Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെ ടി എം ഇന്ത്യന്‍ ടീമിന്റെ പുതിയ സ്‌പോണ്‍സര്‍

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ പെടിഎം സ്വന്തമാക്കി. 2019 വരെ നാല് വര്‍ഷത്തേക്കാണ് ആണ് സ്‌പോണ്‍സര്‍ഷിപ്.
203.28 കോടി രൂപക്കാണ് പെ.ടി.എമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്യൂണിക്കേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുത്തത്.

വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ബി.സി.സി.ഐ മാര്‍ക്കറ്റിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്. ഇന്ത്യ കളിക്കുന്ന ഓരോ മല്‍സരത്തിനും 2.42 കോടി രൂപ വെച്ച് പേ ടി എം ബിസിസിഐക്ക് നല്‍കണം.

-paytm.jpg -Properties

ടീം ഇന്ത്യ ഇക്കാലയളവില്‍ ഏകദേശം 84 മാച്ചുകളാണ് കളിക്കുക. രണ്ട് കമ്പനികളാണ് ഇത്തവണ ലേലത്തിന് എത്തിയിരുന്നത്. നേരത്തെ മൈക്രോമാക്‌സിനായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ്.

പുതിയ കരാര്‍ അനുസരിച്ച് മൈക്രോമാക്‌സ് നല്‍കിയതിലും 40 ലക്ഷം രൂപ കൂടുതല്‍ ഇത്തവണ പെടിഎം ഓരോ മത്സരത്തിനും ബി.സി.സി.ഐക്ക് നല്‍കേണ്ടി വരും സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര മുതല്‍ പേ ടി എമ്മിന്റെ പേരെഴുതിയ ജെഴ്‌സിയിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക.

Story first published: Saturday, August 1, 2015, 9:23 [IST]
Other articles published on Aug 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+