'ചില വിന്‍ഡീസ് താരങ്ങള്‍ക്ക് കളിക്കാന്‍ താത്പര്യമില്ല, ഇത് നാണക്കേട്'; ആഞ്ഞടിച്ച് മുന്‍ താരം ഹൂപ്പര്‍

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കി രാജ്യത്തിനുവേണ്ടി കളിക്കാതിരിക്കുന്ന മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം കാള്‍ ഹൂപ്പര്‍. വിന്‍ഡീസ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റതിന് പിന്നാലെയായിരുന്നു ഹൂപ്പറുടെ പ്രതികരണം.
ഏകദിന ക്രിക്കറ്റില്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു. മറ്റൊരു ഓപ്പണര്‍ എവിന്‍ ലൂയിസും വ്യക്തിപരമായ കാരണത്താല്‍ ടീമില്‍നിന്നും മാറിനിന്നു. വര്‍ഷങ്ങളായി യുവ താരങ്ങളാണ് വിന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ലോകത്തെ ഒന്നാം നമ്പറായിരുന്ന വിന്‍ഡീസ് ക്രിക്കറ്റ് ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്.

വെസ്റ്റിന്‍ഡീസിനായി താരങ്ങള്‍ കളിക്കാതിരിക്കുന്നത് നണക്കേടാണെന്ന് ഹൂപ്പര്‍ പറഞ്ഞു. എന്തുകൊണ്ടാണവര്‍ കളിക്കാതിരിക്കുന്നത് എന്നെനിക്കറിയില്ല. എന്നാല്‍, അവര്‍ക്ക് താത്പര്യമില്ലെന്നറിയാം. ഇപ്പോഴത്തേത് യുവതാരങ്ങള്‍ക്ക് സമയം ആവശ്യമാണ്. ഇന്ത്യയെ പോലൊരു ടീമിനെതിരെ മുതിര്‍ന്ന താരങ്ങള്‍ കളിക്കണമായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ നമ്മള്‍ തോറ്റു. പ്രധാന കളിക്കാറുണ്ടായിരുന്നെങ്കില്‍ അതായിരിക്കില്ല അവസ്ഥയെന്നും ഹൂപ്പര്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ ടീമിന്റെ പ്രധാന പോരായ്മ സ്ഥിരതയില്ലായ്മയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ചില ദിവസങ്ങളില്‍ അവര്‍ നന്നായി കളിക്കുന്നു. ചില ദിവസങ്ങളില്‍ മോശമായും. കളിക്കളത്തില്‍ സ്ഥിരത പ്രകടിപ്പിക്കേണ്ടത് അത്യവശ്യമാണ്. ഷായ് ഹോപ്പിനെ പോലെ കഴിവുള്ള താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, ഹോപ് ടി20ക്ക് അനുയോജ്യനല്ലെന്നും ഹൂപ്പര്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications