ഇത്തവണയില്ലെങ്കില്‍ ഇനിയില്ല!! കസറിയാല്‍ ടീം ഇന്ത്യക്കൊപ്പം ലോകകപ്പിന്... ആരൊക്കെ നേടും?

ഹൈദരാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ശനിയാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ചില താരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി ഇവര്‍ കളിക്കുമോയെന്ന കാര്യം ഈ പരമ്പരയോടെ തീരുമാനമാവും. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഓസ്‌ട്രേലിയക്കെതിരേയുള്ളത്.
ഈ പരമ്പരയ്ക്കു ശേഷം ഐപിഎല്ലില്‍ ഇവരെല്ലാം വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ടെങ്കിലും ദേശീയ ടീമിനൊപ്പമുള്ള പ്രകടനത്തിനായിരിക്കും മുന്‍തൂക്കം. ഏകദിന പരമ്പര അഗ്നിപരീക്ഷയായി മാറിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റിഷഭ് പന്ത്
യുവ താരം റിഷഭ് പന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. നിലവില്‍ എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക് എന്നിവരും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടെങ്കിലും പന്തിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് പരിഗണിക്കുന്നത്. ഓസീസിനെതിരായ രണ്ടു ടി20കളിലും ഫ്‌ളോപ്പായി മാറിയതിനാല്‍ പന്തിന് ഏകദിനം കൂടുതല്‍ നിര്‍ണായകമായിട്ടുണ്ട്.
ഏകദിനത്തിലും നിരാശപ്പെടുത്തിയാല്‍ പന്തിന്റെ ലോകകപ്പ് സാധ്യതകള്‍ കുറയുമെന്നുറപ്പാണ്. പന്ത് ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ധോണിക്കൊപ്പം കാര്‍ത്തികായിരിക്കും ലോകകപ്പിന് വിമാനം കയറുക. പന്തിനേക്കാള്‍ അനുഭവസമ്പത്ത് ഉണ്ടെന്നതും കാര്‍ത്തികിന് മുതല്‍ക്കൂട്ടാണ്.

വിജയ് ശങ്കര്‍
യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനും ഓസീസിനെതിരായ ഏകദിന പരമ്പര നിര്‍ണായകമാണ്. ബൗളിങിനേക്കാളുപരി ബാറ്റ്‌സ്മാനെന്ന നിലയില്‍ അടുത്തിടെ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് ശങ്കര്‍. ഓസീസിനെതിരേ ബൗളിങില്‍ കൂടി തിളങ്ങിയാല്‍ താരത്തെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവുമാണ് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച ഓള്‍റൗണ്ടര്‍മാര്‍.
ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ശങ്കര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങില്‍ 100ന് അടുത്ത് സ്‌ടൈക്ക് റേറ്റുള്ള താരത്തിന് ബൗളിങില്‍ 4.98ന്റെ ഇക്കോണമി റേറ്റുമുണ്ട്. പരിക്കു മൂലം പാണ്ഡ്യ ഓസീസിനെതിരായ പരമ്പരയില്‍ നിന്നും പിന്‍മാറിയതിനാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള മികച്ച അവസരമാണ് പാണ്ഡ്യക്കു ലഭിച്ചിരിക്കുന്നത്.

ലോകേഷ് രാഹുല്‍
പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ അതു പുറത്തെടുക്കാന്‍ സാധിക്കാത്ത താരമാണ് യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍. സസ്‌പെന്‍ഷനു ശേഷം ഓസീസിനെിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയ താരം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. ആദ്യ കളിയില്‍ 50 റണ്‍സെടുത്ത രാഹുല്‍ രണ്ടാമത്തെ മല്‍സരത്തില്‍ 47 റണ്‍സുമായും തിളങ്ങി. ഇനി ഏകദിന പരമ്പരയിലും ഫോം ആവര്‍ത്തിക്കാനായാല്‍ രാഹുലിന് ലോകകപ്പ് സംഘത്തില്‍ സ്ഥാനമുറപ്പിക്കാം.
ടി20 പരമ്പരയില്‍ ഓപ്പണറായാണ് രാഹുല്‍ ഇറങ്ങിയതെങ്കിലും ഏകദിനത്തില്‍ നാലാം നമ്പറില്‍ താരത്തെ പരീക്ഷിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications