Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: എന്തൊരു ദുരന്തങ്ങള്‍... ഇവരെ എന്തിന് കളിപ്പിക്കുന്നു? ഒഴിവാക്കിയാലേ ടീമിന് രക്ഷയുള്ളൂ

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണ്‍ നാലാം റൗണ്ടിലേക്കു കടന്നപ്പോള്‍ ചില ഫ്രാഞ്ചൈസികള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് മാത്രമാണ് ഈ സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ഈ സീസണില്‍ കളിച്ച നാലു മല്‍സരങ്ങളിലും പരാജയമേറ്റുവാങ്ങിയ ഏക ടീമും ആര്‍സിബിയാണ്.

എട്ടു ഫ്രാഞ്ചൈസികളുടെയും ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാല്‍ വലിയ ഫ്‌ളോപ്പായി മാറി താരത്തെ കാണാന്‍ സാധിക്കും. ടീമിന് തന്നെ അധികപ്പറ്റായി മാറിയ ഇവരെ എന്തിനു കളിപ്പിക്കുന്നു എന്നു പോലും ആരാധകര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. എട്ടു ഫ്രാഞ്ചൈസിയും തങ്ങളുടെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തേണ്ട താരം ആരൊക്കെയാണെന്നു നോക്കാം.

ഹനുമാ വിഹാരി (ഡല്‍ഹി)

ഹനുമാ വിഹാരി (ഡല്‍ഹി)

ഇന്ത്യയുടെ ടെസ്റ്റ് ടീമംഗമായ ഹനുമാ വിഹാരിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ആറാമനായി ബാറ്റ് ചെയ്യുന്നത്. എന്നാല്‍ താരത്തിന്റെ ഇതുവരെുള്ള പ്രകടനം നിരാശാജനകമാണ്. ടി20യില്‍ മികച്ച താരമല്ല വിഹാരി. ഈ ഫോര്‍മാറ്റില്‍ വലിയ സ്‌കോറുകളൊന്നും അദ്ദേഹത്തിനു നേടാനായിട്ടില്ല.
ഇനിയുള്ള മല്‍സരങ്ങളില്‍ വിഹാരിക്കു പകരം മന്‍ജ്യോത് കല്‍റ, അക്ഷര്‍ പട്ടേല്‍ ഇവരില്‍ ഒരാളെയോ കോളിന്‍ മണ്‍റോ, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് എന്നീ വിദേശ താരങ്ങളില്‍ ഒരാളെയോ ഡല്‍ഹിയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാവും ഉചിതം.

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

ജയദേവ് ഉനാട്കട്ട് (രാജസ്ഥാന്‍)

കഴിഞ്ഞ സീസണിലെ ഫ്‌ളോപ്പായ പേസര്‍ ജയദേവ് ഉനാട്കട്ട് ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനായി മോശം പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ മൂന്നു മല്‍സരത്തില്‍ നിന്നും രണ്ടു വിക്കറ്റാണ് ഉനാട്കട്ടിനു നേടാനായത്. മാത്രമല്ല 13ന് അടുത്ത് റണ്‍റേറ്റാണ് പേസര്‍ വഴങ്ങിയത്.

യൂസഫ് പഠാന്‍ (ഹൈദരാബാദ്)

യൂസഫ് പഠാന്‍ (ഹൈദരാബാദ്)

മുന്‍ സൂപ്പര്‍ താരം യൂസുഫ് പഠാനാണ് സണ്‍റൈസേഴ്‌സ് നിരയിലെ ദുര്‍ബല കണ്ണി. തന്റെ പഴയ ബാറ്റിങ് മിടുക്ക് ഇപ്പോള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. അവസാനത്തെ 33 ഐപിഎല്‍ മല്‍സരങ്ങളില്‍ വെറും ഒരു ഫിഫ്റ്റിയാണ യൂസഫിന് നേടാനായത്. മാത്രമല്ല അദ്ദേഹത്തിന്റെ സ്‌ട്രൈക്ക്‌റേറ്റിലും ഇടിവുണ്ടായിട്ടുണ്ട്. ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുണ്ടായിരുന്ന യൂസഫിന് ഇപ്പോള്‍ ഈ മിടുക്ക് നഷ്ടമായിരിക്കുന്നുവെന്നാണ് പ്രകടനങ്ങള്‍ തെളിയിക്കുന്നത്.

