ലോകകപ്പ്: ഐപിഎല്ലും ടീം ഇന്ത്യയും... സിഎസ്‌കെ, മുംബൈ ആധിപത്യം, നാണംകെട്ട് മുന്‍ ചാംപ്യന്‍മാര്‍
മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഐപിഎല്‍ നിര്‍ണായക സ്വാധീനം ചെലുത്താറുണ്ട്. ഐപിഎല്ലിലെ കൂടി പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സെലക്ടര്‍മാര്‍ താരങ്ങളെ തിരഞ്ഞെടുക്കാറുള്ളത്. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ദിവസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇവിടെയും ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമായി മാറി.
ഐപിഎല്ലിലെ മികച്ച പ്രകടനം ലോകേഷ് രാഹുല്‍, രവീന്ദ്ര ജഡേജയുള്ള താരങ്ങള്‍ക്കു നേട്ടമായപ്പോള്‍ അമ്പാട്ടി റായുഡുവിന് തിരിച്ചടിയാവുകയും ചെയ്തു. ഐപിഎല്ലിലെ എട്ടു ഫ്രാഞ്ചൈസികളില്‍ നിന്നും ലോകകപ്പ് സംഘത്തിലെത്തിയ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

സിഎസ്‌കെയും മുംബൈയും പിടിച്ചടക്കി
ലോകകപ്പ് ടീമിലേക്കു കൂടുതല്‍ താരങ്ങളെ സംഭാവന ചെയ്തത് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സും മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമാണ്. ഇരുവരുടെയും ട്രോഫികളുടെ എണ്ണം പോലെ തന്നെ മൂന്നു താരങ്ങള്‍ വീതമാണ് ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
സിഎസ്‌കെയില്‍ നിന്നും ക്യാപ്റ്റന്‍ എംഎസ് ധോണി, ഓള്‍റൗണ്ടര്‍മാരായ കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ലോകകപ്പ് സംഘത്തിലെത്തിയത്. ലോകകപ്പ് ടീമിലുണ്ടാവുമെന്ന് കരുതപ്പെട്ട അമ്പാട്ടി റായുഡു തഴയപ്പെട്ടില്ലായിരുന്നെങ്കില്‍ സിഎസ്‌കെ മുംബൈയെ കടത്തിവെട്ടുമായിരുന്നു.
മുംബൈയില്‍ നിന്നും നായകന്‍ രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരും ഇന്ത്യക്കായി ലോകകപ്പ് കളിക്കും.

ആര്‍സിബിയും പഞ്ചാബും രണ്ടു വീതം
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവന്‍ പഞ്ചാബും രണ്ടു വീതം കളിക്കാരെയാണ് ലോകകപ്പ് ടീമിനു സമ്മാനിച്ചത്. ഐപിഎല്ലില്‍ അവസാന സ്ഥാനത്തുള്ള ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ടീമിന്റെ ഭാഗമായി.
പഞ്ചാബില്‍ നിന്നും ഓപ്പണര്‍ ലോകേഷ് രാഹുലും പേസര്‍ മുഹമ്മദ് ഷമിയുമാണ് ലോകകപ്പ് ടീമിലുള്‍പ്പെടുത്തത്. രാഹുലും ഷമിയും പഞ്ചാബിനായി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കെകെആറിനും ഹൈദരാബാദിനും രണ്ട്
മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളില്‍ നിന്നും രണ്ടു വീതം കളിക്കാര്‍ കൂടി ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
കെകെആറില്‍ നിന്നും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് ലോകകപ്പിനു നറുക്കുവീണത്.
ഹൈദരാബാദ് ടീമില്‍ നിന്നം പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവരും ലോകകകപ്പ് ടീമിന്റെ ഭാഗമായി മാറി. ഇതില്‍ ശങ്കറിന്റെ ലോകകപ്പ് പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഡല്‍ഹിയുടെ മാനംകാത്ത് ധവാന്‍
ഐപിഎല്ലിന്റെ ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മാനംകാത്തത് ഓപ്പണര്‍ ശിഖര്‍ ധവാനാണ്. അദ്ദേഹം മാത്രമേ ഡല്‍ഹി ടീമില്‍ നിന്നും ലോകകപ്പ് സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ.
ഡല്‍ഹിയുടെ യുവ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിന് ലോകകപ്പില്‍ അവസരം ലഭിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു.

രാജസ്ഥാന് നാണക്കേട്
പ്രഥമ സീസണിലെ ഐപിഎല്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സാണ് ലോകകപ്പിലേക്ക് ഒരു താരത്തെ പോലും സംഭാവന ചെയ്യാന്‍ കഴിയാതിരുന്ന ഏക ടീം. രാജസ്ഥാന്റെ ക്യാപ്റ്റനായ അജിങ്ക്യ രഹാനെ ടെസ്റ്റ് ടീമിന്റെല ഭാഗമാണെങ്കിലും ഏകദിനത്തില്‍ കുറച്ചു കാലമായി പുറത്താണ്. അതുകൊണ്ടുതന്നെ റായുഡു ലോകകപ്പിനു പരിഗണിക്കപ്പെട്ടതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications