ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ത്യ ക്ഷണിച്ചെന്ന് പാക്കിസ്ഥാന്‍; ഇല്ലെന്ന് ഇന്ത്യ
മുംബൈ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ തെറ്റിദ്ധാരണ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനായി പാക്കിസ്ഥാനെ ക്ഷണിച്ചെന്ന പി.സി.ബി അധ്യക്ഷന്‍ ഷഹര്‍യാര്‍ ഖാന്‍ പ്രസ്താവിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷഹര്‍യാര്‍ ഖാന്റെ പ്രസ്താവന.
എന്നാല്‍, ഇതിന്റെ തൊട്ടുപിന്നാലെ വാര്‍ത്ത തള്ളിക്കൊണ്ട് ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രംഗത്തെത്തി. പാക്കിസ്ഥാനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമമായ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നുമായിരുന്നു ബിസിസിഐയുടെ പ്രതികരണം. ഇരു രാജ്യങ്ങളും വ്യത്യസ്തമായ പരാമര്‍ശം നടത്താന്‍ കാരണമെന്തെന്ന് വ്യക്തമല്ല.

ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പര നടത്താന്‍ ബിസിസിഐ മുന്‍കൈ എടുക്കണമെന്ന് പിസിബി പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, തീവ്രവാദ ആക്രമണത്തിന്റെ പേരില്‍ ഇന്ത്യ പരമ്പരയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പരമ്പരയ്ക്ക് അനുമതി നല്‍കിയിട്ടുമില്ല. ഇതിനിടയിലാണ് പിസിബിയുടെ വാര്‍ത്താസമ്മേളനം.
അതേസമയം, പി.സി.ബി അധ്യക്ഷന്‍ ഷഹര്‍യാര്‍ ഖാനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിനിടെ പരമ്പരയ്ക്ക് അനൗദ്യോഗിക തീരുമാനവും കൈക്കൊണ്ടതായാണ് വിവരം. ഇക്കാര്യമാണ് പിസിബിയെ പരസ്യ പ്രതികരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications