ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി
കറാച്ചി: ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്നും പിന്നോക്കം പോയാല്‍ ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. ഐ സി സി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മത്സരങ്ങളിലും ഇന്ത്യക്കെതിരെ പാകിസ്താന്‍ കളിക്കില്ല. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനാണ് ഇക്കാര്യം പറഞ്ഞത്.
ഡിസംബറില്‍ നടക്കാരിനിക്കുന്ന പരമ്പരയ്ക്ക് വേണ്ടി ബി സി സി ഐ, കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല എന്നത് നിരാശാജനകമാണ്. ഇത് വരെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. പരമ്പര ഉപേക്ഷിച്ചിട്ടുമില്ല. എന്നാല്‍ പരമ്പരയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്നോക്കം പോയാല്‍ ഐ സി സി ടൂര്‍ണമെന്റുകളില്‍ നിന്നും ഇന്ത്യയെ ബഹിഷ്‌കരിക്കുക എന്നതാകും തങ്ങളുടെ തീരുമാനം.

ഇന്ത്യ - പാക് പരമ്പരയെക്കുറിച്ച് പി സി ബി അയച്ച കത്തിന് വ്യക്തമായ മറുപടി ബി സി സി ഐ നല്‍കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു. ആഗസ്ത് 28ന് ബി സി സി ഐക്ക് കത്തയച്ചതാണ്. ഇപ്പോഴും മറുപടി ഒന്നും കിട്ടിയിട്ടില്ല. പരമ്പര കളിക്കുന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് ബി സി സി ഐ പറയണം. ബി സി സി ഐ സെക്രട്ടറിയായ അനുരാഗ് താക്കൂര്‍ രാഷ്ട്രീയക്കാരനായതുകൊണ്ടാണ് ഇന്ത്യ - പാക് പരമ്പരയെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നതെന്നും ഖാന്‍ കുറ്റപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications