കളിക്കളത്തിലെ ഗ്ലാമര്‍ താരമായ ഡ്വെയ്ന്‍ ബ്രാവോ ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളായ കത്രീന കൈഫിനും ജാക്വിലിന് ഫെര്‍ണാണ്ടസിനുമൊപ്പം ചുവടുവെച്ചു. രണ്‍വീര്‍ സിങ്, യോ യോ ഹണിസിംഗ് തുടങ്ങിയ സെലിബ്രിറ്റികള്‍ എല്ലാം മറന്ന് ആടിപ്പാടി. അമേരിക്കന്‍ ബാന്‍ഡായ മേജര്‍ ലേസറും റാപ് ഗായകന് ക്രിസ് ബ്രൗണും... എല്ലാം കൊണ്ടും ആഘോഷത്തിന്റെ രാവായിരുന്നു മുംബൈയ്ക്കിത്.
ഐ പി എല്‍ ഒമ്പതാം സീസണ് വര്‍ണാഭമായ തുടക്കമാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കിട്ടിയത്. ബോളിവുഡ, ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഉദ്ഘാടന പരിപാടി കാണാനായി വാങ്കഡെ സ്റ്റേഡിയത്തിലെത്തിയിരുന്നു. രാത്രി ഏഴരയോടെ തുടങ്ങിയ ഉദ്ഘാടന പരിപാടി മണിക്കൂറുകള്‍ നീണ്ടു. ഐ പി എല്ലിലെ എട്ട് ടീമുകളുടെയും ക്യാപ്റ്റന്മാര് വേദിയിലെത്തി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പ്രതിജ്ഞയെടുത്തു.
ബ്രാവോയും ചാമ്പ്യന്‍ ഡാന്‍സും കത്രീന, ജാക്വിലിന് ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ ചൂടന്‍ നമ്പറുകളുമാണ് ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. കിക് സിനിമയിലെ യാര് നെ മിലാ ആയിരുന്നു ജാക്വിലിന് അവതരിപ്പിച്ചത്. ഹിപ് ഹോപ് നൃത്തസംഘമായ കിംഗ്്സ് യുണൈറ്റഡും കയ്യടി നേടി. ഐ പി എല്‍ ഒമ്പതാം സീസണ് ഉദ്ഘാടനമഹാമഹത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണൂ...
{gallery-feature_1}