Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാവും ഏഷ്യയുടെ താരം? സാധ്യത ഇവരിലൊരാള്‍ക്ക്... ഇന്ത്യന്‍ സാന്നിധ്യം ഒരാള്‍ മാത്രം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയും ബംഗ്ലാദേശും ഏഷ്യന്‍ സിംഹാസനത്തിനായി കൊമ്പുകോര്‍ക്കുമ്പോള്‍ ആര് നേുടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ ജേതാക്കളും ഏറ്റവുമധികം തവണ ചാംപ്യന്‍മാരുമായ ഇന്ത്യക്കാണ് മുന്‍തൂക്കമെങ്കിലും ബംഗ്ലാദേശിനെ വില കുറച്ചു കാണാനാവില്ല.

ചില താരങ്ങള്‍ ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനം നടത്തി തങ്ങളുടെ ടീമിന്റെ തുറുപ്പുചീട്ടായി മാറിയിരുന്നു. പ്ലെയര്‍ ഓഫി ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍)

അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാന്‍ നിരവധി പരമ്പരകളില്‍ മികച്ച പ്രകടനത്തിലൂടെം പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഏഷ്യാ കപ്പിലും റാഷിദ് നിരാശപ്പെടുത്തിയില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. സൂപ്പര്‍ ഫോറിലെ അവസാന കളിയില്‍ ഇന്ത്യയെ ടൈയില്‍ കുരുക്കിയത് റാഷിദിന്റെ നിര്‍ണായക ഓവറായിരുന്നു.
10 വിക്കറ്റുകള്‍ മാത്രമല്ല ഒരു കളിയില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്ത് ബാറ്റിങിലും തിളങ്ങിയ താരത്തിന്‍െ സ്‌ട്രൈക്ക് റേറ്റ് 142.62 ആണ്.

 മുഷ്ഫിഖുര്‍ റഹീം (ബംഗ്ലാദേശ്)

മുഷ്ഫിഖുര്‍ റഹീം (ബംഗ്ലാദേശ്)

ബംഗ്ലാദേശിനെ ഏഷ്യാ കപ്പിന്റെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഷ്ഫിഖുര്‍ റഹീം. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ കളിയില്‍ സെഞ്ച്വറിയുമായാണ് താരം തുടങ്ങിയത്.
തുടര്‍ന്ന് പാകിസ്താനെതിരായ സൂപ്പര്‍ ഫോറിലെ നിര്‍ണായക കളിയില്‍ 99 റണ്‍സും മുഷ്ഫിഖുര്‍ അടിച്ചെടുത്തു. ഈ ഇന്നിങ്‌സാണ് ബംഗ്ലാദേശിന്റെ ജയത്തില്‍ നിര്‍ണായകമായത്. നാല് ഇന്നിങ്‌സുകളില്‍ നിന്നും താരം ഇതിനകം 297 റണ്‍സ് നേടിക്കഴിഞ്ഞു. ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മുഷ്ഫിഫിഖുര്‍ തന്നെയായിരിക്കും ജേതാവ് എന്ന കാര്യത്തില്‍ സംശയമില്ല.

ശിഖര്‍ ധവാന്‍ (ഇന്ത്യ)

ശിഖര്‍ ധവാന്‍ (ഇന്ത്യ)

വലിയ ടൂര്‍ണമെന്റുകളില്‍ റണ്‍സ് വാരിക്കൂട്ടുകയെന്ന ഹോബി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏഷ്യാ കപ്പിലും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരേ അവസാനമായി കളിച്ച പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാത്തതിനെ തുടര്‍ന്നു വിമര്‍ശനം നേരിട്ട ധവാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഏഷ്യാ കപ്പില്‍ നടത്തിയത്. ഹോങ്കോങിനെതിരേ സെഞ്ച്വറിയുമായി തുടങ്ങിയ അദ്ദേഹം പിന്നീടുള്ള രണ്ടു കളികളിലും 40നു മുകളില്‍ സ്‌കോര്‍ ചെയ്തു. സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരായ മല്‍സരത്തില്‍ വീണ്ടും സെഞ്ച്വറിയുമായി ധവാന്‍ കസറി.
നാല് ഇന്നിങ്‌സുകളില്‍ നിന്നും 327 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞ ധവാനാണ് ഇത്തവണ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്.

Story first published: Friday, September 28, 2018, 12:19 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+