ഇശാന്തും ജഡേജയും തമ്മില്‍ മൈതാനത്ത് കൈയ്യാങ്കളി; ഇന്ത്യന്‍ ടീമില്‍ പാളയത്തില്‍പ്പട

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായി ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും. പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം ഇരുവരും മൈതാനത്ത് നടത്തിയ വാക്‌പോരും കൈചൂണ്ടിയ സംസാരവുമാണ് ഇപ്പോള്‍ സംസാരവിഷയം. നാലാംദിനം നടന്ന സംഭവത്തിന്റെ വീഡിയോ അഞ്ചാംദിനമാണ് പുറത്തുവന്നത്.
കോലിയുടെ അബദ്ധം,ശാസ്ത്രിയുടെയും... ഇന്ത്യ ചോദിച്ചുവാങ്ങിയ തോല്‍വികള്‍, കാരണം ഒന്നു മാത്രം
ഓവറുകള്‍ക്കിടയിലെ ഇടവേളയില്‍ ഇരുവരും ബൗളിങ് എന്‍ഡില്‍വെച്ച് രൂക്ഷമായി തര്‍ക്കിക്കുന്നതും പിന്നീട് കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും എത്തി പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇരുവരും തമ്മില്‍ ഏതു കാര്യത്തെക്കുറിച്ചാണ് സംസാരിച്ചത് എന്നത് പുറത്തുവന്നിട്ടില്ല. ഫീല്‍ഡ് വിന്യാസത്തില്‍ ജഡേജ അതൃപ്തി പ്രകടിപ്പിച്ചതാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഡ്രസ്സിങ് റൂമിലെ ചെറിയ തര്‍ക്കങ്ങള്‍ പോലും ടീമിനെ വലിയ രീതിയില്‍ ബാധിക്കുമെന്നിരിക്കെ രണ്ടു മുതിര്‍ന്ന കളിക്കാര്‍ തമ്മില്‍ പരസ്യമായി വാക്കേറ്റത്തിലേര്‍പ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ടീമിന്റെ കെട്ടുറപ്പിനെ ഇത് ബാധിക്കുകയും ചെയ്യും. ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടാല്‍ സംഭവം വീണ്ടും ചൂടുപിടിച്ച ചര്‍ച്ചയ്ക്കിടയാക്കിയേക്കും. അതേസമയം, ടീം മാനേജ്‌മെന്റോ ക്യാപ്റ്റനോ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാമത്തെ ടെസ്റ്റ് ഇന്ത്യ തോറ്റതോടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ മൂന്നാമത്തെയും, അവസാനത്തെതും ടെസ്റ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ഒരു കളി ജയിച്ചാല്‍ പരമ്പര തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും. പരിക്കേറ്റ അശ്വിന്‍ തിരിച്ചെത്തുന്നതും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനൊപ്പം ചേരുന്നതും ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications