വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വാട്‌സണ്‍, 'വാട്ട്' എ പ്ലെയര്‍... രണ്ടു തവണ പരമ്പരയുടെ താരം, ഇന്ത്യക്കാര്‍ 2 പേര്‍ മാത്രം

സച്ചിനും കോലിയുമാണ് പ്ലെയര്‍ ഓഫ് ദി സീരീസിന് അര്‍ഹരായ ഇന്ത്യന്‍ താരങ്ങള്‍

IPL കഴിഞ്ഞ 10 സീസണുകളിലെ മിന്നും താരങ്ങൾ ഇവർ

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ഇത്തവണത്തെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ആര് സ്വന്തമാക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. നിരവധി പേരാണ് തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ഐപിഎല്ലിനെ ഹരം കൊള്ളിച്ചത്.

കഴിഞ്ഞ 10 സീസണുകളില്‍ പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയുടെ ആധിപത്യമാണ് ഐപിഎല്ലില്‍ കണ്ടത്. നാലു തവണയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ഓസീസ് താരങ്ങള്‍ കൈക്കലാക്കിയത്. മൂന്നു തവണ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ അവാര്‍ഡ് പിടിച്ചെടുത്തപ്പോള്‍ ഇന്ത്യക്കു രണ്ടു തവണയാണ് ഭാഗ്യമുണ്ടായത്. ഒരു തവണ ഇംഗ്ലണ്ട് താരവും പുരസ്‌കാരം നേടി. ഒന്നിലേറെ തവണ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടിയ ഏക താരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ്. രണ്ടു തവണയാണ് അദ്ദേഹം ജേതാവായത്. കഴിഞ്ഞ 10 സീസണുകളിലെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാര ജേതാക്കള്‍ ആരൊക്കെയാണെന്നു നോക്കാം.

ഷെയ്ന്‍ വാട്‌സന്‍ (2008, രാജസ്ഥാന്‍ റോയല്‍സ്)

ഷെയ്ന്‍ വാട്‌സന്‍ (2008, രാജസ്ഥാന്‍ റോയല്‍സ്)

പ്രഥമ ഐപിഎല്ലിലെ പ്ലെയര്‍ ഓഫ് ദി സീരീസിന് ഉടമയായത് രാജസ്ഥാന്‍ റോയല്‍സ് താരമായ ഷെയ്ന്‍ വാട്‌സനാണ്. ടീമിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതാണ് വാട്‌സനെ മുന്നിലെത്തിച്ചത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വാട്‌സന്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
ബാറ്റിങില്‍ 47.20 ശരാശരിയില്‍ 472 റണ്‍സ് താരം വാരിക്കൂട്ടി. 151.76 ആണ് സ്‌ട്രൈക്ക് റേറ്റ്. കൂടാതെ 17 വിക്കറ്റെടുത്ത് ബൗളിങിലും വാട്‌സന്‍ കസറി. 10 റണ്‍സിനു മൂന്നു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

ആദം ഗില്‍ക്രിസ്റ്റ് (2009, ഡെക്കാന്‍ ചാര്‍ജേഴ്‌സ്)

ആദം ഗില്‍ക്രിസ്റ്റ് (2009, ഡെക്കാന്‍ ചാര്‍ജേഴ്‌സ്)

ഐപിഎല്ലിന്റെ തുടര്‍ച്ചയായി രണ്ടാം സീസണിലും പ്ലെയര്‍ ഓഫ് ദി സീരിസ് പുരസ്‌കാരം ഓസ്‌ട്രേലിയ തട്ടിയെടുത്തു. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ക്യാപ്റ്റനും ഓസീസിന്റെ വെടിക്കെട്ട് താരവുമായ ആദം ഗില്‍ക്രിസ്റ്റാണ് 2009ല്‍ ജേതാവായത്. ടീമിനെ മുന്നില്‍ നിന്നു നയിച്ച ഗില്ലി ഡെക്കാന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം.
30.39 ശരാശരിയില്‍ 495 റണ്‍സാണ് ഗില്‍ക്രിസ്റ്റിന്റെ സമ്പാദ്യം. 152.30 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്. 29 സിക്‌സറുകളാണ് ഗില്ലി പറത്തിയത്. സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരവും അദ്ദേഹം തന്നെയായിരുന്നു.
18 സ്റ്റംപിങുകള്‍ നടത്തി വിക്കറ്റിനു പിന്നിലും ഗില്‍ക്രിസ്റ്റ് മിന്നി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010, മുംബൈ ഇന്ത്യന്‍സ്)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010, മുംബൈ ഇന്ത്യന്‍സ്)

ഓസ്‌ട്രേലിയയുടെ ആധിപത്യം അവസാനിപ്പിച്ച് 2010ല്‍ ഇന്ത്യ പുരസ്‌കാരം വരുതിയിലാക്കി. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നും പ്രകടനത്തിലൂടെ പരമ്പരയുടെ താരമായത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സച്ചിന്‍ മുംബൈയെ റണ്ണറപ്പാക്കുകയും ചെയ്തു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോടു മുംബൈ പരാജയപ്പെടുകയായിരുന്നു.
47.53 എന്ന മികച്ച ശരാശരിയില്‍ 618 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചെടുത്തത്. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡും ഇതോടെ സച്ചിന്‍ മറികടന്നിരുന്നു.