ക്രിസ് ലിന്‍ (കൊല്‍ക്കത്ത)

ക്രിസ് ലിന്‍ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌േൈറഴ്‌സ് ഓപ്പണറും ഓസ്‌ട്രേലിയന്‍ താരവുമായ ക്രിസ് ലിന്നും ഈ സീസണില്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലിനു മുമ്പ് കളിച്ച ബിഗ് ബാഷ് ലീഗിലും താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കെകെആറിനായി കളിച്ച മൂന്നു മല്‍സരങ്ങളില്‍ വെറും 37 റണ്‍സാണ് ലിന്നിന്റെ സമ്പാദ്യം. സ്‌ട്രൈക്ക്‌റേറ്റാവട്ടെ 94ഉം. ലിന്നിനു പകരം മറ്റൊരു വിദേശതാരമായ ജോ ഡെന്‍ലിയെ കെകെആറിന് പരീക്ഷിക്കാവുന്നതാണ്.

മോയിന്‍ അലി (ബാംഗ്ലൂര്‍)

മോയിന്‍ അലി (ബാംഗ്ലൂര്‍)

ആര്‍സിബി ടീമില്‍ ഒന്നിലേറെ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇക്കൂട്ടത്തില്‍ ഒഴിവാക്കേണ്ടയാളാണ് ഇംഗ്ലണ്ട് താരമായ മോയിന്‍ അലി. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹത്തിന് ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും തിളങ്ങാനാവുന്നില്ല. നാലു മല്‍സരത്തില്‍ നിന്നും വെറും 42 റണ്‍സാണ് അലി നേടിയത്. 54 പന്തില്‍ 75 റണ്‍സ് വഴങ്ങിയ താരത്തിന് ലഭിച്ചത് ഒരു വിക്കറ്റ് മാത്രമാണ്.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

വിന്‍ഡീസ് ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡിന് മുംബൈ ഇന്ത്യന്‍സിനായി പഴയ മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. നാലു മല്‍സരങ്ങളില്‍ നിന്നും 50 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ സീസണിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 133 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ കുറച്ച് മല്‍സരങ്ങളില്‍ നിന്നും മുംബൈ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഹാര്‍ഡസ് വില്‍ജോന്‍ (പഞ്ചാബ്)

ഹാര്‍ഡസ് വില്‍ജോന്‍ (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബ് പേസറായ ഹാര്‍ഡസ് വില്‍ജോനും ടീമില്‍ സ്ഥാനം അര്‍ഹിക്കാത്ത താരമാണ്. ഈ സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ ഒട്ടേറെ റണ്‍സ് താരം വഴങ്ങിയിരുന്നു. മൂന്നു കളികളില്‍ നിന്നും നാലു വിക്കറ്റാണ് വില്‍ജോന്‍ വീഴ്ത്തിയത്.
വില്‍ജോനു പകരം കഴിഞ്ഞ സീസണില്‍ 24 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ആന്‍ഡ്രു ടൈയെ ഇറക്കിയാല്‍ പഞ്ചാബ് ബൗളിങിന് മൂര്‍ച്ച കൂടും.

ശര്‍ദ്ദുല്‍ താക്കൂര്‍ (ചെന്നൈ)

ശര്‍ദ്ദുല്‍ താക്കൂര്‍ (ചെന്നൈ)

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്‍ ഒരാളായിരുന്നു ചെന്നൈ സൂപ്പര്‍കിങ്‌സ് പേസറായ ശര്‍ദ്ദുല്‍ താക്കൂര്‍. എന്നാല്‍ ഈ സീസണില്‍ മോശം പ്രകടനമാണ് താരം നടത്തുന്നത്. നാലു കളിയില്‍ നിന്നും രണ്ടു വിക്കറ്റ് മാത്രമേ താക്കൂര്‍ നേടിയിട്ടുള്ളൂ. മാത്രമല്ല ഡെത്ത് ഓവറുകളില്‍ 13ന് അടുത്ത് റണ്‍സും താരം വിട്ടുകൊടുത്തിരുന്നു.

Story first published: Thursday, April 4, 2019, 12:49 [IST]
Other articles published on Apr 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+