വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിസിബി പണി തുടങ്ങി, ആദ്യം കോച്ച് തെറിച്ചു... ഇപ്പോള്‍ ഹഫീസും മാലിക്കും ഔട്ട്

പ്രധാന കരാറില്‍ നിന്നും ഇരുതാരങ്ങളെയും ഒഴിവാക്കി

കറാച്ചി: ലോകകപ്പില്‍ പാകിസ്താന്‍ ടീമിനേറ്റ തിരിച്ചടിക്കു ശേഷം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ്. മുന്‍ കോച്ച് മിക്കി ആര്‍തറിനെ ഒഴിവാക്കിയാണ് പിസിബി ശുദ്ധികലശം തുടങ്ങിയത്. ഇപ്പോഴിതാ മുഖ്യ കരാറില്‍ നിന്നും പ്രമുഖ താരങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ബോര്‍ഡ്. മുന്‍ നായകന്‍മാരും ഓള്‍റൗണ്ടര്‍മാരുമായ മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക് എന്നിവരെയാണ് മുഖ്യ കരാറില്‍ നിന്നൊഴിവാക്കിയത്.

malik

എ,ബി,സി എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായാണ് പിസിബി താരങ്ങളെ കരാര്‍ പ്രകാരം തരം തിരിച്ചിരിക്കുന്നത്. നേരത്തേ 33 കളിക്കാര്‍ മൂന്നു കാറ്റഗറികളിലുമായി ഇടം പിടിച്ചിരുന്നെങ്കില്‍ പുതിയ കരാര്‍ പ്രകാരം ഇതു 19 ആക്കി വെട്ടിക്കുറച്ചിട്ടുണ്ട്. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്, സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം, സ്പിന്നര്‍ യാസിര്‍ ഷാ എന്നിവരെല്ലാം എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആരാധകര്‍ക്കു നിരാശ... ഗ്രൗണ്ടിലിറങ്ങാന്‍ വൈകിച്ച് യുവിയും ടീമും!! ഇതിന് കാരണവുമുണ്ട് ആരാധകര്‍ക്കു നിരാശ... ഗ്രൗണ്ടിലിറങ്ങാന്‍ വൈകിച്ച് യുവിയും ടീമും!! ഇതിന് കാരണവുമുണ്ട്

അടുത്ത ഒരു വര്‍ഷം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ടീമിലേക്കു പരിഗണിക്കാന്‍ സാധ്യതയുള്ള കളിക്കാരെ മാത്രമേ മുഖ്യ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നു പിസിബി മാനേജിങ് ഡയറക്ടര്‍ വസീം ഖാന്‍ അറിയിച്ചു. പാക് ടീമിന്റെ ഭാവി പദ്ധതികളില്‍ ഹഫീസിനെയും മാലിക്കിനെയും പരിഗണിക്കില്ലെന്ന വ്യക്തമായ സൂചന തന്നെയാണ് അദ്ദേഹം നല്‍കിയത്. ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്നും വിരമിച്ച മാലിക്ക് ടി20യില്‍ മാത്രമേ കളിക്കുന്നുള്ളൂ.

Story first published: Thursday, August 8, 2019, 19:56 [IST]
Other articles published on Aug 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X