Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മില്‍സ് മുതല്‍ സ്‌റ്റോക്‌സ് വരെ... ഐപിഎല്‍ മിന്നാന്‍ പോകുന്ന 10 വിദേശികള്‍... നോക്കി വെച്ചോളൂ ഇവരെ!!

ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് എന്നാണ് പേരെങ്കിലും വിദേശ താരങ്ങള്‍ക്കും ചാകരയാണ് ഐ പി എല്‍. ഒന്നാം സീസണില്‍ ആദ്യ സെഞ്ചുറിയടിച്ചത് ന്യൂസിലന്‍ഡ് താരമായ മക്കുല്ലം. ടോപ് സ്‌കോറര്‍ ഓസ്‌ട്രേലിയയുടെ ഷോണ്‍ മാര്‍ഷ്. ടോപ് വിക്കറ്റ് ടേക്കര്‍ പാകിസ്താന്റെ സൊഹൈല്‍ തന്‍വീര്‍. ആദ്യ കപ്പടിച്ചതോ ഓസ്‌ട്രേലിയക്കാരനായ ഷെയ്ന്‍ വോണ്‍ എന്ന ക്യാപ്റ്റന്‍.

Read Also: മലയാളം പരീക്ഷയ്ക്ക് ഇംഗ്ലീഷ് ചോദ്യം... എന്തൊരു തോല്‍വിയാണ് ഈ സര്‍ക്കാര്‍... ട്രോള് കൊണ്ട് ആറാട്ട്!!

സച്ചിന്‍, ഗാംഗുലി, ധോണി, യുവരാജ്, കോലി എന്നിവരെപ്പോലെ തന്നെ പോപ്പുലറായ പല വിദേശ താരങ്ങളും ഉണ്ട് ഐ പി എല്ലില്‍. ഉദാഹരണത്തിന് എ ബി ഡിവില്ലിയേഴ്‌സ്. ഐ പി എല്‍ പത്താം സീസണില്‍ എത്തിനില്‍ക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്ന ചില വിദേശ കളിക്കാരെ നോക്കൂ...

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

സമീപകാല ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സംഭവമാണ് ഇംഗ്ലണ്ടിന്റെ ഈ ഓള്‍റൗണ്ടര്‍. ആന്‍ഡ്രൂ ഫ്‌ലിന്റോഫിന് ശേഷം ഇംഗ്ലണ്ടിന് കിട്ടിയ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്നൊക്കെയാണ് ബെന്‍ സ്‌റ്റോക്‌സ് കരുതപ്പെടുന്നത്. ഫാസ്റ്റ് ബൗളര്‍. ബാറ്റിംഗില്‍ ക്ലീന്‍ ഹിറ്റര്‍. ഫീല്‍ഡിങില്‍ പുലി. പുനെ ടീമിലാണ് സ്റ്റോക്‌സ് ഐ പി എല്‍ അരങ്ങേറ്റം കുറിക്കുന്നത്. 14.5 കോടിയാണ് പ്രതിഫലം.

 തൈമല്‍ മില്‍സ്

തൈമല്‍ മില്‍സ്

ഇംഗ്ലണ്ടിന്റെ ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റ് ബൗളര്‍. വെറും ട്വന്റി 20യില്‍ മാത്രമേ മില്‍സ് കളിക്കുന്നുള്ളൂ. എന്നാലെന്താ, കിടിലന്‍ ഫാസ്റ്റ് ബൗളറാണ് കക്ഷി. 140ന് മേല്‍ സ്ഥിരമായി എറിയും. വേണമെങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സ്ലോ ബോളും കയ്യിലുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 12 കോടിക്കാണ് മില്‍സിനെ വാങ്ങിയിരിക്കുന്നത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെലിന് ഇത്തവണ ഇരട്ടിപ്പണിയാണ്. ബാറ്റിംഗ് മാത്രം നോക്കിയാല്‍ പോര. ടീമിനെയും നയിക്കണം. വെടിക്കെട്ട് ബാറ്റിംഗ്, യൂസ് ഫുള്‍ സ്പിന്‍ ബോളിംഗ്, വെടിച്ചില്ല് ഫീല്‍ഡിങ്. ഒപ്പം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും - ഇതാണ് ഐ പി എല്‍ 2017 ലെ ഗ്ലെന്‍ മാക്‌സ്‌വെല്‍.

കഗീസോ റബാദ

കഗീസോ റബാദ

അവസാന ഓവറില്‍ എം എസ് ധോണിക്കെതിരെ വെറും 7 റണ്‍സ് ഡിഫന്‍ഡ് ചെയ്ത സൗത്താഫ്രിക്കന്‍ ബൗളര്‍. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയാണ് ഇത്തവണ റബാദ കളിക്കുന്നത്. പൊന്നും വിലകൊടുത്ത് ഡല്‍ഹി വാങ്ങിയ ഈ 21കാരന്‍ ഐ പി എല്‍ പത്താം സീസണിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ്.

