ലോകകപ്പിലെ മികച്ച കളിക്കാരന്‍ ആവുക ഈ താരം; ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ഷെയ്ന്‍ വോണ്‍
ബെംഗളുരു: ഏകദിന ലോകകപ്പ് അടുത്തതോടെ ടീമുകളെയും കളിക്കാരെയും കുറിച്ചുള്ള വിലയിരുത്തലുകളും വന്നുതുടങ്ങി. മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ടീമുകളുടെ അവസാനവട്ട ഒരുക്കത്തെ ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. ഏതൊക്കെ രാജ്യങ്ങള്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നത് സമീപകാലത്തെ ഫോമിനെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കളികള്‍ ടീമുകള്‍ക്കും നിര്‍ണായകമാണ്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ലോകകപ്പിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിലവില്‍ മികച്ച കളി കെട്ടഴിക്കാന്‍ ടീമിന് കഴിയുന്നില്ലെങ്കിലും വിലക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തുന്നതോടെ ഓസ്‌ട്രേലിയ പ്രതാപകാലത്തേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഇതിനിടെ മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍ ലോകകപ്പിലെ മികച്ച കളിക്കാരന്‍ ആയിരിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തി.

ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും
സ്മിത്തും വാര്‍ണറും എത്തുന്നതോടെ ഓസ്‌ട്രേലിയ അതിശക്തമായ ടീം ആയിരിക്കുമെന്ന് വോണ്‍ വിലയിരുത്തുന്നു. അവരുടെ തിരിച്ചുവരവ് മുന്‍പത്തേക്കാള്‍ കേമമായിട്ടായിരിക്കും. അവര്‍ ഇനി സംസാരിക്കാന്‍ പോകുന്നത് ബാറ്റ് കൊണ്ടായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. ബൗളിങ് ആക്രമണത്തെ അവര്‍ തകര്‍ക്കും. ഡേവിഡ് വാര്‍ണര്‍ ലോകകപ്പിലെ മികച്ച താരമായി തീരുമെന്നും വോണ്‍ പ്രവചിച്ചു.

കൂടുതല്‍ കരുത്തരായി തിരിച്ചുവരവ്
രണ്ടുകളിക്കാരും കൂടുതല്‍ ഊര്‍ജ്വലരായാണ് തിരിച്ചെത്തുകയെന്ന് വോണ്‍ പറഞ്ഞു. 2003ല്‍ മരുന്നടിയുടെ പേരില്‍ ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച താന്‍ തിരിച്ചുവന്നതുപോലെ ഇവര്‍ക്കും കഴിയും. തിരിച്ചുവന്നശേഷമുള്ള നാലുവര്‍ഷമായിരുന്നു തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്നും വോണ്‍ പറഞ്ഞു. 145 ടെസ്റ്റുകളില്‍നിന്നും 708 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് വോണ്‍.

തിരിച്ചുവരവ് മാറ്റിമറിക്കും
കളിക്കളത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നത് വല്ലാത്തൊരു അനുഭവമാണെന്ന് വോണ്‍ പറയുന്നുണ്ട്. കളിക്കാനായുള്ള ആഗ്രഹം അത്രമേല്‍ നമ്മെ മാറ്റിമറിക്കും. മനസും ശരീരവും പുതുമയുള്ളതായിത്തിരും. സ്മിത്തും വാര്‍ണറും തന്റെ അനുഭവത്തിലൂടെ കടന്നുപോയരാണ്. അവരില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നതായും ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications