിച്ചതിനാല്‍ തന്നെ സ്മിത്തിനെ സിഎസ്‌കെയിലേക്കേു കൊണ്ടു വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നാണ് ടീമുടമകളുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ ലേലത്തില്‍ സ്മിത്തിനായി സിഎസ്‌കെ ഏതറ്റം വരെ പോയേക്കും.

സ്മിത്തില്ലെങ്കില്‍ മലാന്‍

സ്മിത്തില്ലെങ്കില്‍ മലാന്‍

സ്മിത്തിനെ ടീമിലേക്കു കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ സിഎസ്‌കെയുടെ അടുത്ത ലക്ഷ്യം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനായിരിക്കും. നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. സ്മിത്തിനെപ്പോലെ തന്നെ ഓപ്പണറായും മൂന്നാം നമ്പറിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനാവും. മാത്രല്ല മലാന്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണെന്നതും സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടാണ്.
കഴിഞ്ഞ സീസണില്‍ മലാന്‍ സിഎസ്‌കെയിലേക്കു വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസണ്‍ തുടങ്ങുന്നതിനു മുമ്പുതന്നെ പിന്‍മാറിയ സുരേഷ് റെയ്‌നയ്ക്കു പകരം ഇംഗ്ലീഷ് താരത്തെ സിഎസ്‌കെ കൊണ്ടു വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. പക്ഷെ പകരക്കാരനായി ആരെയും സിഎസ്‌കെ ടീമിലെത്തിച്ചില്ല.

സിഎസ്‌കെ നിലനിര്‍ത്തിയവര്‍

സിഎസ്‌കെ നിലനിര്‍ത്തിയവര്‍

മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, കെഎം ആസിഫ്, ദീപക് ചഹര്‍, ഡ്വയ്ന്‍ ബ്രാവോ, ഫാഫ് ഡു പ്ലെസി്, ഇമ്രാന്‍ താഹിര്‍, എന്‍ ജഗദീശന്‍, കാണ്‍ ശര്‍മ, ലുംഗി എന്‍ഗിഡി, മിച്ചെല്‍ സാന്റ്നര്‍, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശര്‍ദുല്‍ താക്കൂര്‍, ജോഷ് ഹേസല്‍വുഡ്, ആര്‍ സായ് കിഷോര്‍.

Story first published: Thursday, January 28, 2021, 12:43 [IST]
Other articles published on Jan 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X