ക്രിസ് ഗെയ്ല്‍ (2011, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ക്രിസ് ഗെയ്ല്‍ (2011, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ സീസണായിരുന്നു 2011. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയ ഗെയ്‌ലിനെ സീസണിലെ ലേലത്തില്‍ ഒരു ടീമും വാങ്ങിയില്ല. എന്നാല്‍ ഡിര്‍ക് നാനസിനു പരിക്കേറ്റതിനെ തുടര്‍ന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പകരക്കാരനായി ഗെയ്‌ലിനെ ടീമിലെത്തിക്കുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഗെയ്ല്‍ തരംഗമായി മാറുന്നതാണ് പിന്നീട് കണ്ടത്. 12 മല്‍സരങ്ങളിലാണ് അദ്ദേഹത്തിനു സീസണില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.
ഇത്രയും കളികളില്‍ നിന്നും 67.55 എന്ന അദ്ഭുതപ്പെടുത്തുന്ന ശരാശരിയില്‍ ഗെയ്ല്‍ 608 റണ്‍സ് വാരിക്കൂട്ടി. 183.13 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
രണ്ടു സെഞ്ച്വറികളും സീസണില്‍ ഗെയ്ല്‍ നേടി. 44 സിക്‌സറുകളാണ് വിന്‍ഡീസ് ഇതിഹാസത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഗെയ്‌ലിന്റെ മികവില്‍ ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ റണ്ണറപ്പാവുകയും ചെയ്തിരുന്നു.

 സുനില്‍ നരെയ്ന്‍ (2012, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

സുനില്‍ നരെയ്ന്‍ (2012, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഗെയ്‌ലിന്റെ വഴിയെ 2012ലെ ഐപിഎല്ലിലും വെസ്റ്റ് ഇന്‍ഡീസ് പുരസ്‌കാരം നിലനിര്‍ത്തി. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. താരത്തിന്റെ കന്നി ഐപിഎല്‍ കൂടിയായിരുന്നു ഇത്. അന്നു മുതല്‍ ഈ സീസണിലും നരെയ്ന്‍ കെകെആറിനൊപ്പമുണ്ട്.
2012 സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 5.47 റണ്‍റേറ്റില്‍ 24 വിക്കറ്റുകളാണ് താരം കടപുഴക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 19 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തതാണ് നരെയ്‌നിന്റെ ഏറ്റവും മികച്ച പ്രകടനം. സീസണില്‍ കൊല്‍ക്കത്തയെ കന്നി ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഷെയ്ന്‍ വാട്‌സന്‍ (2013, രാജസ്ഥാന്‍ റോയല്‍സ്)

ഷെയ്ന്‍ വാട്‌സന്‍ (2013, രാജസ്ഥാന്‍ റോയല്‍സ്)

പ്രഥമ സീസണിനെ അനുസ്മരിപ്പിച്ച് 2013ല്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ ഒരിക്കല്‍ക്കൂടി പ്ലെയര്‍ ഓഫ് ദി സീരീസ് ടൂര്‍ണമെന്റ് പുരസ്‌കാരം പിടിച്ചെടുത്തു. ഇത്തവണയും രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ തന്നെയായിരുന്നു താരത്തിന്റെ നേട്ടം.
സീസണില്‍ 38.78 ശരാശരിയില്‍ 543 റണ്‍സാണ് വാട്‌സന്‍ നേടിയത്. 142.89 ആയിരുന്നു സ്‌ട്രൈക്ക്‌റേറ്റ്. ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ നേടിയ 101 റണ്‍സാണ് വാട്‌സന്റെ ഉയര്‍ന്ന സ്‌കോര്‍.
ബാറ്റിങില്‍ മാത്രമല്ല 13 വിക്കറ്റെടുത്ത് ബൗളിങിലും വാട്‌സന്‍ ടീമിന്റെ തുറുപ്പുചീട്ടായി മാറിയ 22 റണ്‍സിനു മൂന്നു വിക്കറ്റെടുത്തതായിരുന്നു മികച്ച പ്രകടനം.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (2014, കിങ്‌സ് ഇലവന്‍ പഞ്ചാബ്)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (2014, കിങ്‌സ് ഇലവന്‍ പഞ്ചാബ്)

