Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്കെടുത്ത് സിംബാബ്‌വെയില്‍ ധോണിയുടെ കറക്കം!

ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ബൈക്കുകളോടും കാറുകളോടും ഉള്ള പ്രിയം ഒരു രഹസ്യമേ അല്ല. ഇഷ്ടപ്പെട്ട ഒരുപാട് ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ധോണി പ്രിയ ബൈക്കുകളോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പങ്കുവെക്കാറുമുണ്ട്. കളിക്കാനായി പല നാടുകള്‍ ചുറ്റാറുള്ള ധോണി അവിടങ്ങളിലുള്ള വണ്ടികളിലും കൈ വെക്കാറുണ്ട്.

Read Also: വെങ്കയ്യ നായിഡു സൈനയെ ടെന്നീസ് താരമാക്കിയോ എപ്പോ... ചുമ്മാ ട്രോളല്ലേ!

സിംബാബ്‌വെ പര്യടനത്തിനായി പോയിരിക്കുന്ന ധോണി ഹരാരെയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഓടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ധോണി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ഇന്ത്യയുടെ പ്രാക്ടീസ് യൂണിഫോമിലായിരുന്നു ധോണി. പോലീസ് എന്നെഴുതിയ മോട്ടോര്‍ബൈക്കാണ് ധോണി ഓടിച്ചത്. സമീപത്തായി പോലീസ് ഉദ്യോഗസ്ഥനെയും കാണാം.

dhoni

ഇത് മാത്രമല്ല, ധോണിയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിറയെ വിവിധ തരം ബൈക്കുകളുടെ ചിത്രങ്ങളാണ്. ഏതാണ്ട് ഇരുപതോളം ബൈക്കുകളാണ് ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിപ്പേരുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ കളക്ഷനിലുള്ളത്. കഴിഞ്ഞ വര്‍ഷം ധോണിയുടെ ഭാര്യ സാക്ഷി ധോണി, മഹി വീട്ടില്‍ വെച്ച് ബൈക്ക് റിപ്പയര്‍ ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്് ഒരുപാട് പേരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Story first published: Wednesday, June 15, 2016, 16:07 [IST]
Other articles published on Jun 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+