Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിങ്ക് ബോള്‍ ടെസ്റ്റ്: ആദ്യ നാലു ദിവസത്തെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു

കൊല്‍ക്കത്ത: ഇന്ത്യയുടെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റ്. ചരിത്ര നിമിഷത്തിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ ആളുകള്‍ കുറയുന്നത് കണ്ടാണ് പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പിങ്ക് ബോള്‍ ടെസ്റ്റ് എന്ന ആശയം മുന്നോട്ടു വെച്ചത്. ശേഷം മാരത്തണ്‍ ചര്‍ച്ചകളായിരുന്നു. ആദ്യം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി ഗാംഗുലി കൂടിക്കാഴ്ച്ച നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഒഴിഞ്ഞ സ്റ്റാന്‍ഡുകള്‍ കണ്ട അനുഭവമുള്ളതുകൊണ്ട് ഡേ/നൈറ്റ് ടെസ്റ്റിന് സമ്മതം മൂളാന്‍ കോലിക്ക് പ്രയാസമുണ്ടായില്ല. പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും പരമ്പരയിലെ രണ്ടാം ടെസ്റ്റ് പിങ്ക് പന്തുകൊണ്ട് കളിക്കാന്‍ സമ്മതം അറിയിച്ചു.

സൌരവ് ഗാംഗുലി

എന്തായാലും ഗാംഗുലിയുടെ കണക്കുകൂട്ടലുകള്‍ അക്ഷരംപ്രതി ശരിയായി. രണ്ടാം ടെസ്റ്റിലെ ആദ്യ നാലു ദിനത്തേക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വിറ്റുപോയിരിക്കുകയാണ്. ഗാംഗുലിയാണ് ഈ സന്തോഷവാര്‍ത്ത ചൊവാഴ്ച്ച പുറത്തുവിട്ടത്. 67,000 പേര്‍ക്ക് ഇരുന്ന് കളി കാണാനുള്ള സൗകര്യം ഈഡന്‍ ഗാര്‍ഡന്‍സിലുണ്ട്. നവംബര്‍ 22 -നാണ് ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് കൊല്‍ക്കത്തയില്‍ തുടക്കമാവുന്നത്.

ഈഡൻ ഗാർഡൻസ്

മത്സരത്തിലെ അഞ്ചു ദിനവും ഉച്ചയ്ക്ക് ഒരു മണിക്ക് ആദ്യ സെഷന്‍ ആരംഭിക്കും. രാത്രി എട്ടു മണിക്ക് അവസാന സെഷന്‍ പൂര്‍ത്തിയാകുംവിധമാണ് മത്സര ക്രമീകരണം. ഒന്നു മുതല്‍ മൂന്നു വരെയാണ് ആദ്യ സെഷന്‍. വൈകുന്നേരം 3.40 മുതല്‍ 5.40 വരെ രണ്ടാം സെഷന്‍ അരങ്ങേറും. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീ ബ്രേക്കിന് ശേഷം കൃത്യം ആറ് മണിക്കാണ് മൂന്നാം സെഷന് തുടക്കമാവുക. എട്ടു മണിയോടെ സെഷന്‍ പൂര്‍ത്തിയാവും.

Image Source: Twitter/CAB

Story first published: Wednesday, November 20, 2019, 10:13 [IST]
Other articles published on Nov 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+