For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വീണ്ടും കൂട്ടുന്നു; 5 ദിവസത്തെ ഒരു ടെസ്റ്റിന് 15 ലക്ഷം രൂപ!

By Muralidharan

മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കൂട്ടാന്‍ ബി സി സി ഐ പദ്ധതിയിടുന്നു. ടെസ്റ്റ് മത്സരങ്ങള്‍ക്ക് നല്‍കി വരുന്ന പ്രതിഫലമാണ് ഒറ്റയടിക്ക് ഇരട്ടിയാക്കുന്നത്. നിലവില്‍ 7.5 ലക്ഷം രൂപയാണ് ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും കളിക്കാര്‍ക്ക് കിട്ടുന്നത്. ഇത്് 15 ലക്ഷം രൂപയാക്കണം എന്നാണ് ബി സി സി ഐ വിദഗ്ധസമിതി പ്രസിഡണ്ട് അനുരാഗ് താക്കൂറിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Read Also: സന്തോഷ് പണ്ഡിറ്റ് ഷോ: ഏലൂര്‍ ജോര്‍ജിന്റെ കുടുംബ ഫോട്ടോയ്ക്ക് താഴെയും പച്ചത്തെറി... ഇത് മോശമാണേ...

ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും കളിക്കാര്‍ കോടികള്‍ വാരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താല്‍പര്യം കൂട്ടാനാണ് ബി സി സി ഐയുടെ ഈ ശുപാര്‍ശ. ഐ പി എല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ എന്ന പോലെ തന്നെ ടെസ്റ്റിനും യുവതാരങ്ങള്‍ പ്രധാന്യം കൊടുക്കുമെന്നും ബി സി സി ഐ കരുതുന്നു. ഐ പി എല്ലിന് വേണ്ടി കളി ശൈലി പോലും മാറ്റുന്ന പ്രവണതയാണ് ഇപ്പോള്‍ കളിക്കാരില്‍ കണ്ടുവരുന്നത്.

new-zealand-vs-india-

പുതിയ പരിഷ്‌കരണത്തിന് ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ പച്ചക്കൊടി കാണിച്ചാല്‍ അവസാന ഇലനില്‍ ഇടം കിട്ടുന്ന കളിക്കാര്‍ക്ക് 15 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. മറ്റുള്ളവര്‍ക്ക് 7.5 ലക്ഷവും. നിലവില്‍ അവസാന ഇലവനിലെ കളിക്കാര്‍ക്ക് കിട്ടുന്നത് 7 ലക്ഷം രൂപയാണ്. വനികാ ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാനും കൂടുതല്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനും ബി സി സി ഐ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

Story first published: Sunday, October 2, 2016, 8:57 [IST]
Other articles published on Oct 2, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+