Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വസിം അക്രം വാതുവെപ്പിന്റെ സുല്‍ത്താന്‍.. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

കറാച്ചി: പാക് ഇതിഹാസതാരം വസിം അക്രം വാതുവെപ്പിന്റെ സുല്‍ത്താനെന്ന് ആരോപണം. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡംഗമായ ഷക്കീല്‍ ഷെയ്ഖാണ് മുന്‍ താരത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്. ഏഷ്യാകപ്പില്‍ പാക് ടീം ദയനീയമായി തോറ്റതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

വസിം അക്രം ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നതാണ് ഷക്കീല്‍ ഷെയ്ഖിനെ ചൊടിപ്പിച്ചത്. വാതുവെപ്പിലും ഒത്തുകളിയിലും വസിം അക്രത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന ഫയലുകള്‍ തന്റെ പക്കലുണ്ട് എന്നും ഇവ പുറത്ത് വിടുമെന്നുമാണ് ഷക്കീല്‍ ഷെയ്ഖ് ഭീഷണിപ്പെടുത്തുന്നത്. വസിം അക്രം സ്വിംഗിന്റെ സുല്‍ത്താനല്ല, വാതുവെപ്പിന്റെ സുല്‍ത്താനാണ് എന്നും ഇദ്ദേഹം പറയുന്നു.

wasim-akram

ലോകകപ്പിന് തൊട്ടുമുമ്പായി ഒരു അന്വേഷണ കമ്മീഷനെ വെക്കുന്നതിനെയാണ് വസിം അക്രം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ജീവതത്തില്‍ ഇന്ന് വരെ ഒരു ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ആളാണ് ഷക്കീല്‍ ഷെയ്ഖ് എന്നാണ് അക്രം ചോദിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ഭരണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ വളരെയധികം അസ്വസ്ഥനാണ് എന്ന് പറയുന്നതായിരുന്നു പത്രസമ്മേളനത്തില്‍ അക്രത്തിന്റെ ശരീരഭാഷ.

രണ്ടായിരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന വാതുവെപ്പ് ആരോപണങ്ങളില്‍ വസിം അക്രത്തിന്റെ പേരും ഉണ്ടായിരുന്നു. ഈ രേഖകള്‍ എടുത്ത് പുറത്തിടുമെന്നാണ് ഷക്കീല്‍ ഷെയ്ഖ് ഭീഷണിപ്പെടുത്തുന്നത്. താന്‍ ഇഷ്ടം പോലെ ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് എന്നും ഒരു കളിയില്‍ അക്രത്തെ രണ്ട് സിക്‌സ് അടിച്ചിട്ടുണ്ട് എന്നുമാണ് ഇദ്ദേഹം പറയുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റില്‍ വിജയിച്ച ഇസ്ലാമാദ് യുണൈറ്റഡിന്റെ ഡയറക്ടറും കൂടിയാണ് ഷക്കീല്‍ ഷെയ്ഖ്.

Story first published: Wednesday, March 9, 2016, 13:19 [IST]
Other articles published on Mar 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+