സച്ചിന്റെ കാലില്‍ത്തൊട്ട് യുവരാജ് സിംഗ്... ഇതാദ്യമായിട്ടല്ല, ചിത്രങ്ങള്‍ കാണൂ...
വിശാഖപട്ടണം: ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാലില്‍ തൊടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ കളിക്കാനെത്തിയപ്പോഴാണ് സംഭവം. കളി കഴിഞ്ഞതും സച്ചിന്റെ അരികിലെത്തിയ യുവരാജ് സിംഗ് സച്ചിന്റെ കാലില്‍ തൊടുകയായിരുന്നു.
യുവരാജ് സിംഗ് ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കുട്ടിക്കാലം മുതലേ സച്ചിനോട് തനിക്കുള്ള ആരാധന യുവരാജ് പല തവണ പറഞ്ഞിട്ടും ഉണ്ട്. പാജി എന്നാണ് യുവരാജ് സ്‌നേഹത്തോടെ സച്ചിനെ വിളിക്കുന്നത്. ഇതാദ്യമായിട്ടല്ല യുവരാജ് സച്ചിന്റെ കാലില്‍ തൊടുന്നത്.

വൈറലാണീ ചിത്രം
ഹൈദരാബാദ് - മുംബൈ മത്സരത്തിന് ശേഷം യുവരാജ് സിംഗ് സച്ചിന്റെ കാലില്‍ തൊട്ടപ്പോള്‍

സച്ചിനാണ് മെന്റര്‍
ഐ പി എല്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ് സച്ചിന്‍. കളിയില്‍ സച്ചിന്റെ മുംബൈ 85 റണ്‍സിന് ഹൈദരാബാദിനോട് തോറ്റിരുന്നു.

ഇതിന് മുമ്പും
ലണ്ടനിലെ ലോര്‍ഡ്‌സില്‍ എം സി സി പ്രദര്‍ശന മത്സരം കളിക്കാനെത്തിയപ്പോഴും ഐ പി എല്ലിലും യുവി സച്ചിന്റെ കാലില്‍ തൊട്ടിട്ടുണ്ട്.

യുവരാജിന്റെ പരിക്ക്
പരിക്ക് മൂലം ഐ പി എല്ലിന്റെ ആദ്യ പകുതി നഷ്ടമായ യുവരാജ് മുംബൈയ്‌ക്കെതിരെ 24 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 39 റണ്‍സെടുത്തിരുന്നു.

പരിക്ക് മാറി യുവരാജ്
ഗുജറാത്ത് ലയണ്‍സിനെതിരായ കളിയിലാണ് യുവരാജ് ആദ്യമായി കളിച്ചത്. മുംബൈയ്‌ക്കെതിരെ നടന്നത് ഒമ്പതാം സീസണില്‍ യുവിയുടെ രണ്ടാമത്തെ കളിയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications