വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രായം 40 പ്ലസോ? ഇവര്‍ എവര്‍ഗ്രീന്‍! ഇപ്പോഴും അതേ പ്രകടനം തന്നെ

റോഡ് സേഫ്റ്റ് ലോക സീരീസില്‍ തിളങ്ങിയിരുന്നു

ഇതിഹാസ താരങ്ങള്‍ക്കു പ്രായമെന്നത് അവര്‍ നേടിയ സ്‌കോറുകള്‍ പോലെ വെറുമൊരു നമ്പര്‍ മാത്രമാണെന്നു കഴിഞ്ഞ ദിവസം സമാപിച്ച റോഡ് സേഫ്റ്റി ലോക സീരീസ് ക്രിക്കറ്റ് ടൂര്‍ണമെന്റ് തെളിയിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം മറ്റു പല റോളുകളിലേക്കു മാറിയിട്ടും തങ്ങളുടെ പഴയ ഗോള്‍ഡന്‍ ടച്ച് നഷ്ടമായിട്ടില്ലെന്നു ചില ഇതിഹാസ താരങ്ങള്‍ റോഡ് സേഫ്റ്റി സീരീസില്‍ തെളിയിച്ചിരുന്നു.

Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

കൂടുതലും 40 വയസ്സിന് മുകളിലുള്ളവര്‍

കൂടുതലും 40 വയസ്സിന് മുകളിലുള്ളവര്‍

വേണമെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയുമൊരു അങ്കത്തിനു തങ്ങള്‍ക്കു ബാല്യമുണ്ടെന്നു ചില മുന്‍ ഇതിഹാസങ്ങള്‍ ടൂര്‍ണമെന്റില്‍ തെളിയിച്ചിരുന്നു. 30കളില്‍ പ്രായമുള്ളവരും റോഡ് സേഫ്റ്റി സീരീസില്‍ കളിച്ചിരുന്നെങ്കിലും കൂടുതല്‍ കളിക്കാരും 40ന് മുകളില്‍ പ്രായമുള്ളവരാണ്. 50 വയസ്സുള്ള ചിലരും ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ 40ന് മുകളില്‍ പ്രായമുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

നുവാന്‍ കുലശേഖര

നുവാന്‍ കുലശേഖര

ശ്രീലങ്കയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖര ശ്രീലങ്ക ലെജന്റ്‌സിനു വേണ്ടിയാണ് റോഡ് സേഫ്റ്റി ലോക സീരീസില്‍ കളിച്ചത്. ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നടത്തിയത്. പ്രായം 40 കടന്നെങ്കിലും തന്റെ ബൗളിങിനു പഴയ മൂര്‍ച്ച ഇപ്പോഴും നഷ്ടായിട്ടില്ലെന്നു അദ്ദേഹം തെളിയിച്ചു. റോഡ് സേഫ്റ്റി സീരീസില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് കുലശേഖരയായിരുന്നു. അഞ്ചു മല്‍സരങങ്ങളില്‍ നിന്നും 7.5 ഇക്കോംമി റേറ്റില്‍ 13 വിക്കറ്റുകളാണ് കുലശേഖര വീഴ്ത്തിയത്. 36 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് 40 കാരനായ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

Also Read: T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയ ലെജന്റ്‌സ് ക്യാപ്റ്റനും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സന്‍ മികച്ച പ്രകടനമായിരുന്നു ബാറ്റിങില്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം 41 കാരനായ വാട്‌സനായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 47.80 ശരാശരിയില്‍ 169.50 സ്‌ട്രൈക്ക് റേറ്റോടെ 239 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫറ്റി ഉള്‍പ്പെടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 88 റണ്‍സായിരുന്നു.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്ക ലെജന്റ്‌സിന്റെ ഇതിഹാസ താരം സനത് ജയസൂര്യയും റോഡ് സേഫ്റ്റി ലോക സീരിസില്‍ നിരാശപ്പെടുത്തിയില്ല. ബാറ്റിങിനേക്കാള്‍ ബൗളിങിലാണ് അദ്ദേഹം കൂടുതല്‍ മികച്ച പ്രകടനം നടത്തിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ താരമായി ജയസൂര്യ മാറിയിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 5.92 ഇക്കോണമി റേറ്റില്‍ അദ്ദേഹം ഏഴു വിക്കറ്റുകളെടുത്തിരുന്നു. മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതായിരുന്നു ജയസൂര്യയുടെ ഏറ്റവും മികച്ച പ്രകടനം.

Also Read: സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യ ലെജന്റ്‌സിനെ നയിച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെ എഡിഷനിലും അദ്ദേഹം ടീമിനെ വിജയികളാക്കുകയും ചെയ്തു. തന്റെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചില കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ സച്ചിന്‍ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 141.66 സ്‌ട്രൈക്ക് റേറ്റോടെ 85 റണ്‍സാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ സകോര്‍ ചെയ്തത്.

തിലകരത്‌നെ ദില്‍ഷന്‍

തിലകരത്‌നെ ദില്‍ഷന്‍

ശ്രീലങ്ക ലെജന്റ്‌സിന്റെ മുന്‍ ക്യാപ്്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ തിലകരത്‌നെ ദില്‍ഷനാണ് റോഡ് സേഫ്റ്റി സീരീസില്‍ മിന്നിച്ച മറ്റൊരു താരം. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 32 ശരാശരിയില്‍ 141.17 സ്‌ട്രൈക്ക് റേറ്റില്‍ 192 റണ്‍സ് ദില്‍ഷന്‍ നേടിയിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമുള്‍പ്പെടെയായിരുന്നു ഇത്. ആദ്യ കളിയില്‍ നേടിയ 107 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങില്‍ അഞ്ചു ഇന്നിങ്‌സുകളല്‍ നിന്നും അഞ്ചു വിക്കറ്റുകളും ദില്‍ഷനു ലഭിച്ചു.

Story first published: Sunday, October 2, 2022, 10:30 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X