വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിഎസ്എല്ലിനായി പാകിസ്താന്‍ ഇടപെട്ടു, 2023ലെ ലോകകപ്പ് മാറ്റിയതിന് പിന്നില്‍ പിസിബി!

ഇന്ത്യയാണ് 2023ലെ ലോകകപ്പിനു വേദിയാവുന്നത്

ലാഹോര്‍: കൊവിഡിനെ തുടര്‍ന്ന് മൂന്നു പ്രധാനപ്പെട്ട അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ മാറ്റിവയ്ക്കുന്നതായി ഐസിസി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് കൂടാതെ 2021ലെ ടി20 ലോകകപ്പ്, 2023ലെ ഏകദിന ലോകകപ്പ് എന്നിവയാണ് പുനര്‍ക്രമീകരിച്ചത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാരുന്ന ടി20 ലോകകപ്പ് 2022ലേക്കാണ് ഐസിസി മാറ്റിവച്ചത്. ഇന്ത്യയില്‍ നടക്കാനിരുന്ന 2023ലെ ലോകകപ്പിന്റെ തിയ്യതിയിലും ഐസിസി മാറ്റം വരുത്തിയിരുന്നു. ഇതിനു പിന്നില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി എഹസാന്‍ മാനിയാണന്ന സൂചനകളാണ് പുറത്തു വരുന്നത്.

ICC Postponed 2023 World Cup In India On PCB’s Request | Oneindia Malayalam
1

ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഐസിസി മാറ്റി വച്ചതിനു പിന്നാലെ ബിസിസിഐയ്‌ക്കെതിരേ വിമര്‍ശനവുമായി പാകിസ്താന്റെ ചില മുന്‍ താരങ്ങള്‍ രംഗത്തു വന്നിരുന്നു. ഐപിഎല്ലിനു വഴി മാറിക്കൊടുക്കുന്നതിനു വേണ്ടിയാണ് ഐസിസി ലോകകപ്പ് മാറ്റിയതെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ ഇതിനോടു ബിസിസിഐയോ, ഐസിസിയോ പ്രതികരിച്ചിരുന്നില്ല. ഐപിഎല്‍ മാതൃകയില്‍ പാകിസ്താനില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) സംഘടിപ്പിക്കുന്നതിനു വേണ്ടിയാണ് 2023ലെ ലോകകപ്പ് നീട്ടണമെന്ന് പിസിബി ഐസിസിയോട് അഭ്യര്‍ഥിച്ചതെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്നാണ് ലോകകപ്പ് തിയ്യതിയില്‍ ഐസിസി മാറ്റം വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മുന്‍ നിശ്ചയിച്ച പ്രകാരം 2023 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിട്ടാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരുന്നത്. ഏകദേശം ഇതേ സമയത്തു തന്നെ പാകിസ്താനില്‍ പിഎസ്എല്ലും നടത്തി വരാറുള്ളത്. ഇത് മുന്നില്‍ കണ്ട് ഐസിസിയുടെ യോഗത്തിനു മുമ്പ് പിസിബി മേധാവി എഹ്‌സാന്‍ മാനി ചില നീക്കങ്ങള്‍ നടത്തിയതായും ലോകകപ്പ് ഇതേ വര്‍ഷം തന്നെ മറ്റൊരു വിന്‍ഡോയിലേക്ക് മാറ്റാന്‍ ഐസിസിയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് വിവരം.

2

ഇതിനര്‍ഥം അന്താരാഷ്ട്ര ക്രിക്കറ്റ് വിന്‍ഡോ അടുത്ത മൂന്നു വര്‍ഷത്തേക്കു ഫെബ്രുവരി-മാര്‍ച്ച് വരെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ വിന്‍ഡോയാണ് പിസിബി പിഎസ്എല്‍ നടത്താനും തിരഞ്ഞെടുത്തിരിക്കുന്നതെന്നു ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ പെട്ട വ്യക്തി അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറില്‍ പിഎസ്എല്ലിന് കൃത്യമായ ഒരു വിന്‍ഡോ വേണമെന്ന് ഉറപ്പ് വരുത്തുന്നതിന് പിസിബി ചെയര്‍മാന്‍ ഐസിസിയിലെ മറ്റു അംഗങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ ഷെഡ്യൂളുകളില്‍ ഐസിസി മാറ്റം വരുത്തിയതോടെ ഇനിയുള്ള മൂന്നു വര്‍ഷങ്ങള്‍ ഒരേ സമയത്തു തന്നെ പിസിബിക്കു പിഎസ്എല്‍ സംഘടിപ്പിക്കാന്‍ സാധിക്കും. ഇത് മികച്ച സ്‌പോണര്‍മാരെ നേടിയെടുക്കാന്‍ തങ്ങളെ സഹായിക്കുമെന്നും പിസിബി കണക്കുകൂട്ടുന്നു.

Story first published: Thursday, July 23, 2020, 12:20 [IST]
Other articles published on Jul 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X