നിക്കോളാസ് പൂറന്‍

നിക്കോളാസ് പൂറന്‍

മുംബൈ ഇന്ത്യന്‍സ് വെറും 30 ലക്ഷം രൂപയ്ക്കാണ് നിക്കോളാസ് പൂറനെ വാങ്ങിയത്. വിക്കറ്റ് കീപ്പറാണ് കക്ഷി. പക്ഷേ കീപ്പിങിലല്ല വെടിക്കെട്ട് ബാറ്റിംഗിലാണ് കൂടുതല്‍ താല്‍പര്യം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പൂറന്‍. ഇത് ആദ്യത്തെ ഐ പി എല്‍.

ബ്രണ്ടന്‍ മക്കുല്ലം

ബ്രണ്ടന്‍ മക്കുല്ലം

267 ട്വന്റി 20 മത്സരങ്ങള്‍. 7371 റണ്‍സ്. 31 ആവറേജ്. 138 സ്‌ട്രൈക്ക് റേറ്റ് - ട്വന്റി 20യുടെ കാര്യം മാത്രമായി എടുത്താല്‍ ഒരു സച്ചിന്‍ തെണ്ടുല്‍ക്കറാണ് ബ്രണ്ടന്‍ മക്കുല്ലം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മക്കുല്ലത്തിന്റെ വെടിക്കെട്ടുകള്‍ കമ്പനി ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് ലയണ്‍സിന് വേണ്ടി മക്കുല്ലത്തിന് ഇത് രണ്ടാം സീസണ്‍.

മുസ്താഫിസുര്‍ റഹ്മാന്‍

മുസ്താഫിസുര്‍ റഹ്മാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനമാണ് ഈ ബംഗ്ലാദേശുകാരന്‍ കഴിഞ്ഞ സീസണില്‍ നടത്തിയത്. ട്രെന്റ് ബൗള്‍ട്ടിനെ പോലെ ഒരു ബൗളറെ പുറത്തിരുത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്റ് എല്ലാ കളിയിലും മുസ്തിയെ കളിപ്പിച്ചത് എന്ന് മാത്രം മതി മുസ്താഫിസുറിന്റെ മൂല്യം മനസിലാകാന്‍.

എ ബി ഡിവില്ലിയേഴ്‌സ്

എ ബി ഡിവില്ലിയേഴ്‌സ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിദേശ ക്രിക്കറ്റര്‍. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ എ ബി ഡിവില്ലിയേഴ്‌സ്. 360 ഡിഗ്രി കളിക്കാരന്‍. കോലിക്കും ഗെയ്‌ലിനും വാട്‌സനും ഒപ്പം എ ബി ഡി കൂടി ചേരുമ്പോള്‍ ആദ്യത്തെ ഐ പി എല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ബാംഗ്ലൂരിന്റെ ചിന്തകളിലില്ല.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഇന്ത്യക്കെതിരെ പരമ്പര തോറ്റെങ്കിലും മാരക ഫോമിലായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. 499 റണ്‍സാണ് നാല് ടെസ്റ്റില്‍ സ്മിത്ത് അടിച്ചുകൂട്ടിയത്. ഇത്തവണ എം എസ് ധോണിയെ മറികടന്ന് പുനെ ടീമിന്റെ ക്യാപ്റ്റനുമായി. കോലിയുമായുള്ള തര്‍ക്കങ്ങള്‍ വഴിയും വാര്‍ത്തകളില്‍ നിറഞ്ഞു.

കീരണ്‍ പൊള്ളാര്‍ഡ്

കീരണ്‍ പൊള്ളാര്‍ഡ്

ലോകമെങ്ങുമുള്ള ട്വന്റി 20 ടൂര്‍ണമെന്റുകളിലെ ഹോട്ട് കമ്മോഡിറ്റിയാണ് കീരണ്‍ പൊള്ളാര്‍ഡ് എന്ന വെസ്റ്റ് ഇന്‍ഡീസുകാരന്‍. ബാറ്റ് കൊണ്ട് മാച്ച് വിന്നര്‍. അത്യാവശ്യം ബൗളിംഗും തകര്‍പ്പന്‍ ഫീല്‍ഡിങും എക്‌സ്ട്രാ. പോളിയുടെ നാട്ടുകാരായ ക്രിസ് ഗെയ്ല്‍, ബ്രാവോ, തുടങ്ങിയവരും ഐ പി എല്‍ പത്തിന് ആവേശം പകരും.

Story first published: Thursday, March 30, 2017, 11:26 [IST]
Other articles published on Mar 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+