Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം തോറ്റ് തൊപ്പിയിടുന്നു, പാകിസ്താന്‍ ടീം ചീഫ് സെലക്ടര്‍ കാസിനോയില്‍‍!

കറാച്ചി: ലോകകപ്പില്‍ രണ്ട് മത്സരങ്ങളേ കളിച്ചുള്ളൂ. രണ്ടും തോറ്റ് ലോകകപ്പിന്റെ ഒന്നാം റൗണ്ടില്‍ പുറത്താകും എന്ന നാണക്കേടിന്റെ വക്കത്താണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. തോല്‍വിക്ക് പിന്നാലെയാണ് കോച്ചിനെ ചീത്ത പറഞ്ഞ് കളിക്കാര്‍ ഓടിച്ചത്. അതും പോരാഞ്ഞ് പാകിസ്താന് ഇതാ അടുത്ത നാണക്കേട്.

ടീം തോറ്റുനടക്കുമ്പോള്‍ കാസിനോയില്‍ കളിച്ചുനടന്ന മോയിന്‍ ഖാനാണ് ടീമിന് അടുത്ത പണി കൊടുത്തത്. പാക് ടീമിന്റെ ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമാണ് മോയിന്‍ ഖാന്‍. ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു കാസിനോയിലാണ് മോയിന്‍ സന്ദര്‍ശനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണിത് മോയീനേ...

എന്താണിത് മോയീനേ...

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചു എന്ന് കേട്ടിട്ടുണ്ട്.. പാക് ടീം തോറ്റ് തൊപ്പിയിട്ട് നാണം കെടുമ്പോള്‍ ചീഫ് സെലക്ടര്‍ കാസിനോയില്‍ പോയി രസിച്ചത് പാക് ആരാധകരെ തീര്‍ച്ചയായും ചൊടിപ്പിക്കും.

എന്നാണ് പോയത്

എന്നാണ് പോയത്

വെസ്റ്റ് ഇന്‍ഡീസിനെതിരെ 150 റണ്‍സിന് തോറ്റ് നാണം കെട്ടതിന് പിന്നാലെയാണ് രാത്രി മോയിന്‍ ഖാന്‍ കാസിനോയിലെത്തിയത്.

അന്വേഷിക്കും

അന്വേഷിക്കും

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ മോയിന്‍ ഖാന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ ഒരു കാസിനോയില്‍ സന്ദര്‍ശനം നടത്തിയത് അന്വേഷിക്കാനാണ് പാക് ക്രിക്കറ്റിന്റെ തീരുമാനം. പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനാണ് തിങ്കളാഴ്ച ഇക്കാര്യം പറഞ്ഞത്.

സെലക്ടറെ തിരിച്ചുവിളിക്കും

സെലക്ടറെ തിരിച്ചുവിളിക്കും

അന്വേഷണത്തില്‍ മോയിന്‍ ഖാനെതിരെ തെളിവ് കിട്ടിയാല്‍ ലോകകപ്പിനിടെ തന്നെ ചീഫ് സെലക്ടറെ തിരിച്ച് വിളിക്കാനാണ് പാക് ബോര്‍ഡിന്റെ തീരുമാനം.

തോല്‍വിയും കോച്ചിന്റെ രാജിയും

തോല്‍വിയും കോച്ചിന്റെ രാജിയും

ഇന്ത്യയോട് ലോകകപ്പില്‍ തോറ്റതിന് പിന്നാലെ താരങ്ങള്‍ മോശമായി പെരുമാറി എന്നാരോപിച്ച് പാക് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് രാജിവെച്ചിരുന്നു.

പണ്ടൊര് കോച്ച് മരിച്ചു

പണ്ടൊര് കോച്ച് മരിച്ചു

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന 2007 ലോകകപ്പില്‍ പാകിസ്താന്‍ ആദ്യറൗണ്ടില്‍ പുറത്തായിരുന്നു. ഇതേ ലോകകപ്പില്‍ തന്നെയാണ് പാക് ടീമിന്റെ കോച്ചായിരുന്ന ബോബ് വൂമറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story first published: Tuesday, February 24, 2015, 11:23 [IST]
Other articles published on Feb 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+