For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റം, അവിസ്മരണീയം... ദാദയ്ക്കും ഹിറ്റ്മാനും അശ്വിനുമൊപ്പം ഇനി പൃഥ്വിയും, ഉജ്ജ്വല റെക്കോര്‍ഡ്

വിന്‍ഡീസിനെതിരേ പൃഥ്വിയായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്

By Manu
അരങ്ങേറ്റം, അവിസ്മരണീയം | OneIndia Malayalam

ഹൈദരാബാദ്: കന്നി ടെസ്റ്റ് പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായി സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷാ നടത്തിയത്. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയും താരം നേടിയിരുന്നു.

ഇതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് പൃഥ്വി. അരങ്ങേറ്റ പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് 18 കാരന്‍ അര്‍ഹനായി. മറ്റു മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇപ്പോഴും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനും കന്നി ടെസ്റ്റ് പരമ്പരയില്‍ തന്നെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ടുണ്ട്. 2011ല്‍ ദില്ലിയിലെ ഫിറോസ്ഷാ കോട്ല സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലായിരുന്നു അശ്വിന്റെ തുടക്കം. ആദ്യ ഇന്നിങ്സില്‍ മൂന്നും രണ്ടാമിന്നിങ്സില്‍ ആറുമടക്കം ഒമ്പത് വിക്കറ്റുകള്‍ പിഴുത് താരം അരങ്ങേറ്റം അവിസ്മരണീയമാക്കി മാറ്റി.
രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്സുകളിലായി നാലു വിക്കറ്റ് നേടിയ അശ്വിന്‍ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി ബാറ്റിങിലും ഒമ്പത് വിക്കറ്റുകളോടെ ബൗളിങിലും ഹീറോയായി മാറി. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 22 വിക്കറ്റുകളും പിഴുത അശ്വിന്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരസാന്നിധ്യമായ വെടിക്കെട്ട് ബാറ്റ്സ്മാനും ഓപ്പണറുമായ രോഹിത് ശര്‍മയും അരങ്ങേറ്റ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയിട്ടുണ്ട്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ടെസ്റ്റിലാണ് ഹിറ്റ്മാന്റെ അരങ്ങേറ്റം. 177 റണ്‍സാണ് കന്നി ഇന്നിങ്സില്‍ തന്നെ രോഹിത് അടിച്ചെടുത്തത്. ഇതില്‍ 98 റണ്‍സും താരം നേടിയത് ബൗണ്ടറികളില്‍ നിന്നായിരുന്നു.
രണ്ടാം ടെസ്റ്റിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. തന്റെ ഹേംഗ്രൗണ്ട് കൂടിയായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ പുറത്താവാതെ 111 റണ്‍സാണ് രോഹിത് നേടിയത്. പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും രോഹിത് സ്വന്തമാക്കി.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്സ്മാനും ക്യാപ്്റ്റനുമായ സൗരവ് ഗാംഗുലാണ് അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ താരം. 1996ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ദാദ ഇന്ത്യക്കായി അരങ്ങേറിയത്. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ഗാംഗുലി ഇരങ്ങിയത്.
ആദ്യ ഇന്നിങ്സില്‍ തന്നെ സെഞ്ച്വറിയുമായി തുടങ്ങിയ ഗാംഗുലി പരമ്പരയിലെ തൊട്ടടുത്ത ടെസ്റ്റിലും സെഞ്ച്വറി ആവര്‍ത്തിച്ചു. മൂന്നു വിക്കറ്റുകളുമായി ബൗളിങിലും അദ്ദേഹം കസറി. ഇതോടെ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ഗാംഗുലിയെ തേടിയെത്തുകയായിരുന്നു.

Story first published: Monday, October 15, 2018, 9:37 [IST]
Other articles published on Oct 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+