Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അജ്മലിനെ ബൗളിംഗ് പഠിപ്പിക്കാന്‍ സഖ്‌ലൈന്‍ മുഷ്താഖ്

കറാച്ചി: സഖ്‌ലൈന്‍ മുഷ്താഖിനെ ഓര്‍മയില്ലേ. പാകിസ്താന്റെ ചാമ്പ്യന്‍ സ്പിന്നര്‍ സഖ്‌ലൈന്‍ മുഷ്താഖിനെ. മാങ്ങയേറ് വിവാദത്തില്‍ പെട്ട് ബൗളിംഗ് വിലക്ക് കിട്ടിയ സയീദ് അജ്മലിന്റെ ആക്ഷന്‍ നേരെയ്ക്കാന്‍ സഖ്‌ലൈന്റെ സഹായം തേടിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറായിട്ടാണ് സഖ്‌ലൈന്‍ കരുതപ്പെടുന്നത്.

ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ തിളങ്ങിനിന്ന സ്പിന്‍ വസന്തകാലത്തിന്റെ പാക് പതിപ്പാണ് സഖ്‌ലൈന്‍ മുഷ്താഖ് എന്ന ഓഫ് സ്പിന്നര്‍. 29 ടെസ്റ്റില്‍ നിന്നും 208 വിക്കറ്റാണ് സഖ്‌ലൈന്റെ സമ്പാദ്യം. 169 ഏകദിനങ്ങളില്‍ നിന്നും 288 വിക്കറ്റുകളും വീഴ്ത്തി. പാകിസ്താനും അയര്‍ലന്‍ഡിനും വേണ്ടി കളിച്ചിട്ടുള്ള സഖ്‌ലൈന്‍ സറേ, സസെക്‌സ് തുടങ്ങിയ ടീമുകളുടെ കൗണ്ടി താരമായിരുന്നു.

saquline

ഏകദിനത്തില്‍ ഏറ്റവും വേഗം നൂറ് വിക്കറ്റ് തികച്ച ബൗളര്‍ എന്ന റെക്കോര്‍ഡ് സഖ്‌ലൈന്റെ പേരിലായിരുന്നു. സഖ്‌ലൈന്‍ പ്രസിദ്ധമാക്കിയ ദൂസരയാണ് ഇപ്പോഴത്തെ വിവാദ നായകനായ സയീദ് അജ്മലിന്റെ വജ്രായുധം. ദൂസരയും തീസരയും എറിയുമ്പോള്‍ കൈ മടങ്ങുന്നു എന്നതാണ് അജ്മലിന്റെ പേരിലുള്ള ആരോപണവും. വിലക്ക് മാറി അജ്മല്‍ കളത്തിലിറങ്ങിയില്ലെങ്കില്‍ ലോകകപ്പില്‍ പാകിസ്താന് അത് കനത്ത നഷ്ടമാകും.

ലോക ഒന്നാം നമ്പര്‍ ബൗളറായ സയിജ് അജ്മലിന്റെ വിലക്ക് പാകിസ്താന് മാത്രമല്ല, ക്രിക്കറ്റ് ലോകത്തിന് തന്നെ ഞെട്ടലാണ് എന്ന് സഹതാരമായ മുഹമ്മദ് ഹഫീസ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു ഹഫീസ്. ഹഫീസ് നയിക്കുന്ന ലാഹോര്‍ ലയണ്‍സിന് യോഗ്യതാ റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സാണ് ആദ്യ എതിരാളികള്‍.

Story first published: Thursday, September 11, 2014, 16:38 [IST]
Other articles published on Sep 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+