തൊട്ടടുത്ത സീസണിലും ഓസ്‌ട്രേലിയന്‍ താരം തന്നെ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡിന് അര്‍ഹനായി. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് 2014 സീസണിലെ പുരസ്‌കാരം കൈക്കലാക്കിയത്. മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ഫൈനല്‍ വരെയെത്താന്‍ പഞ്ചാബിനു സാധിച്ചു. കലാശക്കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.
സീസണില്‍ 16 മല്‍സരങ്ങളില്‍ 34.50 ശരാശരിയില്‍ 552 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. മൂന്നു തവണ 90നും 100നും ഇടയില്‍ പുറത്തായ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 187.75 ആയിരുന്നു. സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതും മാക്‌സ്‌വെല്ലായിരുന്നു.

ആന്ദ്രെ റസ്സല്‍ (2015, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ആന്ദ്രെ റസ്സല്‍ (2015, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രെ റസ്സലാണ് 2015ല്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ടീം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച് റസ്സല്‍ രക്ഷകനായി. 36.22 ശരാശരിയില്‍ 326 റണ്‍സാണ് താരം നേടിയത്. 192.89 എന്ന അപകടകരമായ സ്‌ട്രൈക്ക്‌റേറ്റായിരുന്നു റസ്സലിന്റേത്. 11 ഇന്നിങ്‌സുകളില്‍ 19 സിക്‌സറുകളും 35 ബൗണ്ടറികളുമാണ് താരം നേടിയത്.
കൂടാതെ 14 വിക്കറ്റുകളുമായി ബൗളിങിലും റസ്സല്‍ ടീമിനായി മിന്നി. 32 റണ്‍സിനു മൂന്നു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. പക്ഷെ റസ്സലിനു കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കാന്‍ സാധിച്ചില്ല.

വിരാട് കോലി (2016, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

വിരാട് കോലി (2016, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ കരിയറിലെ സുവര്‍ണ ഐപിഎല്ലായിരുന്നു 2016ലേത്. നിരവധി റെക്കോര്‍ഡുകളാണ് കോലിയുടെ അവിശ്വസനീയ പ്രകടനത്തിനു മുന്നില്‍ കടപുഴകിയത്. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരില്‍ കുറിച്ചത് ഈ സീസണിലായിരുന്നു. 81.80 ശരാശരിയില്‍ 973 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഈ റെക്കോര്‍ഡ് ഇപ്പോഴും ഭദ്രമായി നില്‍ക്കുകയാണ്.
16 ഇന്നിങ്‌സുകളില്‍ നിന്നും നാലു സെഞ്ച്വറികളും ഏഴു അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്. സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതും കോലി തന്നെയായിരുന്നു.

ബെന്‍ സ്റ്റോക്‌സ് (2017, റൈസിങ് പൂനെ ജയന്റ്‌സ്)

ബെന്‍ സ്റ്റോക്‌സ് (2017, റൈസിങ് പൂനെ ജയന്റ്‌സ്)

ഐപില്‍ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് തന്റെ മൂല്യത്തിനൊത്ത പ്രകനമാണ് 2017ല്‍ പുറത്തെടുത്തത്. 14.5 കോടി രൂപയ്ക്കു റൈസിങ് പൂനെ ജയന്റ്‌സിലെത്തിയ സ്റ്റോക്‌സ് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായാണ് തിരിച്ചുപോയത്. ഓള്‍റൗണ്ട് പ്രകടനമാണ് പൂനെയ്ക്കു വേണ്ടി താരം കാഴ്ചവച്ചത്.
11 ഇന്നിങ്‌സുകളില്‍ നിന്നും 31.60 ശരാശരിയില്‍ 316 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. ഗുജറാത്ത് ലയണ്‍സിനെതിരായ സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. 12 വിക്കറ്റെടുത്ത് ബൗളിങിലും താരം ടീമിനെ മുന്നോട്ട് നയിച്ചു. പൂനെയെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സ്‌റ്റോക്‌സായിരുന്നു. ആവേശകരമായ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്‍സിനു പൂനെ പരാജയപ്പെടുകയായിരുന്നു.

പാകിസ്താന്‍ വിറച്ചു, പിന്നെ ജയിച്ചു... കന്നി ടെസ്റ്റില്‍ കരുത്തുകാട്ടി ഐറിഷ് പടപാകിസ്താന്‍ വിറച്ചു, പിന്നെ ജയിച്ചു... കന്നി ടെസ്റ്റില്‍ കരുത്തുകാട്ടി ഐറിഷ് പട

Story first published: Wednesday, May 16, 2018, 18:17 [IST]
Other articles published on May 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X