Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവുന്നു? വെളിപ്പെടുത്തി പിയൂഷ് ചൗള

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പിയൂഷ് ചൗളയെ കണ്ടിട്ട് കാലം കുറച്ചായി. 2007, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ് കിരീടങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു താരം. പക്ഷെ ചൗളയ്ക്ക് പിന്നീടെന്തുപറ്റി? അറിയാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. ദേശീയ ടീമില്‍ ഇടംലഭിക്കാത്തതിന് പിന്നിലെ കാരണം ഇപ്പോള്‍ പിയൂഷ് ചൗള തന്നെ പറയുന്നു. മുന്‍ ഇന്ത്യന്‍ ആകാശ് ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് പിയൂഷ് ചൗള മനസുതുറന്നത്.

ഗൂഗ്ലി

'ലെഗ് സ്പിന്നറായ ഞാന്‍ ഗൂഗ്ലിയിലൂടെയാണ് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താറ്. എന്നാല്‍ ദേശീയ ടീമിലെത്താന്‍ ഇതു പോരെന്നാണ് ഒരിക്കല്‍ സെലക്ടര്‍മാര്‍ എന്നോട് പറഞ്ഞത്', ചൗള വെളിപ്പെടുത്തി. ഇതേസമയം, അന്ന് സെലക്ടര്‍മാര്‍ക്ക് ചുട്ടമറുപടി നല്‍കിയ കാര്യവും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്‌ട്രെയിറ്റ് ഡ്രൈവ് ഉദ്ദാഹരണം വെച്ചാണ് ചൗളയുടെ മറുപടി.

മറുപടി

'മനസിലുള്ള കാര്യം തുറന്നുപറയുന്ന സ്വഭാവമാണ് എനിക്ക്. ഗൂഗ്ലിയിലൂടെ ഞാന്‍ കൂടുതല്‍ വിക്കറ്റെടുക്കുന്നു. ദേശീയ ടീമിലെത്താന്‍ ഈ പ്രകടനം പോര. സെലക്ടര്‍മാര്‍ എന്നോട് പഞ്ഞതിങ്ങനെയാണ്. അപ്പോള്‍ ഒരു മറുചോദ്യം ഞാനിട്ടു. 100 -ല്‍ 60 റണ്‍സും സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെയാണ് സച്ചിന്‍ കുറിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സെഞ്ച്വറിക്ക് മൂല്യമില്ലേ?', പിയൂഷ് ചൗള അറിയിച്ചു.

ചോപ്രയുടെ അഭിപ്രായം

ലെഗ് സ്പിന്നിലൂടെയോ ഗൂഗ്ലിയിലൂടെയോ — വിക്കറ്റ് എന്നും വിക്കറ്റുതന്നെയാണ്. ഇതില്‍ വ്യത്യാസമില്ലെന്നാണ് പിയൂഷ് ചൗളയുടെ പക്ഷം. ആകാശ് ചോപ്രയും ഈ വാദത്തോടെ പൂര്‍ണമായി അനുയോജിക്കുന്നു. മത്സരത്തില്‍ വിക്കറ്റുകള്‍ നിര്‍ണായകമാണ്. എങ്ങനെ വീഴ്ത്തി എന്നതിലുപരി തുടര്‍ച്ചയായി വീഴ്ത്താന്‍ കഴിയുന്നുണ്ടോ എന്നാണ് സെലക്ടര്‍മാര്‍ ആലോചിക്കേണ്ടിയിരുന്നത്, ചോപ്ര അറിയിച്ചു.

കരിയർ

പറഞ്ഞുവരുമ്പോള്‍ ഇന്ത്യയ്ക്കായി മൂന്നു ടെസ്റ്റുകള്‍ മാത്രമേ പിയൂഷ് ചൗള കളിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ സമ്പാദ്യമാകട്ടെ ഏഴു വിക്കറ്റുകളും. അവസാന ടെസ്റ്റില്‍ 69 റണ്‍സിന്് നാലു വിക്കറ്റുകളെടുത്തിട്ടും പിന്നിടൊരു അവസരം പിയൂഷ് ചൗളയെ തേടിയെത്തിയില്ല. 25 ഏകദിനങ്ങളും ഏഴു ട്വന്റി-20 മത്സരങ്ങളും ഇന്ത്യന്‍ കുപ്പായത്തില്‍ ചൗള കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 32 വിക്കറ്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. കുട്ടിക്രിക്കറ്റില്‍ നാലു വിക്കറ്റുകളും. സച്ചിന് ശേഷം ഇന്ത്യയ്ക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറിഞ്ഞ ക്രിക്കറ്റ് താരമാണ് പിയൂഷ് ചൗള.

ഐപിഎൽ കരിയർ

നിലവില്‍ ഗുജറാത്തിന് വേണ്ടിയാണ് ചൗള രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്. ആഭ്യന്തരതലത്തില്‍ മിന്നുംപ്രകടനം പുറത്തെടുത്ത്് താരം കയ്യടി നേടാറ് പതിവാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 445 വിക്കറ്റുകള്‍ പിയൂഷ് ചൗള കുറിച്ചിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ വിക്കറ്റുകളുടെ എണ്ണം 225 -ല്‍ എത്തിനില്‍ക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മോശമല്ല ചൗളയുടെ പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തില്‍ പിയൂഷ് ചൗള നിരവധി തവണ നിര്‍ണായക ഘടകമായിട്ടുണ്ട്. നിലവില്‍ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വിക്കറ്റുവേട്ടക്കാരനാണ് ഇദ്ദേഹം. 150 വിക്കറ്റുകളാണ് ഐപിഎല്ലില്‍ താരം ഇതുവരെ പിഴുതത്.

Story first published: Thursday, July 2, 2020, 17:30 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+