വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനു വേണ്ടി വഴി മാറില്ല, ഏഷ്യാ കപ്പ് റദ്ദാക്കില്ല... പാകിസ്താന്‍ ഉറച്ചു തന്നെ

എഹ്‌സാന്‍ മനിയാണ് ഏഷ്യാ കപ്പ് റദ്ദാക്കില്ലെന്നു അറിയിച്ചത്

കറാച്ചി: ഐപിഎല്‍ നടത്തുന്നതിനു വേണ്ടി ഏഷ്യാ കപ്പ് റദ്ദാക്കില്ലെന്നു വ്യക്തമാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹ്‌സാന്‍ മനി. ഈ വര്‍ഷം സപ്തംബറില്‍ ദുബായ്, അബുദാബി എന്നീവിടങ്ങളിലായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ വേദിയായി തിരഞ്ഞെടുത്തത് പാകിസ്താനെയായിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ടൂര്‍ണമെന്റ് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദുബായ്, അബുദാബി എന്നീവിടങ്ങളിലേക്കു മല്‍സരങ്ങള്‍ മാറ്റുകയായിരുന്നു.

ipl

കൊറോണവൈറസ് ബാധയെ തുടര്‍ന്നു ലോകമാകെ നിശ്ചലമായതോടെ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മുടങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് ബിസിസിഐ മാറ്റിയിരുന്നെങ്കിലും രാജ്യത്തു മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ വീണ്ടും അനിശ്ചിതമായി മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം തന്നെ മറ്റൊരു സമയത്ത് ഐപിഎല്‍ നടത്താനുള്ള സാധ്യതകള്‍ ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഏഷ്യാ കപ്പോ, ടി20 ലോകകപ്പോ മാറ്റി വയ്ക്കുകയാണെങ്കില്‍ ഈ സമയത്തു ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ നീക്കം. നിലവില്‍ ഏഷ്യാ കപ്പും ലോകകപ്പും മാറ്റി വയ്ക്കുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.

ഇന്ത്യക്കെതിരേ ഇനി ഷോര്‍ട്ട് ബോള്‍ തന്ത്രം നടക്കില്ല... കാരണം ഹിറ്റ്മാന്‍, എന്തെറിഞ്ഞാലും രക്ഷയില്ലഇന്ത്യക്കെതിരേ ഇനി ഷോര്‍ട്ട് ബോള്‍ തന്ത്രം നടക്കില്ല... കാരണം ഹിറ്റ്മാന്‍, എന്തെറിഞ്ഞാലും രക്ഷയില്ല

എന്തൊരു ബൗളിങ്, വിറച്ചത് ഒരാള്‍ക്കു മുന്നില്‍ മാത്രം! ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ധവാന്‍എന്തൊരു ബൗളിങ്, വിറച്ചത് ഒരാള്‍ക്കു മുന്നില്‍ മാത്രം! ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ധവാന്‍

ഏഷ്യാ കപ്പ് നടക്കുകയെന്നത് വളരെ പ്രധാനമാണ്. കാരണം ഈ ടൂര്‍ണമെന്റില്‍ നിന്നു ലഭിക്കുന്ന ധനസഹായം ഏഷ്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗമായ പല രാജ്യങ്ങളെ സംബന്ധിച്ചും ഏഷ്യാ കപ്പ് നിര്‍ണായകമാണെന്നും എഹ്‌സാന്‍ മനി പറഞ്ഞു. ഈ വര്‍ഷം ഏഷ്യാ കപ്പ് നടത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് മനി സമ്മതിക്കുന്നു. കാരണം ഈ ഘട്ടത്തില്‍ ടൂര്‍ണമെന്റിനെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ ഏഷ്യാ കപ്പ് നടക്കുക തന്നെ ചെയ്യും. ഐപിഎല്ലിനു വേണ്ടി ഏഷ്യാ കപ്പ് റദ്ദാക്കാന്‍ അനുവദിക്കില്ലെന്നും മനി തുറന്നടിച്ചു.

pcb

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വച്ചാല്‍ അത് ഐസിസിയില്‍ അംഗങ്ങളായ നിരവധി രാജ്യങ്ങളെ സാമ്പത്തികമായി ബാധിക്കുമെന്ന് മനി ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന ഷെയര്‍ അംഗങ്ങളായ രാജ്യക്കു വിതരണം ചെയ്യാന്‍ ഐസിസിക്കു സാധിച്ചില്ലെങ്കില്‍ അതു വലിയ ആഘാതമായി മാറും. പാകിസ്താനുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇതു ഗുരുതരമായി ബാധിക്കുമെന്നും മനി വിശദമാക്കി.

Story first published: Wednesday, April 15, 2020, 12:18 [IST]
Other articles published on Apr 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X