വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടിലും ഫ്‌ളോപ്പായാല്‍ കോലി പുറത്തേക്ക്! ലോകകപ്പ് നഷ്ടമാവുമോ?

കരിയറിലെ മോശം സമയത്തിലൂടെയാണ് താരം കടന്നുപോവുന്നത്

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ കരിയര്‍ അസ്തമിക്കുകയാണോ? ആരാധകരും ഇന്ത്യന്‍ ടീം മാനേജ്‌മെന്റുമെല്ലാം വലിയ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി മോശം ഫോം തുടരുകയാണങ്കിലും കോലിയെ ഇന്ത്യ ഇനിയും കൈവിട്ടിട്ടില്ല. മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ഇപ്പോഴും അവിഭാജ്യഘടകം തന്നെയാണ്.

ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യതആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത

1

ബാറ്റിങില്‍ ക്ലിക്കാവാതിരുന്നിട്ടും കോലിക്കു തുടരെ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇനിയും ഇതു തുടര്‍ന്നു കൊണ്ടുപോവാന്‍ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. കോലിയുടെ ടീമിലെ ദിനങ്ങള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇനിയും പെര്‍ഫോം ചെയ്തില്ലെങ്കില്‍ ടീമിനു പുറത്തും ആയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

2

ഇംഗ്ലണ്ടുമായി നടക്കാന്‍ പോവുന്ന ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള വിരാട് കോലിയുടെ അവസാനത്തെ അവസരമായിരിക്കുമെന്ന് ഒരു മുതിര്‍ത്ത ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിലും ഫ്‌ളോപ്പായാല്‍ അദ്ദേഹത്തെ ടീമിനു പുറത്താക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ആലോചിക്കുന്നത്. പെര്‍ഫോം ചെയ്യൂ, അല്ലെങ്കില്‍ പുറത്തുപോവുയെന്ന സന്ദേശമാണ് കോലിക്കു ഇപ്പോള്‍ ബിസിസിഐ നല്‍കിയിരിക്കുന്നത്.

കോലിയടക്കം തെറിക്കും! ടെസ്റ്റ് ടീമില്‍ വന്‍ അഴിച്ചുപണി വരും, സര്‍ഫറാസിനു സാധ്യത

3

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാനായ സേവകന്‍ തന്നെയായിരുന്നു വിരാട് കോലി. ഏറ്റവും മികച്ചവരില്‍ ഒരാള്‍ കൂടിയാണെന്നതില്‍ സംശയവുമില്ല. പക്ഷെ കോലി ഇപ്പോള്‍ ഫോമും റണ്‍സും കണ്ടെത്താന്‍ വിഷമിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രശസ്തി നോക്കിയായിരിക്കരുത് സെലക്ടര്‍മാര്‍ കളിക്കാരെ തിരഞ്ഞെടുക്കേണ്ടത്. ഫോമായിരിക്കണം പരിഗണിക്കേണ്ടതെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

4

ഞാനൊരു അതോറിറ്റിയല്ല, പക്ഷെ വിരാട് കോലി പെട്ടെന്നു തന്നെ ഫോം തിരിച്ചുപിടിച്ചേ തീരൂ. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലും അദ്ദേഹത്തിനു റണ്‍സ് നേടാന്‍ കഴിയാതെ വന്നാല്‍ ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് സെലക്ടര്‍മാര്‍ മറ്റു ഓപ്ഷനുകള്‍ നോക്കുമെന്നാണ് താന്‍ ഊഹിക്കുന്നതെന്നു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

5

ഒക്ടോബറിലാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ വിരാട് കോലിക്കു ഇനിയും അവസരങ്ങള്‍ നല്‍കി സമയം പാഴാക്കാന്‍ ബിസിസിഐയ്‌ക്കോ, സെലക്ടര്‍മാര്‍ക്കോ താല്‍പ്പര്യമില്ല.
ഇംഗ്ലണ്ടുമായുള്ള ടി20, ഏകദിന പരമ്പരകളില്‍ കോലിക്കു തന്റെ ഫോം തിരിച്ചുപിടിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ പരമ്പരയിലെ പ്രകടനം വിലയിരുത്തിയാണ് വെസ്റ്റ് ഇന്‍ഡീസിലെ അഞ്ചു ടി20കള്‍ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുക.

6

ഏകദിന പരമ്പരയില്‍ കോലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ടി20 പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തായ ടീമിനെയാണ് ഇന്ത്യ ഇറക്കുകയെന്നാണ് വിവരം. കോലിയെ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

7

ഇന്ത്യക്കു വേണ്ടി ഇതുവരെ 97 ടി20 മല്‍സരങ്ങളാണ് രോഹിത് ശര്‍മ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 51.5 ശരാശരിയില്‍ 3296 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവസാനമായി കളിച്ച ആറു ടി20കളില്‍ അദ്ദേഹത്തിന്റെ ശരാശരി 26ലേക്കു വീണിരിക്കുകയാണ്. 2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.

8

എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിയില്‍ കുറവ് വന്നിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കോലി ഫ്‌ളോപ്പായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 22.73 ശരാശരിയില്‍ വെറും 341 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.

Story first published: Thursday, July 7, 2022, 13:52 [IST]
Other articles published on Jul 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X