Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദില്‍ഷനെ മുസ്ലിമാക്കാന്‍ പാക് താരത്തിന്റെ ശ്രമം?

ഇസ്ലാമാബാദ്: ലൗ ജിഹാദ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തല്‍ക്കാലം ഒരു ഭാഗത്ത് അടങ്ങുന്നതേയുള്ളൂ. അതിനിടെയാണ് ക്രിക്കറ്റ് ഗ്രൗണ്ടിലും മതംമാറ്റത്തിനുള്ള ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായ അഹ്മദ് ഷെഹ്‌സാദാണ് ശ്രീലങ്കയുടെ സൂപ്പര്‍താരമായ തിലകരത്‌നെ ദില്‍ഷനെ മുസ്ലിം മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയത്.

മുസ്ലിമല്ലാത്ത നിങ്ങള്‍ മുസ്ലിം മതത്തിലേക്ക് മാറിയാല്‍ പിന്നെ എന്ത് ചെയ്താലും പ്രശ്‌നമില്ല, നേരിട്ട് സ്വര്‍ഗത്തിലെത്താം എന്ന് ഷെഹ്‌സാദ് ദില്‍ഷനോട് പറയുന്ന രംഗമാണ് ക്യാമറയില്‍ പതിഞ്ഞത്. എന്നാല്‍ ഇതിന് ദില്‍ഷന്‍ പറയുന്ന മറുപടി വ്യക്തമല്ല. സംഭവം വിവാദമായതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് അഹ്മദ് ഷെഹ്‌സാദിനെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു.

എല്ലാം വ്യക്തിപരം

എല്ലാം വ്യക്തിപരം

ഷെഹ്‌സാദ് അഹ്മദിന്റെ വാക്കുകള്‍ വ്യക്തിപരം മാത്രമാണ് എന്നും ടീമിന് അതില്‍ കാര്യമൊന്നും ഇല്ലെന്നും പാക് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജര്‍ ആഖാ അക്ബര്‍ പറഞ്ഞു.

പരാതിയില്ല

പരാതിയില്ല

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡോ ഏതെങ്കിലും കളിക്കാരോ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടില്ല. എന്തായാലും സംഭവം വിശദമായി പരിശോധിക്കാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.

ദില്‍ഷന്‍

ദില്‍ഷന്‍

ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണറായ ദില്‍ഷന്റെ പിതാവ് മുസ്ലിമും അമ്മ ബുദ്ധമത വിശ്വാസിയുമാണ്. തുവാന്‍ മുഹമ്മദ് ദില്‍ഷന്‍ എന്നാണ് ദില്‍ഷന്റെ ശരിക്കുള്ള പേര്.

 പേര് മാറ്റി

പേര് മാറ്റി

1999 ല്‍ ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറിയതിന് പിന്നാലെയാണ് താരം തിലകരത്‌നെ മുദിയന്‍സലെഗെ ദില്‍ഷന്‍ എന്ന് പേരുമാറ്റിയത്.

ബുദ്ധിസ്റ്റ് രീതിയാണ്

ബുദ്ധിസ്റ്റ് രീതിയാണ്

അച്ഛന്‍ മുസ്ലിമാണെങ്കിലും ദില്‍ഷനും സഹോദരങ്ങളും ബുദ്ധ മതവിശ്വാസമാണ് പിന്തുടരുന്നതെന്ന് ദില്‍ഷന്റെ ആദ്യകാല കോച്ച് രഞ്ജന്‍ പരണവിതാന പറയുന്നു.

Story first published: Thursday, September 4, 2014, 11:15 [IST]
Other articles published on Sep 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+