Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിയൊന്നിന് 3.8 കോടി രൂപ, ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ പേടിഎം

മുംബൈ: ബിസിസിഐ മത്സരങ്ങളുടെ സ്‌പോര്‍ണ്‍സര്‍ഷിപ്പ് അവകാശം വീണ്ടും പേടിഎമ്മിന്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി ബിസിസിഐ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം പേടിഎം സ്വന്തമാക്കി. ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര, ആഭ്യന്തര മത്സരങ്ങള്‍ കരാറില്‍ ഉള്‍പ്പെടും.

ഓരോ മത്സരത്തിനും 3.80 കോടി രൂപ എന്ന നിരക്കിലാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (പേടിഎമ്മിന്റെ ഉടമസ്ഥര്‍) സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടിയിരിക്കുന്നത്. കരാര്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ 326.80 കോടി രൂപ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് പേടിഎം നല്‍കും.

ഇന്ത്യൻ ടീം

2015 -ലാണ് ബിസിസിഐ മത്സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം പേടിഎം നേടുന്നത്. അന്ന് നാലു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഓരോ മത്സരത്തിനും 2.4 കോടി രൂപയായിരുന്നു 2015-19 കാലയളവിലെ സ്‌പോണ്‍സര്‍ഷിപ്പ് നിരക്കും. എന്നാല്‍ ഇക്കുറി നിരക്കില്‍ 58 ശതമാനം വര്‍ധനവുണ്ടായി. 2019-23 കാഘട്ടത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ബിസിസിഐ മത്സരങ്ങള്‍ പേടിഎം സ്‌പോണ്‍സര്‍ ചെയ്യുമെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വീണ്ടും പങ്കാളികളാകാന്‍ അവസരം ലഭിച്ചതില്‍ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ സന്തോഷം അറിയിച്ചു. എന്തായാലും ലോകകപ്പ് തോല്‍വിയൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിപണി മൂല്യം കുറച്ചിട്ടില്ലെന്ന് പുതിയ കരാറോടെ വ്യക്തം.

Story first published: Wednesday, August 21, 2019, 17:22 [IST]
Other articles published on Aug 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+