Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു കാലില്‍ മാത്രം പാഡ് കെട്ടി സിമ്മണ്‍സിന്റെ ബാറ്റിംഗ്.. വീഡിയോ കണ്ടാല്‍ ഞെട്ടും!

ഗയാന: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ അപൂര്‍വ്വ ബാറ്റിംഗ്. ഒരു കാലില്‍ മാത്രം പാഡ് കെട്ടിയാണ് ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ബാറ്റ് ചെയ്തത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സിന് വേണ്ടി ഗയാന ആമസോണ്‍ വാരിയേഴ്‌സിന് എതിരെയായിരുന്നു സിമ്മണ്‍സിന്റെ ഈ സാഹസം. പാകിസ്താനി ഫാസ്റ്റ് ബൗളര്‍ സൊഹൈല്‍ തന്‍വീര്‍ അടക്കമുള്ള ബൗളര്‍മാരെയാണ് സിമ്മണ്‍സ് ഒരു കാലില്‍ മാത്രം പാഡ് കെട്ടി നേരിട്ടത്.

Read Also: ഐസിസില്‍ വരെയെത്തി മല്ലൂസ്.. ആരാണീ മല്ലൂസ്, എന്താണീ മല്ലൂസ്.. മല്ലൂസിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!

അന്താരാഷ്ട്ര നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ ഇങ്ങനെ കളിക്കുമ്പോള്‍ സിമ്മണ്‍സിന് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലായിരുന്നു. എന്തായാലും അപകടമൊന്നും സംഭവിച്ചില്ല. പന്ത്രണ്ടാം ഓവര്‍ മുതല്‍ ഇരുപതാം ഓവര്‍ വരെയാണ് സിമ്മണ്‍സ് ഒരു കാലിലെ പാഡ് അഴിച്ചുമാറ്റി ബാറ്റ് ചെയ്തത്. അവസാന ഓവറില്‍ സിമ്മണ്‍സ് റണ്ണൗട്ടാകുകയായിരുന്നു.

simmons

സിമ്മണ്‍സിന്റെ ഹീറോയിസത്തിന് പക്ഷേ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സിനെ രക്ഷിക്കാന്‍ പറ്റിയില്ല. 60 പന്തില്‍ 50 റണ്‍സായിരുന്നു സിമ്മണ്‍സിന്റെ സമ്പാദ്യം. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയാണിത്. 20 ഓവറില്‍ 8 വിക്കറ്റിന് 108 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഗയാന ആമസോണ്‍ വാരിയേഴ്‌സാകട്ടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോര്‍ മറികടന്നു.

ടെസ്റ്റിലോ ഏകദിനത്തിലോ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളിലോ ഇത് പോലെ ആരും ഒരു പാഡ് മാത്രം കെട്ടി ബാറ്റ് ചെയ്തിട്ടില്ല. ഗല്ലി ക്രിക്കറ്റില്‍ ഒഴികെ വേറെവിടെയും താന്‍ ഇത്തരം ഒരു കാഴ്ച കണ്ടിട്ടില്ല എന്നാണ് കമന്റേറ്ററായിരുന്ന ഇയാന്‍ ബിഷപ് പറഞ്ഞത്. ക്രിക്കറ്റിലെ പുതുതരംഗങ്ങളിലൊന്നാകുമോ ഇതെന്നാണ് ആരാധഖര്‍ ഉറ്റുനോക്കുന്നത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് സിമ്മണ്‍സ്.

Story first published: Monday, July 11, 2016, 14:30 [IST]
Other articles published on Jul 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+