വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് പരമ്പരയുടെ പാതി ചിലവ് വഹിക്കണം, ശ്രീലങ്കയോട് പാക്കിസ്ഥാന്‍ — കാരണമിതാണ്

PCB Humiliates SriLankan Cricket Board Asks To Share Expenses Of Test Series In December

കറാച്ചി: പാക് മണ്ണില്‍ ക്രിക്കറ്റു കളിക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് താത്പര്യമില്ല. സുരക്ഷാ ആശങ്കയാണ് കാരണം. മുന്‍നിര താരങ്ങള്‍ പിന്‍മാറിയപ്പോള്‍ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കായി രണ്ടാംനിര ടീമിനെയാണ് ലങ്കയ്ക്ക് പാക്കിസ്ഥാനിലേക്ക് അയക്കേണ്ടി വന്നത്. എന്തായാലും ശ്രീലങ്കന്‍ താരങ്ങള്‍ കടുംപിടുത്തം തുടരുന്ന സ്ഥിതിക്ക് ഡിംസബറിലെ ടെസ്റ്റ് പരമ്പര യുഎഇയില്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം.

പിസിബിയുടെ നിലപാട്

പക്ഷെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുടെ ചിലവ് ഒറ്റയ്ക്ക് വഹിക്കില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കയെ അറിയിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങിലാണ് പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയും സിഇഒ വസീം അക്രവും ലങ്കന്‍ പ്രതിനിധികളോട് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലാണ് ടെസ്റ്റ് പരമ്പരയെങ്കില്‍ ഇരു ബോര്‍ഡുകളും ചിലവുകള്‍ തുല്യമായി വഹിക്കണം, പിസിബിയുടെ പക്ഷമിതാണ്.

ഉദ്ഘടന പരമ്പര

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്റെ ഉദ്ഘാടന പരമ്പരയാണ് ഡിസംബറില്‍ നടക്കുക. രാജ്യത്തെ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടെന്നും താരങ്ങള്‍ക്ക് അണുവിട തെറ്റാത്ത സുരക്ഷ ഉറപ്പുവരുത്തുമെന്നും ഐസിസിയെയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും പാക്കിസ്ഥാന്‍ മുന്‍പ് ധരിപ്പിച്ചിരുന്നു. എന്നിട്ടും ശ്രീലങ്കന്‍ താരങ്ങള്‍ പാക് പര്യടനം നടത്താന്‍ കൂട്ടാക്കിയില്ല. ഈ പശ്ചാത്തലത്തില്‍ യുഎഇയില്‍ വെച്ച് ടെസ്റ്റ് പരമ്പര നടത്തണമെന്നാണ് ശ്രീലങ്കയുടെ ആവശ്യം.

കല്ലുകടി

ഇതില്‍ പാക്കിസ്ഥാന് യതൊരു തടസ്സവുമില്ല. എന്നാല്‍ ചിലവുകളില്‍ പാതി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വഹിക്കണമെന്ന ഉറച്ച നിലപാട് പാക് ക്രിക്കറ്റ് ബോര്‍ഡ് എടുത്തിട്ടുണ്ട്.

ഇതേസമയം, അടുത്തിടെ സമാപിച്ച ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്ക് പാക്കിസ്ഥാന്‍ ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളില്‍ ശ്രീലങ്കയും ഐസിസിയും പൂര്‍ണ തൃപ്തരാണ്. ഇതേസമയം, മത്സരങ്ങളില്ലാത്ത ദിവസങ്ങളില്‍ ലങ്കന്‍ താരങ്ങള്‍ ഹോട്ടല്‍ റൂമില്‍ കഴിച്ചുകൂട്ടേണ്ടതായി വന്ന സാഹചര്യം കല്ലുകടിയായെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷമ്മി സില്‍വ സൂചിപ്പിച്ചു.

ദുഃസ്വപ്നം

സുരക്ഷാ കാരണങ്ങളാല്‍ താരങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. ഈ സംഭവം ടീമിലെ ഒട്ടുമിക്ക താരങ്ങളെയും നിരാശപ്പെടുത്തിയതായി ഇദ്ദേഹം പറഞ്ഞു.

2009 -ല്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം നടന്നതാണ് ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ ഒറ്റപ്പെടാന്‍ കാരണം.

അവസാനം നേടിയത് 2013ല്‍... കോലിക്കു കീഴില്‍ ഒന്നുമില്ല!! ഗാംഗുലിയുടെ പ്രധാന ലക്ഷ്യം അതു തന്നെ

ജനുവരിയിൽ ബംഗ്ലാദേശുമായി ടെസ്റ്റ്

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ദുഃസ്വപ്‌നം പാക്കിസ്ഥാനെ വിടാതെ വേട്ടയാടുന്നുണ്ട്. എന്തായാലും ട്വന്റി-20, ഏകദിന പരമ്പരകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് പിസിബി. ശ്രീലങ്കയ്ക്ക് ശേഷം ജനുവരിയില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് പാക്കിസ്ഥാന്‍ ആതിഥേയം വഹിക്കും.

Story first published: Wednesday, October 16, 2019, 12:44 [IST]
Other articles published on Oct 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X